മുംബൈ: 2017 മാർച്ച് 31ന് ശേഷം ജിയോയുടെ ഒാഫറുകളെ കുറിച്ച് മുകേഷ് അംബാനി പ്രഖ്യാപനം നടത്തിയതിന് പിന്നാലെ രാജ്യത്തെ മുൻ നിര മൊബൈൽ സേവനദാതാക്കളായ എയർടെൽ, െഎഡിയ എന്നിവയുടെ ഒാഹരി വിപണിയിൽ വൻ തിരിച്ചടി. നഷ്ടത്തിലാണ് ഇരു കമ്പനികളുടെയും ഒാഹരികൾ വിപണിയിൽ വ്യാപാരം അവസാനിപ്പിച്ചത്. എറ്റവുമധികം തിരിച്ചടി നേരിട്ടത് എയർടെല്ലിനാണ്. 3.60 ശതമാനം നഷ്ടത്തോടെ 360.85 രൂപക്കാണ് എയർടെൽ വ്യാപാരം അവസാനിപ്പിച്ചത് 0.51 ശതമാനം നഷ്ടത്തിൽ 107.90 രൂപയിലാണ് െഎഡിയയുടെ ഒാഹരികൾ വ്യാപാരം അവസാനിപ്പിച്ചത്.
സെപ്തംബർ ഒന്നിന് സേവനമാരംഭിച്ച റിലയൻസ് ജിയോ ഡിസംബർ 31 വരെ വെൽകം ഒാഫറിലൂടെ എല്ലാ സേവനങ്ങളും സൗജന്യമായി നൽകിയിരുന്നു. അതിന് ശേഷം 2017 മാർച്ച് 31 വരെ വെൽകം ന്യൂ ഇയർ ഒാഫറിലൂടെയും ജിയോ സൗജന്യങ്ങൾ തുടർന്നു. ഇതിന് ശേഷമാണ് 303 രൂപ പ്രതിമാസം നൽകി ജിയോയുടെ സൗജന്യങ്ങൾ 2018 മാർച്ച് 31 വരെ ആസ്വദിക്കാനുള്ള പുതിയ മുകേഷ് അംബാനി ഇന്ന് പ്രഖ്യാപിച്ചത്. ഇതോടെയാണ് രാജ്യത്തെ മുൻനിര സേവനദാതാക്കൾക്ക് തിരിച്ചടി നേരിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.