ടി.​പി. ഇ​ബ്രാ​ഹിം കൊ​ടി​ഞ്ഞി ഗ​വ.​ സ്കൂ​ളി​ൽ അ​ധ്യാ​പ​ക​നാ​യി

ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്നു

പ​രി​മി​തി​ക​ളെ അ​വ​സ​ര​മാ​ക്കി​യ ഇ​ബ്രാ​ഹിം; ഇ​നി, സ​ർ​ക്കാ​ർ സ്കൂ​ൾ അ​ധ്യാ​പ​ക​ൻ

മ​ല​പ്പു​റം: കാ​ഴ്ച​പ​രി​മി​തി​യി​ലും വ്യ​ത്യ​സ്ത നേ​ട്ട​ങ്ങ​ളി​ലൂ​ടെ​ ശ്ര​ദ്ധേ​യ​നാ​യ ടി.​പി. ഇ​ബ്രാ​ഹിം 'പ​രി​ധി​യി​ല്ലാ​ത്ത' പ​ഠ​നം ന​ൽ​കാ​ൻ സ​ർ​ക്കാ​ർ അ​ധ്യാ​പ​ക​ന്‍റെ വേ​ഷ​മ​ണി​ഞ്ഞു.

ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ക്ക് കെ.​പി.​എ​സ്.​സി, യു.​പി.​എ​സ്.​സി തു​ട​ങ്ങി വി​വി​ധ മ​ത്സ​ര പ​രീ​ക്ഷ​ക​ളു​ടെ പ​രി​ശീ​ല​നം ന​ല്‍കി ഏ​റെ പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി​യ വ്യ​ക്തി​യാ​ണ് ഇ​ദ്ദേ​ഹം. ​എം.​എ, എം.​എ​ഡ്, എം.​ഫി​ല്‍ യോ​ഗ്യ​ത ക​ര​സ്ഥ​മാ​ക്കി​യ ടി.​പി. ഇ​ബ്രാ​ഹി​മി​നാ​ണ് ക​ഴി​ഞ്ഞ വ​ര്‍ഷം കേ​ര​ള സാ​മൂ​ഹി​ക​നീ​തി വ​കു​പ്പ് ഏ​ര്‍പ്പെ​ടു​ത്തി​യ മി​ക​ച്ച കാ​ഴ്ച​പ​രി​മി​ത ജീ​വ​ന​ക്കാ​ര​നു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡ്​ ല​ഭി​ച്ച​ത്. ​

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇ​ദ്ദേ​ഹം യു.​പി സ്കൂ​ള്‍ അ​ധ്യാ​പ​ക​നാ​യി കൊ​ടി​ഞ്ഞി ഗ​വ.​ സ്കൂ​ളി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്. ഇ​ബ്രാ​ഹി​മി​ന് ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്കൂ​ൾ അ​ധ്യാ​പ​ക​നാ​യും ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്കാ​നു​ള്ള അ​ഡ്വൈ​സ് മെ​മ്മോ കൂ​ടി ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന​തും മ​റ്റൊ​രു നേ​ട്ട​മാ​യി. കൊ​ണ്ടോ​ട്ടി പു​ളി​ക്ക​ലി​ലെ ഭി​ന്ന​ശേ​ഷി സ്ഥാ​പ​ന​മാ​യ 'എ​ബി​ലി​റ്റി ഫൗ​ണ്ടേ​ഷ​ൻ ഫോ​ർ ദ ​ഡി​സേ​ബി​ൾ​ഡി'​ന്​ കീ​ഴി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന എ​ബി​ലി​റ്റി ഐ.​എ.​എ​സ് അ​ക്കാ​ദ​മി ഡ​യ​റ​ക്ട​റും ഉ​റ​വ ടോ​ക്കി​ങ്​ ബു​ക്ക് ലൈ​ബ്ര​റി കോ​ഓ​ഡി​നേ​റ്റ​റു​മാ​യി പ്ര​വ​ര്‍ത്തി​ച്ചു വ​രു​ക​യാ​യി​രു​ന്നു ഇ​ബ്രാ​ഹിം.

ത​ന്‍റെ ജോ​ലി​യോ​ടൊ​പ്പം ഭി​ന്ന​ശേ​ഷി പു​ന​ര​ധി​വാ​സ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ലൂ​ടെ സേ​വ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു പോ​കാ​ന്‍ ത​ന്നെ​യാ​ണ്​ അ​ദ്ദേ​ഹം ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. അ​ധ്യാ​പ​ന ജോ​ലി​യോ​ടൊ​പ്പം എ​ബി​ലി​റ്റി​യു​ടെ പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​റു​മാ​യും അ​ദ്ദേ​ഹം പ്ര​വ​ര്‍ത്തി​ക്കും. ചെ​മ്മാ​ട്​ തോ​ട്ട​പ്പാ​ളി മു​ഹ​മ്മ​ദ്​- ന​ഫീ​സ സ​മ്പ​തി​ക​ളു​​​​​​ടെ മ​ക​നാ​ണ്​ ഇ​ബ്രാ​ഹീം.

Tags:    
News Summary - Ibrahim, who made limitations possible He is now a government school teacher

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.