വോഡഫോൺ-ഐഡിയ ഓഹരികൾ 12 വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

ന്യൂഡൽഹി: ടെലികോം രംഗത്ത് വോഡഫോൺ-ഐഡിയക്ക് തിരിച്ചടി. ജൂണിൽ അവസാനിച്ച രണ്ടാം പാദവാർഷിക കണക്ക് പ്രകാരം വിപണിയി ൽ കമ്പനിയുടെ ഓഹരി വിലയിൽ 28.64 ശതമാനം ഇടിവാണുണ്ടായത്. ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ കമ്പനിയുടെ ഓഹരിവില 6.60 രൂപയിലേക്ക് താഴ്ന്നു.

വോഡഫോൺ-ഐഡിയക്ക് ഏപ്രിൽ-ജൂൺ കാലയളവിൽ 4,878 കോടിയുടെ നഷ്ടമുണ്ടായെന്ന റിപ്പോർട്ടുകൾ പുറത്തുവന്ന ശേഷമാണ് ഓഹരി വിലയിൽ കനത്ത ഇടിവുണ്ടായത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 256 കോടിയുടെ ലാഭം രേഖപ്പെടുത്തിയിരുന്നു.

രാജ്യത്ത് വരിക്കാരുടെ എണ്ണത്തിൽ വോഡഫോൺ-ഐഡിയയെ പിന്തള്ളി റിലയൻസ് ജിയോ ഒന്നാമതെത്തിയിരുന്നു. വോഡഫോൺ-ഐഡിയക്ക് ആദ്യ പാദവാർഷികത്തിൽ 33.41 കോടി വരിക്കാർ ഉണ്ടായിരുന്നത് രണ്ടാം പാദവാർഷികത്തിൽ 32 കോടിയിലേക്ക് ഇടിഞ്ഞിരുന്നു.

പ്രതിമാസ മിനിമം റീചാർജ് നിരക്ക് ഏർപ്പെടുത്തിയതാണ് കമ്പനിക്ക് തിരിച്ചടിയായത്. ഒരു ഉപഭോക്താവിൽ നിന്ന് ലഭിക്കുന്ന വരുമാനം മുമ്പ് 104 രൂപ ആയിരുന്നത് ഇപ്പോൾ 108 രൂപ ആയി വർധിച്ചിട്ടുണ്ട്.

Tags:    
News Summary - Vodafone Idea Slumps 29% To Lowest In 12 Years After June Quarter Loss

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT