തൃശൂര്‍: നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂഷനല്‍ റാങ്കിങ് ഫ്രെയിംവര്‍ക്ക് മാതൃകയില്‍ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ അക്കാദമിക മികവിന്റെ അടിസ്ഥാനത്തില്‍ റാങ്ക് ചെയ്യുന്ന കേരള ഇന്‍സ്റ്റിറ്റ്യൂഷനല്‍ റാങ്കിങ് ഫ്രെയിംവര്‍ക്ക് (കെ.ഐ.ആര്.എഫ്) പ്രഥമ റാങ്കുകള്‍ പ്രഖ്യാപിച്ചു. രാജ്യത്ത് ആദ്യമായി കേരളത്തിലാണ് ഈയൊരു റാങ്കിങ് സംവിധാനത്തിന് തുടക്കമിടുന്നത്. സര്‍വകലാശാലകളും കോളജുകളും ഉള്‍പ്പെടെ സംസ്ഥാനത്തെ 449 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് കെ.ഐ.ആര്.എഫ് പ്രഥമ റാങ്കിങ്ങില്‍ പങ്കെടുത്തതെന്ന് റാങ്ക് പട്ടിക പ്രഖ്യാപിച്ച് നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദു അറിയിച്ചു.
സര്‍വകലാശാലകളുടെ വിഭാഗത്തില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) ഒന്നാം റാങ്ക് കരസ്ഥമാക്കി. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളുടെ വിഭാഗത്തില്‍ തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജും എന്‍ജിനീയറിങ് കോളജുകളുടെ പട്ടികയില്‍ തിരുവനന്തപുരം കോളജ് ഓഫ് എന്‍ജിനീയറിങ്ങും ഒന്നാം റാങ്ക് നേടി.
ടീച്ചിങ് ലേണിങ് ആന്‍ഡ് റിസോഴ്സസ്, നോളജ് ഡിസിമിനേഷന്‍ ആന്‍ഡ് റിസർച് എക്സലന്‍സ്, ഗ്രാജ്വേഷന് ഔട്ട്കം, ഔട്ട് റീച്ച് ആന്‍ഡ് ഇന്‍ക്ലൂസിവിറ്റി, സയന്റിഫിക് ടെമ്പര്‍ ആന്‍ഡ് സെക്കുലര്‍ ഔട്ട്ലുക്ക് എന്നീ മാനദണ്ഡങ്ങള്‍ പ്രകാരമാണ് കെ.ഐ.ആര്.എഫ് റാങ്കിങ് പട്ടിക തയാറാക്കിയത്. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദേശീയവും അന്തര്‍ദേശീയവുമായ റാങ്കിങ് മെച്ചപ്പെടുത്തുന്നതിനാവശ്യമായ മുന്നൊരുക്കം എന്ന നിലയിലാണ് കെ.ഐ.ആര്.എഫ് ഉന്നതവിദ്യാഭ്യാസ വകുപ്പും ഉന്നതവിദ്യാഭ്യാസ കൗണ്‍സിലും ആരംഭിച്ചത്.
1. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല
2. കേരള സര്‍വകലാശാല
3. എം.ജി യൂനിവേഴ്സിറ്റി
4. കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് സര്‍വകലാശാല
5. കാലിക്കറ്റ് സര്‍വകലാശാല
6. കണ്ണൂര്‍ സര്‍വകലാശാല
7. കേരള കാര്‍ഷിക സര്‍വകലാശാല
8. കേരള ഫിഷറീസ് സര്‍വകലാശാല
9. സംസ്കൃത സര്‍വകലാശാല
10. നാഷനല്‍ യൂനിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ്
1. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ്
2. എറണാകുളം രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സ്
3. എറണാകുളം സെന്റ് തെരേസാസ് കോളജ്
4. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളജ്
5. കോട്ടയം ചങ്ങനാശ്ശേരി സെന്റ് ബര്‍ക്ക്മാന്‍സ് കോളജ്
6. തൃശൂര്‍ വിമല കോളജ്
7. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്
8. കോതമംഗലം മാര്‍ അത്തനേഷ്യസ് കോളജ്
9. കോട്ടയം സി.എം.എസ് കോളജ്
10. എറണാകുളം മഹാരാജാസ് കോളജ്
1. തിരുവനന്തപുരം കോളജ് ഓഫ് എന്‍ജിനീയറിങ്
2. തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളജ്
3. കൊല്ലം ടി.കെ.എം കോളജ് ഓഫ് എന്‍ജിനീയറിങ്
4. എറണാകുളം രാജഗിരി സ്കൂള്‍ എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജി
5. കോതമംഗലം മാര്‍ അത്തനേഷ്യസ് കോളജ് ഓഫ് എന്‍ജിനീയറിങ്
6. കോട്ടയം സെയിന്ഗിറ്റ്സ് കോളജ് ഓഫ് എന്‍ജിനീയറിങ്
7. പാലക്കാട് എന്‍.എസ്.എസ് കോളജ് ഓഫ് എന്‍ജിനീയറിങ്
8. എറണാകുളം ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി
9. കോട്ടയം അമല്‍ ജ്യോതി കോളജ് ഓഫ് എന്‍ജിനീയറിങ്
10. പാലാ സെന്റ് ജോസഫ്സ് കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജി
1. കോഴിക്കോട് ഗവ. കോളജ് ഓഫ് ടീച്ചര്‍ എജുക്കേഷന്‍
2. കോഴിക്കോട് ഫാറൂഖ് ട്രെയിനിങ് കോളജ്
3. കണ്ണൂര്‍ പി.കെ.എം കോളജ് ഓഫ് എജുക്കേഷന്‍
4. എറണാകുളം സെന്റ് ജോസഫ്സ് കോളജ് ഓഫ് ടീച്ചര്‍ എജുക്കേഷന്‍ ഫോര്‍ വിമന്‍
5. തിരുവനന്തപുരം ശ്രീനാരായണ കോളജ് ട്രെയിനിങ് കോളജ്
6. പാലാ സെന്റ് തോമസ് കോളജ് ഓഫ് ടീച്ചര്‍ എജുക്കേഷന്‍
7. കൊല്ലം കര്‍മേല റാണി ട്രെയിനിങ് കോളജ്
8. എറണാകുളം മൂത്തകുന്നം എസ്.എന്‍.എം ട്രെയിനിങ് കോളജ്
9. പത്തനംതിട്ട തിരുവല്ല ടൈറ്റസ് ടീച്ചേഴ്സ് കോളജ്
10. എറണാകുളം നാഷനല്‍ കോളജ് ഫോര്‍ ടീച്ചര്‍ എജുക്കേഷന്‍
1. തിരുവനന്തപുരം ഗവ. കോളജ് ഓഫ് നഴ്സിങ് (ഒന്നാം റാങ്ക്)
1. വയനാട് പൂക്കോട് കോളജ് ഓഫ് വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ്
2. തൃശൂര്‍ മണ്ണുത്തി കോളജ് ഓഫ് വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ്
3. തൃശൂര്‍ കോളജ് ഓഫ് ഫോറസ്ട്രി
4. തിരുവനന്തപുരം വെള്ളായണി കോളജ് ഓഫ് അഗ്രികൾചര്‍
5. തൃശൂര്‍ വെള്ളാനിക്കര കോളജ് ഓഫ് അഗ്രികൾചര്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.