പരിമിതികളെ അവസരമാക്കിയ ഇബ്രാഹിം; ഇനി, സർക്കാർ സ്കൂൾ അധ്യാപകൻ
text_fieldsമലപ്പുറം: കാഴ്ചപരിമിതിയിലും വ്യത്യസ്ത നേട്ടങ്ങളിലൂടെ ശ്രദ്ധേയനായ ടി.പി. ഇബ്രാഹിം 'പരിധിയില്ലാത്ത' പഠനം നൽകാൻ സർക്കാർ അധ്യാപകന്റെ വേഷമണിഞ്ഞു.
ഭിന്നശേഷിക്കാര്‍ക്ക് കെ.പി.എസ്.സി, യു.പി.എസ്.സി തുടങ്ങി വിവിധ മത്സര പരീക്ഷകളുടെ പരിശീലനം നല്കി ഏറെ പ്രശംസ പിടിച്ചുപറ്റിയ വ്യക്തിയാണ് ഇദ്ദേഹം. എം.എ, എം.എഡ്, എം.ഫില്‍ യോഗ്യത കരസ്ഥമാക്കിയ ടി.പി. ഇബ്രാഹിമിനാണ് കഴിഞ്ഞ വര്‍ഷം കേരള സാമൂഹികനീതി വകുപ്പ് ഏര്‍പ്പെടുത്തിയ മികച്ച കാഴ്ചപരിമിത ജീവനക്കാരനുള്ള സംസ്ഥാന അവാർഡ് ലഭിച്ചത്.
കഴിഞ്ഞ ദിവസമാണ് ഇദ്ദേഹം യു.പി സ്കൂള്‍ അധ്യാപകനായി കൊടിഞ്ഞി ഗവ. സ്കൂളിൽ ജോലിയിൽ പ്രവേശിച്ചത്. ഇബ്രാഹിമിന് ഹയര്‍ സെക്കന്‍ഡറി സ്കൂൾ അധ്യാപകനായും ജോലിയില്‍ പ്രവേശിക്കാനുള്ള അഡ്വൈസ് മെമ്മോ കൂടി ലഭിച്ചിട്ടുണ്ടെന്നതും മറ്റൊരു നേട്ടമായി. കൊണ്ടോട്ടി പുളിക്കലിലെ ഭിന്നശേഷി സ്ഥാപനമായ 'എബിലിറ്റി ഫൗണ്ടേഷൻ ഫോർ ദ ഡിസേബിൾഡി'ന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എബിലിറ്റി ഐ.എ.എസ് അക്കാദമി ഡയറക്ടറും ഉറവ ടോക്കിങ് ബുക്ക് ലൈബ്രറി കോഓഡിനേറ്ററുമായി പ്രവര്‍ത്തിച്ചു വരുകയായിരുന്നു ഇബ്രാഹിം.
തന്റെ ജോലിയോടൊപ്പം ഭിന്നശേഷി പുനരധിവാസ പ്രവര്‍ത്തനങ്ങളിലൂടെ സേവന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്. അധ്യാപന ജോലിയോടൊപ്പം എബിലിറ്റിയുടെ പ്രോഗ്രാം കോഓഡിനേറ്ററുമായും അദ്ദേഹം പ്രവര്‍ത്തിക്കും. ചെമ്മാട് തോട്ടപ്പാളി മുഹമ്മദ്- നഫീസ സമ്പതികളുടെ മകനാണ് ഇബ്രാഹീം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.