തിരുവനന്തപുരം: പി.എസ്.സി നിയമനങ്ങളിൽ ഭിന്നശേഷി സംവരണം നാല് ശതമാനമായി ഉയർത്തിയതിെൻറ അടിസ്ഥാനത്തിൽ പുതിയ ഭിന്നശേഷി വിഭാഗങ്ങളെക്കൂടി െപ്രാഫൈലിലും ഓൺലൈൻ അപേക്ഷ സംവിധാനത്തിലും ഉൾപ്പെടുത്തുന്നതിനുള്ള സൗകര്യമൊരുക്കാൻ കമീഷൻ തീരുമാനിച്ചു.
കാഴ്ചക്ക് വെല്ലുവിളി നേരിടുന്നവര്‍, കേൾവിക്ക് വെല്ലുവിളി നേരിടുന്നവര്‍, ചലനവൈകല്യമുള്ളവർ, കുഷ്ഠം, സെറിബ്രൽ പാൾസി, ഡോർഫിസമുള്ളവർ, ആസിഡ് ആക്രമണത്തിന് ഇരയായവർ, പേശികൾക്ക് ബലക്ഷയമുള്ളവർ എന്നീ വിഭാഗങ്ങൾക്ക് പുറമെ ഓട്ടിസം ബാധിതര്‍, പഠനവൈകല്യം നേരിടുന്നവര്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍, ഒന്നിലേറെ വൈകല്യങ്ങള്‍ നേരിടുന്നവര്‍ എന്നീ വിഭാഗങ്ങള്‍ക്കുകൂടി ഭിന്നശേഷി സംവരണം ഏര്‍പ്പെടുത്തിയാണ് ശതമാനം നാലായി വർധിപ്പിച്ചത്.
ഓരോ വിഭാഗക്കാര്‍ക്കും മാറ്റിവെച്ച തസ്തികകളിലേക്ക് ഇവരെ പ്രത്യേകം പരിഗണിക്കും. കഴിഞ്ഞവര്‍ഷം ജൂലൈ മുതലുള്ള നാലാം വിഭാഗക്കാരുടെ കുടിശ്ശിക നിയമനത്തിന് പ്രത്യേകം വിജ്ഞാപനം പ്രസിദ്ധീകരിക്കാനും മുമ്പ് പി.എസ്.സി തീരുമാനിച്ചിരുന്നു.
റാങ്ക് പട്ടികയുടെ കാലാവധി വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ശിപാര്‍ശകളൊന്നും സര്‍ക്കാറില്‍നിന്ന് ഉണ്ടാകാത്തതിനാല്‍ വിഷയം പി.എസ്.സി യോഗത്തിെൻറ പരിഗണനയിലെത്തിയില്ല. ആഗസ്റ്റ് നാലിനാണ് 493 റാങ്ക് പട്ടികകള്‍ കാലാവധി തികച്ച് റദ്ദാകുന്നത്. അതിന് മുമ്പ് ആഗസ്റ്റ് രണ്ടാം തീയതിയിലെ കമീഷന് യോഗത്തിലെങ്കിലും സര്‍ക്കാറിെൻറ ശിപാര്‍ശ ലഭിച്ചാലേ ഇക്കാര്യത്തില്‍ പി.എസ്.സിക്ക് തീരുമാനമെടുക്കാനാകൂ.
ആഗസ്റ്റ് നാല് കഴിഞ്ഞാല്‍ റദ്ദാകുന്ന റാങ്ക് പട്ടികകള്‍ പുനരുജ്ജീവിപ്പിക്കാനാകില്ല. ഇടുക്കി ജില്ലയിൽ ഭാരതീയ ചികിത്സവകുപ്പിൽ ആയുർവേദ തെറപ്പിസ്റ്റ് (ഒന്നാം എൻ.സി.എ-ഒ.ബി.സി) ഓൺലൈൻ പരീക്ഷ നടത്തും. പാലക്കാട് ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് േഗ്രഡ് 2 (ഹോമിയോ) രണ്ടാം എൻ.സി.എ- ഹിന്ദു നാടാർ, കയർഫെഡിൽ മെറ്റീരിയൽസ് മാനേജർ എന്നീ തസ്തികകളിൽ അഭിമുഖം നടത്താനും തിങ്കളാഴ്ച ചേർന്ന കമീഷൻ യോഗം തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.