യു.എസിലെ സമ്പന്ന കുടുംബത്തിന് ഒറ്റ ദിവസം നഷ്ടമായത് 11.4 ബില്യൺ ഡോളർ

വാഷിങ്ടൺ: വാൾമാർട്ടിന്റെ ഓഹരി വിലകൾ കൂപ്പുകുത്തിയതോടെ ഉടമസ്ഥരായ വാൾട്ടൻ കുടുംബത്തിന് ഒറ്റ ദിവസമുണ്ടായ നഷ്ടം 11.4 ബില്യൺ ഡോളർ. വാൾമാർട്ടിന്റെ ഓഹരി വില കഴിഞ്ഞ ദിവസം എട്ട് ശതമാനമാണ് ഇടിഞ്ഞത്. വാൾമാർട്ടിലെ ഓഹരി മൂലം യു.എസിലെ ഏറ്റവും സമ്പന്ന കുടുംബമാണ് വാൾട്ടൺ.

നേരത്തെ വാൾമാർട്ടിന്റെ ലാഭത്തിൽ കുറവുണ്ടാവുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഭക്ഷ്യ-എണ്ണ വിലകൾ ഉയർന്നത് മൂലം ഉപഭോക്താക്കൾ ചിലവ് ചുരുക്കുകയാണ്. ഇത് മൂലം വാൾമാർട്ടിന്റെ വിൽപനയിൽ കുറവുണ്ടായിരുന്നു. സാധനങ്ങൾ കെട്ടികിടക്കുന്നത് ഒഴിവാക്കാൻ ഡിസ്കൗണ്ടിന് ഇവ വിൽക്കുകയാണ് വാൾമാർട്ട് ചെയ്യുന്നത്. ഇത്തരം റിപ്പോർട്ടുകൾ പുറത്ത് വന്നതോടെ ഓഹരി വില ഇടിയുകയായിരുന്നു

വാൾമാർട്ടിന് പുറമേ കനേഡിയൻ ഇ-കോമേഴ്സ് കമ്പനിയായ ഷോഫിയുടെ ഓഹരികൾ 14 ശതമാനം ഇടിഞ്ഞു. ഓഹരി വില ഇടിഞ്ഞതോടെ 383 മില്യൺ ഡോളറിന്റെ നഷ്ടമാണ് ഷോഫി ഉടമക്കുണ്ടായത്.

Tags:    
News Summary - Walmart Share Fall Pulls Down World Richest Family's Net Worth By $11.4 Billion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT