സ്വർണവില: ഇന്ന് പവന് 400 രൂപ കുറഞ്ഞു

കൊച്ചി: ഇന്നലെ സർവകാല റേക്കോഡിലെത്തിയ സ്വർണത്തിന് ഇന്ന് പവന് 400 രൂപ കുറഞ്ഞു. 42,480 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 50 രൂപ കുറഞ്ഞ് 5,310 രൂപയായി.

ഇന്നലെ ഗ്രാമിന് 60 രൂപ വർധിച്ച് 5360 രൂപയും പവന് 480 രൂപ വർധിച്ച് 42,880 രൂപയായും ഉയർന്നിരുന്നു. ചരിത്രത്തിലെ റെക്കോർഡ് വിലയായിരുന്നു ഇത്.

യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തിയതോടെയാണ് സ്വർണവില റെക്കോർഡ് ഉയരത്തിലെത്തിയത്. കാൽ ശതമാനത്തിന്റെ വർധനയാണ് പലിശനിരക്കിൽ വരുത്തിയത്.

കേന്ദ്രബജറ്റ് അവതരിപ്പിച്ച ബുധനാഴ്ച സംസ്ഥാനത്ത് സ്വർണവില രാവിലെയും ഉച്ചക്കുമായി രണ്ടുതവണയായി 400 രൂപ പവന് കൂടിയിരുന്നു. രാവിലെ 200 രൂപ കൂടി 42200 രൂപയും ഉച്ചക്ക് വീണ്ടും 200 രൂപ കൂടി 42,400 രൂപയുമാണ് ആയത്. ബജറ്റിൽ ഇറക്കുമതി ചെയ്യുന്ന സ്വർണാഭരണങ്ങൾക്ക് മൂന്ന് ശതമാനം നികുതി വർധിപ്പിച്ചിരുന്നു. നേരത്തെ 22 % ഉണ്ടായിരുന്ന ഇറക്കുമതി നികുതി 25% ആയാണ് ഉയർത്തിയത്.

ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന സ്വർണത്തിന് നിലവിൽ 15 ശതമാനമാണ് തീരുവ. മൂന്ന് ശതമാനം ജി.എസ്.ടി കൂടി ചേര്‍ക്കുമ്പോള്‍ 18 ശതമാനം നികുതിയാകും. ഇതിനുപുറമേയാണ് ഇറക്കുമതി ചെയ്യുന്ന ആഭരണങ്ങൾക്ക് ഇപ്പോൾ മൂന്ന് ശതമാനം കൂടി നികുതി കൂട്ടിയത്.

Tags:    
News Summary - todays gold rate kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT