മുംബൈ: ഒാഹരികൾ, മ്യൂച്ചൽഫണ്ടുകൾ എന്നിവയുടെ ഇടപാടുകൾക്കും ആധാർ കാർഡ് നിർബന്ധമാക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഒാഹരി വിപണികളിൽ നടക്കുന്ന ഇടപാടുകളിൽ ആധാർ നിർബന്ധമാക്കാനാണ് ഒാഹരി വിപണിയെ നിയന്ത്രിക്കുന്ന സ്ഥാപനമായ സെബിയുടെ നീക്കം. ഇതുവഴി കള്ളപ്പണം വിപണിയിലേക്ക് ഒഴുകുന്നത് തടയാമെന്നാണ് കണക്ക് കൂട്ടൽ.
പാൻകാർഡ് ഒാഹരി വിപണിയിലേക്കുള്ള കള്ളപ്പണത്തിെൻറ ഒഴുക്ക് തടയാൻ പര്യാപ്തമല്ലെന്ന വിലയിരുത്തലാണ് സെബി നടത്തുന്നത്. ഇൗ സാഹചര്യത്തിൽ ആധാർ ഒാഹരി ഇടപാടുകൾക്ക് നിർബന്ധമാക്കാനുള്ള നീക്കം ആരംഭിച്ചതെന്ന് സെബിയിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
2009ൽ യു.പി.എ സർക്കാർ കൊണ്ടു വന്നതാണ് ആധാർ കാർഡ്. മൊബൈൽ ഫോൺ കണക്ഷൻ, ബാങ്ക് അക്കൗണ്ടുകൾ എന്നിവക്കെല്ലാം സർക്കാർ നേരത്തെ തന്നെ ആധാർ കാർഡ് നിർബന്ധമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.