Delhi IIt

ഏതൊക്കെയാണ് ഇന്ത്യയിലെ നമ്പർ വൺ എൻജിനീയറിങ് കോളജുകൾ; പട്ടികയിതാ...

ന്യൂഡൽഹി: എൻജിനീയറിങ് പഠിക്കാൻ ഏത് സ്ഥാപനം തെരഞ്ഞെടുക്കണമെന്നത് വിദ്യാർഥികളെ സംബന്ധിച്ച് നിർണായകമാണ്. ഓരോ വർഷവും രാജ്യത്ത് നിരവധിഎൻജിനീയറിങ് കോളജുകളാണ് വന്നുകൊണ്ടിരിക്കുന്നത്. എൻജിനീയറിങ്ങിന് പഠിക്കുമ്പോൾ ബ്രാഞ്ച് തെരഞ്ഞെടുക്കുന്നത് പോലെ പ്രധാനമാണ് കോളജുകൾ തെരഞ്ഞെടുക്കുന്നതും. കാംപസ് പ്ലേസ്മെന്റിനടക്കം അത് നിർണായകമാണ്. നമ്പർ വൺ എൻജിനീയറിങ് കോളജിൽ തന്നെ പ്രവേശനം കിട്ടിയാൽ അത് കരിയറിനു മികച്ച ഗുണവും ചെയ്യും.

എൻജിനീയറിങ് യൂനിവേഴ്സിറ്റികളുടെ മികവളക്കാൻ പലതരത്തിലുള്ള റാങ്കിങ് സംവിധാനങ്ങളുണ്ട്. അതിലൊന്നാണ് ക്യു.എസ് വേൾഡ് യൂനിവേഴ്സിറ്റി റാങ്കിങ്. ഉന്നത വിദ്യാഭ്യാസ അനലിറ്റിക്സ് സ്ഥാപനമായ ക്വാക്വാറെല്ലി സൈമണ്ട്സ് സമാഹരിച്ച താരതമ്യ കോളജ്, യൂനിവേഴ്സിറ്റി റാങ്കിങ്ങുകളുടെ ഒരു പോർട്ട്ഫോളിയോയാണ് ക്യു.എസ് വേൾഡ് യൂനിവേഴ്സിറ്റി റാങ്കിങ്സ്.

ക്യു.എസ് വേൾഡ് റാങ്കിങ് അനുസരിച്ചുള്ള 2025ലെ ഇന്ത്യയിലെ ഏറ്റവും മികച്ച എൻജിനീയറിങ് യൂനിവേഴ്സിറ്റികളുടെ പട്ടിക പുറത്തുവന്നിരിക്കുകയാണ്. ഡൽഹി ഐ.ഐ.ടിയാണ് പട്ടികയിൽ ഒന്നാമത്. ആഗോളതലത്തിൽ മികച്ച എൻജിനീയറിങ് കോളജുകളുടെ സ്ഥാനത്ത് 26ാം സ്ഥാനത്താണ് ഡൽഹി ഐ.ഐ.ടി.

ക്യു.എസ് വേൾഡ് റാങ്കിങ് അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും മികച്ച എൻജിനീയറിങ് കോളജുകളുടെ പട്ടിക ഇതാ:

1. ഡൽഹി ഐ.ഐ.ടി

2. ബോംബെ ഐ.ഐ.ടി

3. മദ്രാസ് ഐ.ഐ.ടി

4. ഖരഗ്പൂർ ഐ.ഐ.ടി

5. കാൺപൂർ ഐ.ഐ.ടി

6. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്

7. റൂർക്കി ഐ.ഐ.ടി

8. ഗുവാഹതി ഐ.ഐ.ടി

9.വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി

10. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ബി.എച്ച്.യു വാരാണസി

11. ​ഹൈദരാബാദ് ഐ.ഐ.ടി

12.ബ്ലൂമിങ്ടൺ ഇന്ത്യാന യൂനിവേഴ്സിറ്റി

Tags:    
News Summary - Best universities in India for engineering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.