മ്യൂച്വല്‍ ഫണ്ട്: 2016 സാമ്പത്തികവര്‍ഷം 14 ശതമാനം വളര്‍ച്ച

മുംബൈ: മ്യൂച്വല്‍ ഫണ്ട് വ്യവസായത്തിന് 2016 സാമ്പത്തികവര്‍ഷം 14 ശതമാനം വളര്‍ച്ച. 2015 സാമ്പത്തികവര്‍ഷം അവസാനിച്ചപ്പോള്‍ 11.88 ലക്ഷം കോടിയായിരുന്ന ആസ്തി 2016 മാര്‍ച്ച് അവസാനിച്ചപ്പോള്‍ 13.53 ലക്ഷം കോടിയായാണ് വളര്‍ന്നത്. ഓഹരികളിലേക്ക് മാത്രം കഴിഞ്ഞ സാമ്പത്തികവര്‍ഷം മ്യൂച്വല്‍ ഫണ്‍ വിപണിയില്‍നിന്ന് ഒഴുകിയത് 75,000 കോടി രൂപയായിരുന്നു. പുതിയ കണക്കനുസരിച്ച് 100 കോടിയുടെ മുന്‍ തൂക്കവുമായി ഐ.സി.ഐ.സി.ഐ പ്രുഡന്‍ഷ്യലാണ് ആസ്തിയില്‍ ഒന്നാംസ്ഥാനത്തുള്ള കമ്പനി. 1,75,880.86 കോടി രൂപയാണ് ഇവരുടെ ആസ്തി. അതേസമയം ഇത്രയുംകാലം ഒന്നാം സ്ഥാനത്തായിരുന്ന  എച്ച്.ഡി.എഫ്.സി മ്യൂച്വല്‍ ഫണ്ട്സിന് 1,75,779 കോടി മാത്രമാണ് ആസ്തി. വലുപ്പത്തില്‍ മൂന്നാമന്‍ റിലയന്‍സ് മ്യൂച്വല്‍ ഫണ്ടാണ്.-1,58,408.44 കോടി. ഇതോടെ ഒന്നര ലക്ഷം കോടിയെന്ന പരിധി കടക്കുന്ന രാജ്യത്തെ മൂന്നാമത്തെ മ്യൂച്വല്‍ ഫണ്ട് സ്ഥാപനവുമായി റിലയന്‍സ് വളര്‍ന്നു. 1,36,503.41 കോടിയുടെ ആസ്തിയുമായി ബിര്‍ള സണ്‍ ലൈഫാണ് നാലാം സ്ഥാനത്ത്. മാര്‍ച്ച് ത്രൈമാസ പാദത്തില്‍ യു.ടി.ഐയെ മറികടന്ന് എസ്.ബി.ഐ മ്യൂച്വല്‍ ഫണ്ട്സ് ആദ്യ അഞ്ചില്‍ ഇടംപിടിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 42 ശതമാനം വളര്‍ച്ച നേടിയ എസ്.ബി.ഐയുടെ ആസ്തി 1,06,780.77 കോടിയാണ്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.