ബാലന്‍സ്ഡ് ഫണ്ടുകള്‍ക്ക് പ്രിയമേറുന്നു

മുംബൈ: മ്യൂച്വല്‍ ഫണ്ടുകളില്‍ ബാലന്‍സ്ഡ് ഫണ്ടുകള്‍ക്ക് മികച്ച വളര്‍ച്ച. രണ്ടുവര്‍ഷം കൊണ്ട് ബാലന്‍സ്ഡ് ഫണ്ടുകളുടെ ആസ്തി ഇരട്ടിയിലധികമായാണ് ഉയര്‍ന്നത്. ഓഹരികള്‍ക്കൊപ്പം കടപ്പത്രങ്ങളിലും നിക്ഷേപിക്കുന്ന മ്യുച്വല്‍ ഫണ്ട് പദ്ധതികളാണിവ. ഓഹരി വിപണിയുടെ ചാഞ്ചാട്ട സമയത്ത് ഇടിവിന്‍െറ ആഘാതത്തില്‍നിന്നുള്ള രക്ഷക്ക് കടപ്പത്രങ്ങളിലെ നിക്ഷേപം സഹായകമാകുമെന്നതാണ് ഇവയെ നിക്ഷേപകര്‍ക്ക് പ്രിയങ്കരമാക്കുന്നത്. 2013 മാര്‍ച്ചില്‍ ബാലന്‍സ് ഫണ്ടുകളുടെ ആസ്തി 16793 കോടിയായിരുന്നത് 42695 കോടി രൂപയായാണ് ഉയര്‍ന്നത്. 2015-16ല്‍ 20000 കോടി രൂപയോളം അറ്റ നിക്ഷേപമായി എത്തി. ലാര്‍ജ് ക്യാപ് ഇക്വിറ്റി ഫണ്ടുകളുടെ ശരാശരി റിട്ടേണ്‍ 16.1 ശതമാനമായിരിക്കെ ബാലന്‍സ്ഡ് ഫണ്ടുകളില്‍ ഇത് 17.2 ശതമാനമാണ്. എച്ച്.ഡി.എഫ്.സി ബാലന്‍സ്ഡ് ഫണ്ടും ടാറ്റ ബാലന്‍സ്ഡ് ഫണ്ടുമുള്‍പ്പെടെ പല പ്രമുഖ ഫണ്ടുകള്‍ക്കും മൂന്നു വര്‍ഷ വാര്‍ഷിക ശരാശരി വരുമാനം 20 ശതമാനത്തിനു മുകളിലാണ്. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.