മുംബൈ: പശ്ചിമേഷ്യൻ സംഘർഷത്തിനും അസംസ്കൃത എണ്ണ വിലക്കയറ്റത്തിനും ഇടയിൽ സെൻസെക്സും നിഫ്റ്റിയും തിങ്കളാഴ്ച ഒരു ശതമാനത്തോളം ഇടിഞ്ഞു. നിക്ഷേപകർ വലിയ റിസ്കുള്ള നിക്ഷേപങ്ങളിൽനിന്ന് വിട്ടുനിന്നതായാണ് വിലയിരുത്തൽ.
സെൻസെക്‌സ് 483.24 പോയന്റ് ഇടിഞ്ഞ് 65,512.39ൽ എത്തിയപ്പോൾ നിഫ്റ്റി 141.15 പോയന്റ് തകർച്ചയിൽ 19,512.35ൽ അവസാനിച്ചു. നിഫ്റ്റി 43 ഓഹരികൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്‌സിൽ എച്ച്.സി.എൽ ടെക്നോളജീസും ടി.സി.എസും നേട്ടമുണ്ടാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.