സ്വർണവില വീണ്ടും മുകളിലേക്ക്; ഇന്ന് ഒറ്റയടിക്ക് 800 രൂപ കൂടി

കോഴിക്കോട്: റെക്കോഡ് വിലയിലെത്തിയ ശേഷം 10 ദിവസമായി താഴോട്ടുവന്ന സ്വർണ വില ഇന്ന് വീണ്ടും കുതിച്ചുയർന്നു. ​ഗ്രാമിന് 100 രൂപയും പവന് 800 രൂപയമാണ് ഇന്ന് ഒറ്റയടിക്ക് കൂടിയത്. ഇതോടെ പവന് 46120 രൂപയായി. ഗ്രാമിന് 5765 രൂപയാണ് വില.

10ദിവസം മുമ്പ് ഡിസംബർ നാലിനാണ് സ്വർണം ചരിത്രത്തിലെ ഏക്കാലത്തെയും ഉയർന്ന വിലയായ 47,080 രൂപയി​ലെത്തിയത്. തുടർന്ന് ഘട്ടംഘട്ടമായി ഇടിഞ്ഞു. ഇടയ്ക്ക് രണ്ടു ദിവസം നേരിയ വർധന രേഖപ്പെടുത്തിയെങ്കിലും ഇന്നലെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയ്ക്കാണ് വിപണനം നടന്നത്. 45,320 രൂപയായിരുന്നു ഇന്നലെ ഒരു പവൻ വില. 10ദിവസം ​കൊണ്ട് 1,760 രൂപയാണ് കുറഞ്ഞത്.

ഇന്ന് യുഎസ് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിന്റെ പ്രഖ്യാപനത്തെ തുടർന്ന് സ്വർണ്ണം ട്രായ് ഔൺസിന് 50 ഡോളർ വർധിച്ചിരുന്നു. ഇതിനുപുറമേ, രൂപ കൂടുതൽ ദുർബലമായതും സ്വർണ വില വർധനക്ക് കാരണമായി​. ഇന്ന് ഡോളറിനെതി​രെ 83.40 രൂപയാണ് വിനിമയ നിരക്ക്.𝙰𝙻𝙻 𝙺𝙴𝚁𝙰𝙻𝙰 

Tags:    
News Summary - todays gold price kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT