മുംബൈ: മ്യൂച്വല്‍ ഫണ്ട് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്‍റ് പ്ളാനുകള്‍ (എസ്.ഐ.പി) ഇനി കൂടുതല്‍ വേഗത്തിലാവും. ഇലക്ട്രോണിക് ക്ളിയറിങ് സിസ്റ്റത്തില്‍നിന്ന് നാഷനല്‍ ഓട്ടോമേറ്റഡ് ക്ളിയറിങ് ഹൗസിലേക്ക് (ഇ.സി.എച്ച്.എസ്) ബാങ്കിങ് മേഖല മാറിയതോടെയാണിത്. മ്യൂച്വല്‍ ഫണ്ട് അപേക്ഷയും എസ്.ഐ.പി നിര്‍ദേശവും ഇ.സി.എസിനുള്ള അനുമതിയും സമര്‍പ്പിച്ചാല്‍ ഫണ്ട് ഹൗസ് അത് ബാങ്കുകള്‍ക്ക് അയച്ചുകൊടുക്കുകയായിരുന്നു മുമ്പ് ചെയ്തിരുന്നത്. കൊറിയറില്‍ അയച്ചുകൊടുക്കുന്ന അപേക്ഷയിലെ ഒപ്പ് പരിശോധിച്ചശേഷമാണ് ബാങ്ക് പണം അടക്കാനുള്ള നിര്‍ദേശം നല്‍കിയിരുന്നത്. യാത്രാ ദൂരത്തിനനുസരിച്ച് പലപ്പോഴും ഒരു മാസം വരെ സമയം ഇതിനെടുത്തിരുന്നു. എന്നാല്‍, പുതിയ സംവിധാനം പൂര്‍ണമായും കമ്പ്യൂട്ടര്‍വത്കൃതമാണ്. എന്‍.എ.സി.എച്ച് അപേക്ഷ പൂരിപ്പിച്ചുനല്‍കുക മാത്രമാണ് അപേക്ഷകന്‍ ചെയ്യേണ്ടത്. നാഷനല്‍ പേമേന്‍റ് കോര്‍പറേഷന് (എന്‍.പി.സി.ഐ) ഫണ്ട് ഹൗസ് കൈമാറുന്ന ഇത് ഇലക്ട്രോണിക് രൂപത്തില്‍ ബന്ധപ്പെട്ട ബാങ്കുകള്‍ക്ക് അയച്ചുകൊടുക്കും. ബാങ്ക് ഇതിന് സ്ഥിരീകരണം തിരികെ എന്‍.പി.സി.ഐക്ക് കൈമാറും. ചെക് ട്രങ്കേഷന്‍ സംവിധാനത്തില്‍ സ്കാന്‍ ചെയ്ത ചിത്രങ്ങളാണ് ഉപയോഗിക്കുക. ചെക്കിന്‍െറ കാര്യത്തിലെന്ന പോലെതന്നെ 15 ദിവസത്തിനകം എസ്.ഐ.പി ഇങ്ങനെ തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.