ബോബി ഡിയോൾ സ്റ്റൈൽ താടി സ്വന്തമാക്കണമെന്ന് ആഗ്രഹമുണ്ടോ

മനാമ: പുരുഷൻമാർക്ക് താടി ഒരു അലങ്കാരമാണ്. നല്ല സ്റ്റൈലൻ കട്ടത്താടി എന്നാൽ നല്ല കട്ട ആറ്റിറ്റ്യൂഡ് എന്ന് കൂടി അർത്ഥം പറയും. താടി വെച്ച നായകൻമാർക്ക് എന്നും ആരാധകരേറെയാണ്. കൗമാരസ്വപ്നങ്ങളുടെ രാജകുമാരൻ യഷ് ആയാലും അനിമലിലെ ബോബി ഡിയോൾ ആയാലും രൺബീർ സിങ് ആയാലും ലാലേട്ടൻ ആയാലും താടി ഒരു ലുക്ക് തന്നെയാണ്. താടി വെച്ച കിടിലൻ ക്യൂട്ട് ലുക്ക് നേടിയെടുക്കുക എന്നത് മിക്ക ആൺ പിള്ളേരുടേയും സ്വപ്നമാണ്. എന്നാൽ താടി വളർത്തൽ അത്ര നിസ്സാരകാര്യമാണോ. ഷേവ് ചെയ്യാതിരുന്നാൽ താടി വളരും. പക്ഷെ ആകർഷണീയമായ താടി വേണമെങ്കിൽ അൽപം പ്രയാസപ്പെടുക തന്നെ വേണം. ഒരു തവണയെങ്കിലും താടി നീട്ടി വളർത്തിയിട്ടുള്ളവർക്കറിയാം അതിന്റെ കഷ്ടപ്പാട്.


താടി വളർത്താനും, ഏറ്റവും ആരോഗ്യകരമായ രീതിയിൽ അത് നിലനിർത്താനും നിരവധി കാര്യങ്ങൾ മുടങ്ങാതെ ചെയ്യണം. താടിരോമങ്ങളെ ഏറ്റവും ശ്രദ്ധയോടെ പരിപാലിച്ചില്ലെങ്കിൽ പല അസ്വസ്ഥതകളും സമ്മാനിക്കും. താടിയെ എപ്പോഴും ആരോഗ്യമുള്ളതാക്കി നിലനിർത്താനായി ഏറ്റവും ആദ്യം ചെയ്യേണ്ട കാര്യംഎപ്പോഴും വൃത്തിയായി സൂക്ഷിക്കുക എന്നതാണ്. താടിയുടെ സംരക്ഷണത്തിനുവേണ്ടി കുറച്ചു സമയം മാറ്റിവയ്ക്കാൻ കണ്ടെത്തണം. കഴിയുമെങ്കിൽ ഒരു ഷാമ്പൂ ഉപയോഗിച്ചു കൊണ്ട് എന്നും താടി വൃത്തിയായി കഴുകുക. വൃത്തിയുള്ള താടി എപ്പോഴും നിലനിർത്താനായി യോജിച്ച ക്ലെൻസറുകളും ഷാംപൂവും തിരഞ്ഞെടുക്കാം.

താടി പെട്ടെന്ന് വളരാൻ ഏറ്റവും മികച്ച മാർഗ്ഗം ബിയേർഡ് ഓയിലുകൾ ഉപയോഗിച്ച് താടിയെ സംരക്ഷിക്കുകയാണ്. മികച്ച ബിയേർഡ് ഓയിലുകൾ വിപണിയിൽ ലഭിക്കും. അഴുക്കിനെയും സൂക്ഷ്മജീവികളെയും അകറ്റാനും സ്വാഭാവിക എണ്ണമയം നഷ്ടപ്പെടാതെ നിലനിർത്തുന്നതിനും ഇത് സഹായിക്കും.

താടിയുടെ പരിപാലനത്തിനായി വ്യത്യസ്ത ഉൽപ്പന്നങ്ങളും ഉപകരണങ്ങളും ഒക്കെ ഇന്ന് ലഭ്യമാണ്. നിങ്ങളുടെ ആവശ്യകതകൾ അനുസരിച്ച് ഇവ വിവേകപൂർവ്വം തിരഞ്ഞെടുക്കുക. ഷേവ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം വിപരീത ദിശയിൽ ഷേവ് ചെയ്യാതിരിക്കുക എന്നാണ്. അങ്ങനെ ചെയ്താൽ മുടിയുടെ ജീവകോശങ്ങൾ നശിക്കാനും അതു വഴി താടി വളരാതിരിക്കാനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ എപ്പോഴും ഒരേ ദിശയിൽ ഷേവ് ചെയ്തു ശീലിക്കുന്നതാണ് നല്ലത്.

