തിരുവനന്തപുരം: െഎ.എസ്.സി (12ാം ക്ലാസ്) പരീക്ഷയിൽ ദേശീയതലത്തിൽ രണ്ടാം റാങ്കിെൻറ പകി േട്ടാടെ ഫിയോന എഡ്വിൻ സംസ്ഥാനതലത്തിൽ ഒന്നാമതെത്തി. ഐ.സി.എസ്.ഇ (പത്താംക്ലാസ്) പരീ ക്ഷയില്‍ അങ്കമാലി സെൻറ് പാട്രിക്സ് അക്കാദമിയിലെ നമിതാ ജോസ് ഇടശ്ശേരി (99.40) ആണ് സംസ്ഥാ നത്ത് ഒന്നാമതെത്തിയത്.
തിരുവനന്തപുരം എടവക്കോട് ‘ലെ കൂൾ’ ചെമ്പക സ്കൂൾ വിദ്യ ാഥിനിയായ ഫിയോന 99.75 ശതമാനം മാർക്കോടെയാണ് സയൻസ് കോമ്പിനേഷനിൽ റാങ്ക് നേടിയത്. ഫിസിക്സ്, കെമിസ്ട്രി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ 100 ശതമാനം മാർക്ക് നേടിയ ഫിയോനക്ക് കണക്കിൽ 99 ശതമാനം മാർക്കുമുണ്ട്. ഡോക്ടറാകണമെന്നാണ് ആഗ്രഹം. 10ാം ക്ലാസിൽ 97.4 ശതമാനം മാർക്ക് നേടിയ ഫിയോന 12ാം ക്ലാസിൽ റാങ്ക് പ്രതീക്ഷിച്ചിരുന്നില്ല. ആക്കുളം സൈബർ പാംസ് ഫ്ലാറ്റിൽ താമസിക്കുന്ന വർക്കല സ്വദേശിയായ മർച്ചൻറ് നേവി ചീഫ് എൻജിനീയർ എഡ്വിൻ േതാമസിെൻറയും സിവിൽ എൻജിനീയറായ സോണിയുടെയും മകളാണ്. ‘ലെ കൂൾ’ ചെമ്പക സ്കൂൾ ഒമ്പതാം തരം വിദ്യാർഥിനി നൈന എഡ്വിൻ സഹോദരിയാണ്.
99 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങിയവര്‍ സംസ്ഥാനത്ത് ഏഴുപേരാണ്. എസ്. മീനാക്ഷി ( 99.25 ശതമാനം, ഹോളി ഏഞ്ചല്‍സ് തിരുവനന്തപുരം), ഇ. കൃഷ്ണേന്ദു (99.25, സന്ദീപനി വിദ്യാനികേതന്‍ തൃശൂര്‍), ശ്രേയാ സ്മിത (99.25, ക്രൈസ്റ്റ് നഗര്‍ ഹയര്‍സെക്കന്‍ഡറി തിരുവനന്തപുരം), അനുഷ്ക തോമസ് (99.25, ശ്രീഹരി വിദ്യാനിധി തൃശൂര്‍), അങ്കിതാ രാധാകൃഷ്ണന് (99, ക്രൈസ്റ്റ് നഗര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ തിരുവനന്തപുരം), ജെറി ജോണ്‍ തോമസ് (99, സെൻറ് തോമസ് െറസിഡന്ഷ്യല് സ്കൂള്‍ തിരുവനന്തപുരം) എന്നിവരാണ് ഐ.എസ്.സി 12ാം ക്ലാസ് പരീക്ഷയില്‍ 99 ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്ക് സ്വന്തമാക്കിയത്.
െഎ.സി.എസ്.ഇ പരീക്ഷയിൽ തിരുവനന്തപുരം സെൻറ് തോമസ് െറസിഡന്ഷ്യല് സ്കൂളിലെ നമ്രതാ നന്ദഗോപാല്‍, റിയാ റിനു തോമസ്, തിരുവല്ല മാര്‍ത്തോമാ റെസിഡന്‍ഷ്യല്‍ സ്കൂളിലെ പാര്‍ഥിവ് എസ്. റാവു (മൂന്നുേപരും 98.60 ശതമാനം മാര്‍ക്ക്) എന്നിവർ രണ്ടാം സ്ഥാനത്തെത്തി.
കോട്ടയം പള്ളിക്കൂടത്തിലെ യാഷിത് ജെയിന്, തിരുവല്ല മാര്‍ത്തോമാ െറസിഡന്ഷ്യല് സ്കൂളിലെ സ്നേഹാ മറിയം ജോണ്‍, തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ സ്കൂളിലെ ഡോണല്‍ ചാക്കോ ബേബി, മണ്ണുത്തി ഡോണ്‍ ബോസ്കോയിലെ എം. ആര്‍ച്ച എന്നിവര്‍ 98.40 ശതമാനം മാര്‍ക്ക് നേടി സംസ്ഥാനത്ത് മൂന്നാമതെത്തി. ദേശീയ തലത്തില്‍ അഞ്ചാം സ്ഥാനമാണ് ആര്‍ച്ചക്ക്. കോഴിക്കോട് കുന്നമംഗലം സ്വദേശി മുന്നോടിയില്‍ രാജന്-ശ്രീമ ദമ്പതികളുടെ മകളാണ് ആര്‍ച്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.