മുംബൈ: റിസർവ് ബാങ്കിെൻറ പുതിയ ഉത്തേജക പാക്കേജിനെ തുടർന്ന് ഓഹരി വിപണിയിൽ ഉണർവ ്. ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 986 പോയൻറ് ഉയർന്ന് 31,589ലെത്തി.
ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 274 പോയൻറു കൂടി 9,267ലും ക്ലോസ് ചെയ്തു. ആക്സിസ്, ഐ.സി.ഐ.സി.ഐ ബാങ്ക് ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ നെസ്ലെ, ഹിന്ദുസ്ഥാൻ യൂനി ലിവർ എന്നിവ നഷ്ടം രേഖപ്പെടുത്തി.
ഡോളറുമായുള്ള വിനിമയത്തിൽ രൂപ നില മെച്ചപ്പെടുത്തി. 76.4 രൂപയിലാണ് വിനിമയം അവസാനിപ്പിച്ചത്. മറ്റ് ഏഷ്യൻ കറൻസികൾക്കും മൂല്യവർധനയുണ്ടായി. വ്യാഴാഴ്ച രൂപ അതിെൻറ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 76.86ലാണ് ക്ലോസ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.