പെരിന്തൽമണ്ണ: വള്ളുവനാടിെൻറ ആസ്ഥാനത്തിന് വാണിജ്യത്തിെൻറയും വിേനാദത്തിെൻറയും പത്ത് ദിനങ്ങൾ സമ്മാനിച്ച മീഡിയവൺ ഷോപ്പിങ് ഉത്സവിന് പരിസമാപ്തി. ഒഴുകിയെത്തിയ ജനാവലിയെ സാക്ഷിയാക്കിയാണ് മേള കൊടിയിറങ്ങിയത്. ൈവകീട്ട് നടന്ന സമാപന സമ്മേളനം നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം െചയ്തു. മീഡിയവൺ വൈസ് ചെയർമാൻ പി. മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. പെരിന്തൽമണ്ണ നഗരസഭ ചെയർമാൻ എം. മുഹമ്മദ് സലീം മുഖാതിഥിയായിരുന്നു.
മീഡിയവൺ സി.ഇ.ഒ എം. അബ്ദുൽ മജീദ്, മീഡിയവൺ എക്സിക്യൂട്ടിവ് ഡയറക്ടർ ടി.കെ. ഫാറൂഖ്, ഡയറക്ടർ സലാം മേലാറ്റൂർ, ഷോപ്പിങ് ഉത്സവ് ടൈറ്റിൽ സ്പോൺസർ ദുബായ് ഗോൾഡ് ആൻഡ് ഡയമണ്ട്സ് എം.ഡി പി.പി. മുഹമ്മദലി, ഡയറക്ടർ അബ്ദുൽ അസീസ്, ഡയറക്ടർ ഇ.കെ. ഇബ്രാഹിംകുട്ടി, പാർട്ണർമാരായ വസന്തം വെഡ്ഡിങ് കാസിൽ മാനേജിങ് പാർട്ണർ ടി.എ. ലുഖ്മാൻ, ഹൈസ്ലീപ് മാട്രസ് എം.ഡി യു.പി. അബ്ദുസ്സമദ്, റിറോ ദോതീസ് മാർക്കറ്റിങ് മാനേജർ ശേഖർ, ഫാൻറസി പാർക്ക് എം.ഡി ക്യാപ്റ്റൻ ഡി.എസ്. അശോക്, േഫാർച്യുണ ഡെസ്റ്റിനേഷൻ എം.ഡി. മുഹമ്മദ് ഫൈസൽ, ഹൈടൺ ഹോട്ടൽ എം.ഡി മുഹമ്മദലി, മാധ്യമം മലപ്പുറം റീജനൽ മാനേജർ കെ.വി. മൊയ്തീൻകുട്ടി എന്നിവർ സംബന്ധിച്ചു.
മീഡിയവൺ െഡപ്യൂട്ടി സി.ഇ.ഒ എം. സാജിദ് നന്ദി പറഞ്ഞു. മാപ്പിളപ്പാട്ട് മേഖലയിലെ സമഗ്ര സംഭാവനക്ക് വൈ.എം.എ. ഖാലിദ്, വെള്ളയിൽ അബൂബക്കർ, എ. ഉമ്മർ തലശ്ശേരി, മുഹമ്മദ് കുട്ടി അരീക്കോട് എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. ഫൈസൽ എളേറ്റിൽ പരിചയെപ്പടുത്തി. പഴയതും പുതിയതുമായ ഗാനങ്ങൾ കോർത്തിണക്കി വിധുപ്രതാപ്, അനിത ഷെയ്ഖ് എന്നിവരടങ്ങുന്ന 25 കലാകാരന്മാർ അവതരിപ്പിച്ച ‘മിഠായിതെരുവ്’ സംഗീതപ്പെരുമഴ കുളിരുള്ള ഒാർമയായി പെയ്തിറങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.