വാഷിങ്ടൺ: പലിശനിരക്ക് ഉയർത്തുന്നതിന്റെ തോത് കുറച്ച് യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ്. പലിശനിരക്കിൽ കാൽ ശതമാനത്തിന്റെ വർധനയാണ് യു.എസ് കേന്ദ്രബാങ്ക് വരുത്തിയത്. ഇതോടെ 4.5 ശതമാനമുള്ള പലിശനിരക്ക് 4.75 ശതമാനമായി ഉയരും.
പണപ്പെരുപ്പത്തിന്റെ തോത് കുറഞ്ഞുവെങ്കിലും ഭീഷണി പൂർണമായി ഒഴിവായിട്ടില്ലെന്ന് ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി അറിയിച്ചു. പണപ്പെരുപ്പം നിയന്ത്രണത്തിലായെന്ന നിഗമനത്തിലെത്താൻ കുറച്ചു കൂടി കാത്തിരിക്കണമെന്ന് ഫെഡ് റിസർവ് ചെയർമാൻ ജെറോം പവൽ പറഞ്ഞു.
2022 മാർച്ചിന് ശേഷം എട്ട് തവണയാണ് യു.എസ് കേന്ദ്രബാങ്ക് പലിശനിരക്ക് ഉയർത്തിയത്. നാല് തവണയും 0.75 ശതമാനത്തിന്റെ വർധന വരുത്തിയിരുന്നു. പണപ്പെരുപ്പം നിയന്ത്രണത്തിലാക്കുകയായിരുന്നു പലിശനിരക്ക് ഉയർത്തുന്നതിന്റെ ലക്ഷ്യം. അതേസമയം, വരും മാസങ്ങളിലും യു.എസ് കേന്ദ്രബാങ്ക് പലിശനിരക്ക് ഉയർത്തുന്നത് തുടരുമെന്നാണ് നിഗമനം. ഈ വർഷം പലിശനിരക്ക് കുറക്കുന്ന നടപടികളിലേക്ക് ഫെഡറൽ റിസർവ് കടക്കില്ലെന്നാണ് റിപ്പോർട്ട്. റഷ്യ-യുക്രെയ്ൻ യുദ്ധത്തെ തുടർന്നാണ് കടുത്ത പണപ്പെരുപ്പം യു.എസ് അഭിമുഖീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.