കുവൈത്ത് സിറ്റി: ഗള്‍ഫ് മേഖലയിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ ജോയ് ആലുക്കാസ് എക്സ്ചേഞ്ച് റിഗായില്‍ പുതിയ ബ്രാഞ്ച് ആരംഭിച്ചു. ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന്റെ കുവൈത്തിലെ 19ാമത്തെ ബ്രാഞ്ചാണിത്. ജോയ് ആലുക്കാസ് എക്സ്ചേഞ്ച് മാനേജിങ് ഡയറക്ടർ ആന്റണി ജോസ് ഉദ്ഘാടനം ചെയ്തു.
പണമിടപാടിനായി ജനങ്ങൾക്ക് കൂടുതൽ സൗകര്യം ഏർപ്പെടുത്തുകയാണ് ലക്ഷ്യമെന്നും കുവൈത്തില്‍ മികച്ച ഉപഭോക്തൃ സേവനം തുടർന്നും നൽകുമെന്നും ആന്റണി ജോസ് പറഞ്ഞു. ഉപഭോക്താക്കൾക്ക് എല്ലാ സമയത്തും ഏതു സാഹചര്യത്തിലും മികച്ച സേവനലഭ്യത ഉറപ്പാക്കാൻ ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ശ്രമിക്കാറുണ്ട്. പണമടക്കൽ, വിനിമയം, മറ്റു സാമ്പത്തിക സേവനങ്ങൾ എന്നിവയിൽ പ്രവാസികളും തദ്ദേശീയരുമായ കൂടുതൽ ആളുകളെ സഹായിക്കാനും സേവനങ്ങൾ വിപുലപ്പെടുത്താനും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ജോയ് ആലുക്കാസ് എക്സ്ചേഞ്ച് കുവൈത്ത് ജനറൽ മാനേജർ അഷ്റഫ് അലി, അസിസ്റ്റന്റ് ജനറൽ മാനേജർ അബ്ദുൽ അസീസ് മാട്ടുവായിൽ, ജോയ് ആലുക്കാസ് ജ്വല്ലറി റീജനൽ മാനേജർ വിനോദ് കുമാർ എന്നിവരും ജോയ് ആലുക്കാസ് ഗ്രൂപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരും സ്റ്റാഫും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.