മീഡിയവൺ അക്കാദമി പി.ജി ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: മീഡിയവൺ അക്കാദമിയുടെ പി.ജി ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിലിം മേയ്ക്കിങ് ആൻഡ് വീഡിയോ പ്രൊഡക്ഷൻ, കൺവെജൻസ് ജേർണലിസം എന്നീ കോഴ്സുകൾക്ക് മെയ് 25 വരെ അപേക്ഷ സമർപ്പിക്കാം. ഒരു വർഷം ദൈർഘ്യമുള്ള കോഴ്സുകളുടെ അടിസ്ഥാന യോഗ്യത ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ്. അവസാന വർഷ ബിരുദ പരീക്ഷ എഴുതി കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. അഭിരുചി പരീക്ഷയുടെയും അഭിമുഖത്തിന്‍റെയും അടിസ്ഥാനത്തിലാണ് പ്രവേശനം.

സിനിമ മേഖലയിലും പരസ്യകലയിലും വീഡിയോ പ്രൊഡക്ഷനിലും സമഗ്ര പരിശീലനം നൽകുന്ന ഫിലിം മേയ്ക്കിങ് ആൻഡ് വീഡിയോ പ്രൊഡക്ഷൻ കോഴ്സിൽ 20 പേർക്കാണ് പ്രവേശനം. സംവിധാനം, തിരക്കഥാരചന, സിനിമാറ്റോഗ്രഫി, എഡിറ്റിങ്ങ് തുടങ്ങി സിനിമാ നിർമ്മാണത്തിന്‍റെ സാങ്കേതികവും സൗന്ദര്യ ശാസ്ത്രപരവുമായ പരിശീലനത്തിന് മികച്ച അധ്യാപകർ നേതൃത്വം നൽകും. സാങ്കേതിക പരിശീലനത്തോടൊപ്പം ചലചിത്ര പ്രവർത്തകരുമായുള്ള സംവാദങ്ങൾ, ചലചിത്ര ആസ്വാദന ക്ലാസുകൾ, ചലചിത്രോത്സവങ്ങൾ എന്നിവ അരങ്ങേറും. കോഴ്സിന്‍റെ വിവിധ ഘട്ടങ്ങളിലായി മ്യൂസിക്ക് വീഡിയോ, ഷോർട്ട് ഫിലിം, ഡോക്യുമെന്‍ററി തുടങ്ങിയവ വിദ്യാർത്ഥികൾ സ്വയം തയാറാക്കുന്ന രീതിയിലാണ് പാഠ്യപദ്ധതി.

അച്ചടി ദൃശ്യ മാധ്യമ പ്രവർത്തനത്തിന്‍റെയും നവ മാധ്യമ പ്രവർത്തനത്തിന്‍റെയും ആവശ്യങ്ങളെ അഭിമുഖീകരിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന പ്രായോഗീക പരിശീലനമാണ് ഒരു വർഷം നീളുന്ന കൺവേർജൻസ് ജേർണലിസം കോഴ്സിൽ ഉൾപ്പെടുന്നത്. വിദ്യാർത്ഥികൾക്ക് വ്യത്യസ്ത മീഡിയ പ്ലാറ്റ്ഫോമുകളെ ഉപയോഗിക്കാനുള്ള അവതരണ മികവും സാങ്കേതിക ജ്ഞാനവും വിശകലനശേഷിയും നൽകാൻ പാകത്തിലുള്ള പരിശീലനം പ്രമുഖ മാധ്യമ പ്രവർത്തകരുടെ നേതൃത്വത്തിൽ നൽകപ്പെടും. റിപ്പോർട്ടിങ്, ഫോട്ടോ ജേണലിസം, ന്യൂസ് ആങ്കറിങ്, വീഡിയോ ക്യാമറ, വീഡിയോ എഡിറ്റിങ്, മൊബൈൽ ജേണലിസം, ഓൺലൈൻ-ഡിജിറ്റൽ ജേണലിസം എന്നിവയിൽ സമഗ്ര പരിശീലനം ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് മാധ്യമം -മീഡിയ വൺ സ്ഥാപനങ്ങളിൽ ഇന്‍റേൺഷിപ്പിന് അവസരം ലഭിക്കും. ന്യൂസ് ബുള്ളറ്റിനുകൾ, വീഡിയോ സ്റ്റോറികൾ, ഡോക്യുമെന്‍ററികൾ, ഫോട്ടോ ഫീച്ചറുകൾ എന്നിവ വിദ്യാർത്ഥികൾ തയാറാക്കുന്ന രീതിയിലാണ് കോഴ്സിന്‍റെ ഘടന.

വിവരങ്ങൾക്ക്: 8943347460, 8943347400, 0495 - 2359455.
www.mediaoneacademy.com
https://mediaoneacademy.com/apply-online/
academy@mediaonetv.in

Tags:    
News Summary - MediaOne Academy invited applications for PG Diploma courses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.