കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഇടിഞ്ഞു. ചൊവ്വാഴ്ച പവന് 160 രൂപ കുറഞ്ഞ് 35,680 രൂപയായി. 4460 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്‍റെ വില. ഇന്നലെ പവന് 80 രൂപ കൂടിയിരുന്നു.
ജൂലൈ ഒന്നിനാണ് ഈമാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്. അന്ന് പവന് 35,200 രൂപയായിരുന്നു. പിന്നീട് വെച്ചടിവെച്ചടി കയറി ജൂലൈ 16ന് പവന് 36,200 രൂപയായി. പിന്നീട് 200 രൂപ ഇടിഞ്ഞെങ്കിലും ജൂലൈ 21ന് വീണ്ടും 36,200 രൂപയിൽ തിരിച്ചെത്തി. തുടർന്നുള്ള ദിവസങ്ങളിൽ ഏറിയും കുറഞ്ഞും വിലയിൽ ചാഞ്ചാട്ടം തുർന്നു. ഇന്നലെ 35,840 രൂപയായിരുന്നു. കഴിഞ്ഞമാസം 35000 രൂപയായിരുന്നു ഏറ്റവും കുറഞ്ഞ വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.