കൊച്ചി: നികുതി പിരിവിൽ ദേശീയ വളർച്ച നിരക്കായ 17.4 ശതമാനത്തെ മറികടന്ന് 23.2 ശതമാനം വളർച്ച രേഖപ്പെടുത്തിയതായും ഇക്കാര്യത്തിൽ ആദായ നികുതി വകുപ്പിന്റെ പ്രവർത്തനം അഭിനന്ദനാർഹമാണെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. വകുപ്പ് ഈ പ്രവർത്തനക്ഷമത തുടരണമെന്നും അവർ കൂട്ടിച്ചേർത്തു.
കൊച്ചിയിൽ ആദായനികുതി വകുപ്പിന്റെ പുതിയ മന്ദിരം ആയകർ ഭവൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. നികുതിദായകരെ സഹായിക്കുന്നതിന് എല്ലാ രേഖകളും പ്രാദേശിക ഭാഷയിൽ അപ്ലോഡ് ചെയ്യണമെന്ന് മന്ത്രി ആദായ നികുതി വകുപ്പിനോട് നിർദേശിച്ചു. 64 കോടി രൂപ ചെലവിലാണ് പുതിയ മന്ദിരം നിർമിച്ചത്. ചടങ്ങിൽ ‘ടാക്സ് ഡിഡക്ടേഴ്സ് ഗൈഡ് 2023’ മന്ത്രി പുറത്തിറക്കി. സി.ബി.ഡി.ടി ചെയർമാൻ നിതിൻ ഗുപ്ത, സഞ്ജയ് കുമാർ വർമ, കേരളത്തിലെ ആദായനികുതി പ്രിൻസിപ്പൽ ചീഫ് കമീഷണർ സുനിൽ മാത്തൂർ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.