വാഷിങ്ടൺ: അമേരിക്കൻ വിപണിയിൽ ആധിപത്യം ഉറപ്പിക്കുന്ന ചൈനയെ പിടിക്കാൻ പുതുതായി അധിക നികുതി ചുമത്തി ബൈഡൻ ഭരണകൂടം. ചൈനയുടെ ഇലക്ട്രിക് വാഹനങ്ങൾ, സോളാർ ബാറ്ററികൾ, സ്റ്റീൽ, അലൂമിനിയം, മെഡിക്കൽ ഉപകരണങ്ങൾ, അത്യാധുനിക ബാറ്ററികൾ തുടങ്ങിയവക്കാണ് പുതുതായി നികുതി പ്രഖ്യാപിച്ചത്. മൂന്നു ഘട്ടങ്ങളിലായാണ് ഇവ നടപ്പാക്കുക.
ആദ്യഘട്ടത്തിൽ ഇലക്ട്രിക് വാഹനങ്ങൾ, സോളാർ ബാറ്ററികൾ, സിറിഞ്ചുകൾ, സൂചികൾ, ഉരുക്ക്, അലൂമിനിയം തുടങ്ങിയവക്കാണ് ഈ വർഷം തന്നെ തീരുവ നടപ്പിൽവരിക. ഇലക്ട്രിക് വാഹനങ്ങൾക്ക് നേരത്തേ 27.5 ശതമാനമായിരുന്നത് 102.5 ശതമാനമായാണ് നികുതി ഉയരുക. സോളാർ ബാറ്ററികൾക്ക് ഇരട്ടി വർധിച്ച് 50 ശതമാനമാകും.
ഉരുക്ക്, അലൂമിനിയം ഉൽപന്നങ്ങൾക്ക് 25 ശതമാനവുമായി ഉയരും. കമ്പ്യൂട്ടർ ചിപ്പുകൾക്ക് അടുത്ത വർഷമാകും നികുതി വർധന. 50 ശതമാനമായിട്ടാകും ഉയരുക. എന്നാൽ, ഇവ മറികടക്കാൻ ചൈനീസ് സർക്കാർ ഇവക്ക് സബ്സിഡി പ്രഖ്യാപിച്ചേക്കുമെന്ന സാധ്യത നിലനിൽക്കുന്നുണ്ട്. നിലവിൽ 12,000 ഡോളർവരെ നിരക്കിൽ ഇലക്ട്രിക് വാഹനങ്ങൾ വിൽക്കാൻ ചൈനീസ് കമ്പനികൾക്കാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.