ന്യൂഡല്‍ഹി: പ്രോവിഡന്‍റ് ഫണ്ട് പെന്‍ഷന്‍ സ്കീമില്‍ കമ്യൂട്ടേഷന്‍ ആനുകൂല്യം പുന$സ്ഥാപിക്കുന്ന കാര്യം സര്‍ക്കാര്‍ സജീവമായി പരിഗണിക്കുന്നുണ്ടെന്ന് തൊഴില്‍മന്ത്രി ബന്ദാരു ദത്താത്രേയ.
ഡല്‍ഹിയില്‍ നടന്ന തൊഴില്‍ മന്ത്രാലയ കൂടിയാലോചന സമിതി യോഗത്തില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
കമ്യൂട്ടേഷന്‍ ആനുകൂല്യം, മരണാനന്തര ആനുകൂല്യം എന്നിവ പുന$സ്ഥാപിക്കണമെന്ന ആവശ്യം കഴിഞ്ഞ യോഗവും ചര്‍ച്ചചെയ്തിരുന്നു. 2008ലാണ് ഈ ആനുകൂല്യങ്ങള്‍ പി.എഫ് പെന്‍ഷന്‍ പദ്ധതിയില്‍നിന്ന് ഒഴിവാക്കിയത്.
സ്കീമിന്‍െറ അപാകതകളെക്കുറിച്ച് വിശദമായ പഠനവും പുന$പരിശോധനയും വേണമെന്ന് യോഗത്തില്‍ പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു. കമ്യൂട്ടേഷന്‍ ചെയ്ത തുക തൊഴിലാളികളുടെ പെന്‍ഷനില്‍നിന്ന് പൂര്‍ണമായി പിടിച്ചശേഷവും പെന്‍ഷന്‍ തുക കുറവ് ചെയ്യുന്നത് മനുഷ്യത്വരഹിതമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.