ട്രിമ്മർ മുഖത്തിന്റെ 90-ഡിഗ്രി കോണിൽ പിടിച്ച് വേണം ഉപയോഗിക്കാൻ. മികച്ച ട്രിമ്മറാണ് ഉപ​യോഗിക്കുന്നതെങ്കിൽ മികച്ച റിസൾട്ട് ലഭിക്കും.



Wahl 09899–927, അക്വാ ബ്ലേഡ് റീചാർജബിൾ വെറ്റ് ഡ്രൈ ലിഥിയം-അയൺ ഡീലക്സ് ട്രിമ്മിംഗ്, ഡീറ്റെയിലിംഗ് & ഗ്രൂമിംഗ് എന്നിങ്ങനെ വിവിധ തരം ട്രിമ്മറുകളുണ്ട്. നിങ്ങളുടെ ആവശ്യത്തിനനനുസരിച്ചുള്ള ട്രിമ്മർ തെരഞ്ഞെടുക്കാൻ ഓടി നടക്കേണ്ടതില്ല. എല്ലാം കേവൽറാം ഷോപ്പുകളിൽ ലഭിക്കും. താടി സംരക്ഷണണത്തിന് എല്ലാദിവസവും പാർലറിൽ പോകാൻ സമയമുണ്ടാകില്ലല്ലോ. ഹോം സ്റ്റൈലിസ്റ്റിന് അനുയോജ്യമായ കിറ്റുകൾ കേവൽറാമിൽ ലഭിക്കും. കട്ടിംഗ്, ട്രിമ്മിംഗ്, ഡീറ്റെയ്‌ലിംഗ്, ഷേവിംഗ്, സ്റ്റൈലിംഗ് എന്നിവയ്ക്കുള്ള സമ്പൂർണ്ണ പാക്കേജാണിത്. മൂക്ക്, ചെവി, കഴുത്ത് എന്നിവയിലെ രോമങ്ങൾ ട്രിം ചെയ്യാനും ഈ കിറ്റിലെ ഉപകരണങ്ങൾ സഹായകമാണ്. ഓരോ തവണയും താടി കുറച്ചധികമായി വളർന്നു കഴിഞ്ഞു എന്ന് തോന്നുമ്പോൾ തന്നെ വെട്ടിയൊതുക്കാൻ സാധിക്കുമെന്നർഥം. ദിവസത്തിൽ ഒന്നോ രണ്ടോ തവണയെങ്കിലും താടി ചീകി ഒതുക്കി വയ്ക്കണം.മികച്ച ട്രിമ്മർ നിങ്ങളുടെ താടിയുടെ സൗന്ദര്യം വർധിപ്പിക്കും. ഒപ്പം നിങ്ങളുടെ ആത്മവിശ്വാസവും.




കേവൽറാം ഫ്ലാഗ്ഷിപ്പ് സ്റ്റോർ ബാബ് അൽ ബഹ്റൈൻ, കേവൽറാം ഡിപ്പാർട്ട്മെന്റ് സ്റ്റോർ ഗുദൈബിയ എന്നിവിടങ്ങളിൽ ഈ ഉൽപന്നങ്ങൾ എല്ലാം ലഭിക്കും. കൂടാതെ ഓൺലൈനായും പർച്ചേസ് ചെയ്യാം.പ്രോഡക്ട്സ് സംബന്ധിച്ച വിശദാംശങ്ങൾക്കും ഓൺലൈൻ ഷോപ്പിങ്ങിനും https://kewalrams.com സന്ദർശിക്കുക. അല്ലെങ്കിൽ +973 39749686, wa.link/uevs02 ബന്ധപ്പെടുക. https://www.instagram.com/kewalram.bh https://www.facebook.com/kewalramandsons എന്നീ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ സന്ദർശിച്ചാലും വിശദാംശങ്ങൾ ലഭിക്കും.

Tags:    
News Summary - Want to have a Bobby Deol style beard?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT