യൂറോപ്യൻ യൂനിവേഴ്സിറ്റിയിൽ എം.ബി.ബി.എസിന്​ നേരിട്ട് അഡ്മിഷന് സുവർണാവസരം; പ്രതിനിധികൾ നാളെ കൊച്ചിയിൽ

കൊച്ചി: വിദേശത്ത് എം.ബി.ബി.എസ് പഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് യൂറോപ്യൻ യൂനിവേഴ്സിറ്റി പ്രതിനിധികളുമായി നേരിട്ട് സംവദിക്കാൻ അവസരം. ജോർജിയയിലെ യൂറോപ്യൻ യൂനിവേഴ്സിറ്റിയിലെ എം.ബി.ബി.എസ് പഠനവുമായി ബന്ധപ്പെട്ട സാധ്യതകൾ പരിചയപ്പെടുത്താനും നേരിട്ട് അഡ്മിഷന് അവസരമൊരുക്കാനും ‘മാധ്യമം’ സംഘടിപ്പിക്കുന്ന സൗജന്യ അന്താരാഷ്ട്ര സെമിനാറിലാണ് യൂറോപ്യൻ യൂനിവേഴ്സിറ്റി പ്രതിനിധികൾ പങ്കെടുക്കുന്നത്.

ഏപ്രിൽ 22ന് എറണാകുളം പാലാരിവട്ടം സിവിൽ ലൈൻ റോഡിലെ ലക്സോ ടൗൺബ്രിഡ്ജ് ഹോട്ടലിൽ നടക്കുന്ന സെമിനാറിൽ യൂറോപ്യൻ യൂനിവേഴ്സിറ്റി വൈസ് പ്രസിഡന്റ് ടമാർ സർഗിനാവ, യൂനിവേഴ്സിറ്റി റെക്ടർ ഗോച്ച ടുട്ബെറിഡ്സെ, യൂറോപ്യൻ യൂനിവേഴ്സിറ്റി ഡെപ്യൂട്ടി ഡീൻ ആൻഡ് ഫാക്കൽറ്റി ഓഫ് മെഡിസിൻ നിനോ പടാരായ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ വിദ്യാർഥികളും രക്ഷിതാക്കളുമായും സംവദിക്കും. സെമിനാറിലെത്തുന്ന വിദ്യാർഥികൾക്ക് നേരിട്ട് യൂനിവേഴ്സിറ്റികളിലേക്ക് സീറ്റ് ഉറപ്പിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്​.

കഴിഞ്ഞ വെള്ളിയാഴ്ച കോഴിക്കോടും ശനിയാഴ്ച കോട്ടക്കലിലും സെമിനാർ നടന്നിരുന്നു. ഈ സെമിനാറിൽ പ​​ങ്കെടുത്ത 25ഓളം വിദ്യാർഥികൾ യൂനിവേഴ്​സിറ്റിയിലേക്ക്​ നേരിട്ട്​ അഡ്​മിഷൻ നേടിയിരുന്നു. നിലവിൽ കേരളത്തിൽനിന്ന്​ 40 സീറ്റുകളിൽ മാത്രമാണ്​ ജോർജിയയിലെ യൂറോപ്യൻ യൂനിവേഴ്​സിറ്റിയിലേക്ക് അഡ്​മിഷന്​ അവസരം നൽകുന്നത്​.

എം.ബി.ബി.എസ്, ബി.ഡി.എസ് പഠനത്തിനായി വിദേശ സർവകലാശാലകൾ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, പഠന ചെലവുകൾ, പ്രവേശന രീതികൾ തുടങ്ങി ഇതുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങളെല്ലാം സെമിനാറിൽ വിശദീകരിക്കും. വിദേശത്ത് മെഡിക്കൽ പഠനം നടത്താൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഏറെ പ്രയോജനപ്പെടുന്ന രീതിയിലാണ് സെമിനാർ സംഘടിപ്പിക്കുന്നത്. സീറ്റുകൾ പരിമിതമായതിനാൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്കാണ് സെമിനാറിൽ അവസരം. രജിസ്ട്രേഷൻ നമ്പർ: 9645006838, 9645006265.
https://www.madhyamam.com/european-mbbs

Tags:    
News Summary - Opportunity for direct admission to MBBS in European University; Representatives in Kochi tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.