ന്യൂഡൽഹി: കോവിഡുകാലത്ത് ഓൺലൈനിലൂടെയുള്ള ഭക്ഷണ വിതരണത്തിൽ വൻ വർധനയുണ്ടായതോടെ ഐ.പി.ഒക്കൊരുങ്ങി സൊമാറ്റോ. 82.5 മില്യൺ രൂപ മുല്യമുള്ള ഐ.പി.ഒക്കായി ചൈനയിലെ ആൻറ് ഗ്രൂപ്പിെൻറ പിന്തുണയുള്ള സൊമാറ്റോ അപേക്ഷ നൽകി.
2008ലാണ് സ്റ്റാർട്ട് അപ് സംരംഭമായി സൊമാറ്റോ പ്രവർത്തനം ആരംഭിക്കുന്നത്. ഇന്ന് 24 രാജ്യങ്ങളിലായി 5000ലധികം പേർ സൊമാറ്റോയിൽ ജോലി ചെയ്യുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ അഞ്ച് നിക്ഷേപകരിൽ നിന്നായി 250 മില്യൺ ഡോളർ സൊമാറ്റോ സ്വരൂപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കമ്പനി ഐ.പി.ഒയിലേക്കും ചുവടുവെക്കുന്നത്.
സൊമാറ്റോയിലെ ഉടമസ്ഥരിലൊരാളായ ഇൻഫോ എഡ്ജാണ് അവരുടെ ഓഹരികൾ ഐ.പി.ഒയിലൂടെ വിൽപനക്ക് വെക്കുന്നത്. കഴിഞ്ഞ കുറേ മാസങ്ങളായി നിരവധി കമ്പനികളാണ് ഇന്ത്യയിൽ ഓഹരി വിൽപനയുമായി രംഗത്തെത്തുന്നത്. ഇതിന് പിന്നാലെയാണ് ഓഹരി വിപണിയിലേക്കുള്ള സൊമാറ്റോയുടേയും ചുവടുവെപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.