ലീ​നാ​കു​മാ​രി​

പാ​ഠ‍്യ-​പാ​ഠ‍്യേ​ത​ര രം​ഗ​ങ്ങ​ളി​ലെ മി​ക​വി​ൽ ലീ​നാകുമാരി

നി​ല​മ്പൂ​ർ: മി​ക​ച്ച അ​ധ‍്യാ​പി​ക​ക്കു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡ് നേ​ടി​യ വി.​ജി. ലീ​നാ​കു​മാ​രി​ക്ക് ല​ഭി​ച്ച​ത് അ​ർ​ഹ​ത​ക്കു​ള്ള അം​ഗീ​കാ​രം. നി​ല​മ്പൂ​ർ ഗ​വ. മാ​ന​വേ​ദ​നി​ലെ വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ ബ​യോ​ള​ജി അ​ധ‍്യാ​പി​ക​യാ​ണ്.

വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ലാ​ണ് സം​സ്ഥാ​ന അ​വാ​ർ​ഡ് തേ​ടി​യെ​ത്തി​യെ​ത്തിയത്. പാ​ഠ‍്യ-​പാ​ഠ‍്യേ​ത​ര രം​ഗ​ങ്ങ​ളി​ലെ പ്ര​വ​ർ​ത്ത​നം, മാ​തൃ​ക ക്ലാ​സ് അ​വ​ത​ര​ണം, അ​ഭി​മു​ഖം എ​ന്നി​വ​യി​ലെ പ്ര​ക​ട​ന​ം വി​ല​യി​രു​ത്തി​യാ​ണ് അ​വാ​ർ​ഡ്. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​ണ്. അ​ധ‍്യാ​പ​ക മേ​ഖ​ല​യി​ൽ 17 വ​ർ​ഷ​ത്തെ സേ​വ​ന​മു​ണ്ട്. 2017ൽ ​കേ​ര​ള യൂ​നി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും നി​യ​മ​ബി​രു​ദ​ത്തി​ൽ ഒ​ന്നാം റാ​ങ്കും സ്വ​ർ​ണ​മെ​ഡ​ലും ല​ഭി​ച്ചി​ട്ടു​ണ്ട്. ‘ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി ലോ’ ​എ​ന്ന പേ​രി​ൽ പു​സ്ത​കം എ​ഴു​തി​യി​ട്ടു​ണ്ട്.

വി​വി​ധ മേ​ഖ​ല​ക​ളി​ൽ റി​സോ​ഴ്സ് പേ​ഴ്സ​നാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു. പ​ത്ത​നം​ത്തി​ട്ട ക​ല​ഞ്ഞൂ​ർ ജി.​വി.​എ​ച്ച്.​എ​സ്.​എ​സ് സ്കൂ​ളി​ലൂ​ടെ​യാ​ണ് അ​ധ‍്യാ​പി​ക​യാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം ജി.​വി.​എ​ച്ച്.​എ​സ്.​എ​സ് വ​ലി​യ​തു​റ, തി​രു​വ​ന​ന്ത​പു​രം ജി.​വി.​എ​ച്ച്.​എ​സ്.​എ​സ് പേ​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ൽ സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. ര​ണ്ട് വ​ർ​ഷ​മാ​യി നി​ല​മ്പൂ​ർ ഗ​വ. മാ​ന​വേ​ദ​നി​ലാ​ണ്. നി​ല​വി​ൽ നാ​ഷ​ന​ൽ സ​ർ​വി​സ് സ്കീ​മി​ന്‍റെ പ്രോ​ഗ്രാം ഓ​ഫി​സ​റാ​ണ്. ഭ​ർ​ത്താ​വ്: തി​രു​വ​ന​ന്ത​പു​രം ശ്രീ​കാ​ര്യം മി​ഥു​നം വീ​ട്ടി​ൽ കെ. ​ആ​ത്മ​കു​മാ​ർ. മൂ​ത്ത മ​ക​ൾ ന​മി​ത എ. ​നാ​യ​ർ നി​യ​മ വി​ദ‍്യാ​ർ​ഥി​യും മ​ക​ൻ ന​ന്ദ​കി​ഷോ​ർ ഒ​മ്പ​താം ക്ലാ​സ് വി​ദ‍്യാ​ർ​ഥി​യു​മാ​ണ്. 

Tags:    
News Summary - State Teacher Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.