​െഎസറിൽ ബി.എസ്​, എം.എസ്​ പ്രവേശനം

ശാസ്​ത്രവിഷയങ്ങളിൽ സമർഥരായ പ്ലസ്​ ടു വിദ്യാർഥികൾക്ക്​ ഐസറുകളിൽ ബി.എസ്​-എം.എസ്​ പ്രവേശനം നേടാം. ഇന്ത്യയൊട്ടാകെ ഏഴ്​ ​െഎസറുകളാണുള്ളത്​. 1849 പേർക്ക്​ അഡ്​മിഷൻ ലഭിക്കും. കേരളത്തിലെ ഏക ഇന്ത്യൻ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ സയൻസ്​ എജുക്കേഷൻ ആൻഡ്​​ റിസർച്​​ തിരുവനന്തപുരത്ത്​ വിതുരയിലാണ്​. ഇവിടെ 280 സീറ്റുകളുണ്ട്​ (www.iisertvm.ac.in).

മറ്റ്​ ഐസറുകളും സീറ്റുകളും: തിരുപ്പതി 181, മൊഹാലി 244, പുണെ 288, ഭോപാൽ 252, ബെർഹാംപുർ 256, കൊൽക്കത്ത 233. ഐസർ ഭോപാലിൽ നാലുവർഷത്തെ ബാച്ചിലർ ഓഫ്​ സയൻസ്​ (ബി.എസ്​) കോഴ്​സുമുണ്ട്​. എൻജിനീയറിങ്​ സയൻസ്​, ഇക്കണോമിക്​ സയൻസ്​ സ്​ട്രീമുകളിലായി യഥാക്രമം 73, 42 സീറ്റുകൾ വീതം ലഭ്യമാണ്​. പഞ്ചവത്സര ബി.എസ്​-എം.എസ്​ കോഴ്​സിൽ മൊത്തം 1734 സീറ്റുകളാണുള്ളത്​.

ഏഴ്​ ഐസറുകൾക്കുംകൂടി പൊതുവായ പ്രവേശന നടപടിക്രമമാണുള്ളത്​. വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം www.iiseradmission.inൽ ലഭിക്കും.

കിഷോർ വൈജ്ഞാനിക്​ പ്രോത്സാഹൻ യോജന (KVPY), ഐ.ഐ.ടി-ജെ.ഇ.ഇ അഡ്വാൻസ്​ഡ്​, SCB (സ്​റ്റേറ്റ്​ & സെൻട്രൽ ബോർഡ്​ പ്ലസ്​ടു എക്​സാമിനേഷൻ) എന്നീ മൂന്ന്​ ചാനലുകൾ വഴിയാണ്​ പ്രവേശനം. 60 ശതമാനം മാർക്കോടെ പ്ലസ്​ ടു/തത്തുല്യ ബോർഡ്​ പരീക്ഷ പാസായിരിക്കണം. എസ്​.സി/എസ്​.ടി/ഒ.ബി.സി നോൺ ക്രീമിലെയർ വിഭാഗങ്ങളിൽപെടുന്നവർക്ക്​ 55 ശതമാനം മാർക്ക്​ മതി. പ്ലസ്​ ടു ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.

KVPY, SCB ചാനലുകൾ വഴി പ്രവേശനം തേടുന്നവർ ജൂലൈ ഒന്നു​ മുതൽ രജിസ്​റ്റർ ചെയ്യണം. ആഗസ്​റ്റ്​ 31 വരെ അപേക്ഷിക്കാം. ഇതിനുള്ള നിർദേശങ്ങൾ പോർട്ടലിലുണ്ട്​. SCB ചാനൽ വഴി പ്ലസ്​ ടു അടിസ്​ഥാനത്തിൽ പ്രവേശനം തേടുന്ന വിദ്യാർഥികൾ ദേശീയതലത്തിൽ സെപ്​റ്റംബർ 17 വെള്ളിയാഴ്​ച നടത്തുന്ന ഐസർ ആപ്​റ്റിറ്റ്യൂഡ്​ ടെസ്​റ്റിൽ യോഗ്യത നേടണം. കമ്പ്യൂട്ടർ അധിഷ്​ഠിത ടെസ്​റ്റിൽ മാത്തമാറ്റിക്​സ്​, ഫിസിക്​സ്​, കെമിസ്​ട്രി വിഷയങ്ങളിൽ NCERT പ്ലസ്​ ടു നിലവാരത്തിലുള്ള ചോദ്യങ്ങളുണ്ടാവും. കേരളത്തിൽ 14 ജില്ല ആസ്​ഥാനങ്ങളിലും പരീക്ഷകേന്ദ്രങ്ങളുണ്ട്​. മുൻഗണനാക്രമത്തിൽ അഞ്ചു പരീക്ഷകേന്ദ്രങ്ങൾ തെരഞ്ഞെടുക്കാം.

Tags:    
News Summary - BS and MS admission in IISER

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.