ന്യൂഡല്‍ഹി: ചില്ലറ നിക്ഷേപകരില്‍നിന്നുള്ള മികച്ച പ്രതികരണത്തിന്‍െറ പശ്ചാത്തലത്തില്‍ കൂടുതല്‍ ന്യൂ ഫണ്ട് ഓഫറുകള്‍ക്ക് (എന്‍.എഫ്.ഒ) മ്യൂച്വല്‍ ഫണ്ട് സ്ഥാപനങ്ങള്‍ ഒരുങ്ങുന്നു.
ഈ വര്‍ഷം രണ്ടുമാസംകൊണ്ട് 16 എന്‍.ഫ്.ഒ കരട് പദ്ധതികളാണ് വിവിധ സ്ഥാപനങ്ങള്‍ സെബിക്ക് സമര്‍പ്പിച്ചത്. ഡി.എസ്.പി ബ്ളാക് റോസ്, ടാറ്റ, ഐ.സി.ഐ.സി.ഐ പ്രുഡന്‍ഷ്യല്‍, ഡി.എച്ച്.എഫ്,എല്‍ പ്രാമെരിക്ക, ഇന്ത്യ ബുള്‍ എന്നിവ ഫിക്സഡ് മച്ച്വരിറ്റി പ്ളാനുകളാണ് സമര്‍പ്പിച്ചിരിക്കുന്നത്.
ബിര്‍ള സണ്‍ ലൈഫ് ബാങ്കിങ് ഇ.ടി.എഫിനും ഐ.സി.ഐ.സി.ഐ പ്രുഡന്‍ഷ്യല്‍ റിട്ടയര്‍മെന്‍റ് ഫണ്ടിനുമാണ് കരടുരേഖകള്‍ സമര്‍പ്പിച്ചിരിക്കുന്നത്്. ഫെബ്രുവരിയില്‍ അഞ്ചെണ്ണവും ജനുവരിയില്‍ 11 എണ്ണവുമാണ് സെബിക്ക് ലഭിച്ചത്.
കൂടുതല്‍ ചെറുകിട നിക്ഷേപകര്‍ മ്യൂച്വല്‍ ഫണ്ട് ഉല്‍പന്നങ്ങളില്‍ താല്‍പര്യം പ്രകടിപ്പിച്ചതോടെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപക അടിത്തറ ജനുവരിയില്‍ 4.64 കോടിയിലത്തെിയിരുന്നു. കഴിഞ്ഞ വര്‍ഷം 191 കരടു പദ്ധതികളായിരുന്നു സെബിക്ക് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.