കൊച്ചി: പൊതുമരാമത്ത് വകുപ്പിൽ പുതുതായി സൃഷ്ടിച്ച 71 സാങ്കേതിക വിഭാഗം തസ്‌തികകളിൽ പി.എസ്.സി മുഖേന ഉടൻ നിയമനം നടക്കും. അഞ്ചു ദിവസത്തിനകം ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാൻ ചീഫ് എൻജിനീയറോട് നിർദേശിച്ചതായി മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. ഇതോടെ 71 അസി. എൻജിനീയർ തസ്‌തികകളിലാണ് സ്ഥിരം നിയമനത്തിന് അവസരമൊരുങ്ങിയത്.
കിഫ്‌ബി ധനസഹായത്തോടെയുള്ള പദ്ധതികൾ നടപ്പാക്കുന്നതിന് കേരള റോഡ് ഫണ്ട് ബോർഡിലെ 71 സാങ്കേതിക വിഭാഗം തസ്‌തികകളിൽ പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരെ അന്യത്ര സേവനവ്യവസ്ഥയിൽ നിയമിച്ചിരുന്നു. ഇതോടെ പൊതുമരാമത്ത് വകുപ്പിലെ അസി. എൻജിനീയർ തസ്‌തികയിൽ ഉണ്ടായ ഒഴിവുകൾ വിശേഷാൽ ചട്ടവ്യവസ്ഥകൾക്ക് വിധേയമായി നികത്താനാണ് അനുമതിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.