കോവിഡിലും മികച്ച പ്ലേസ്‌മെൻറുമായി എൻ‌.​െഎ.ടി കോഴിക്കോട്

ചാ​ത്ത​മം​ഗ​ലം (കോഴിക്കോട്​): ദേ​ശീ​യ റാ​ങ്കി​ങ്ങി​ൽ മു​ന്നേ​റി​യ കോ​ഴി​ക്കോ​ട്​ നാ​ഷ​ന​ൽ ഇ​ൻ​സ്​​റ്റി​റ്റ ്യൂ​ട്ട്​ ഓ​ഫ്​ ടെ​ക്​​നോ​ള​ജി (എ​ൻ‌.​ഐ‌.​ടി) വി​ദ്യാ​ർ​ഥി​ക​ൾ​ മി​ക​ച്ച ക​മ്പ​നി​ക​ളി​ൽ ​‌ ജോ​ലി നേ​ട​ുന്ന​തി​ലും മു​ന്നി​ൽ. 2019-20 ഡ്രൈ​വി‍െൻറ സ​മാ​പ​ന ഘ​ട്ട​ത്തി​ൽ കോ​ഴി​ക്കോ​​ട്ടെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 647 ജോ​ലി​ക​ൾ ല​ഭി​ച്ചു. ശ​രാ​ശ​രി വാ​ർ​ഷി​ക ശ​മ്പ​ളം 11.58 ല​ക്ഷം. ക​ഴി​ഞ്ഞ വ​ർ​ഷം ഓ​ഫ​റു​ക​ളു​ടെ എ​ണ്ണം 643 ആ​യി​രു​ന്നു.

148 ക​മ്പ​നി​ക​ൾ കാ​മ്പ​സ് സ​ന്ദ​ർ​ശി​ച്ചു. ഒ​റാ​ക്ക്​​ൾ (41 പേ​ർ​ക്ക്​ ജോ​ലി), എ​ൽ ആ​ൻ​ഡ് ടി (27), ​ക്വാ​ൽ​കോം (21), റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സ് (17), സി​സ്കോ (17), നോ​ക്കി​യ (15), ആം​ഡോ​ക്​​സ് (20), കാ​പ്ഗെ​മി​നി (20), ബോ​ഷ് (13) തു​ട​ങ്ങി​യ​വ​യാ​ണ്​ കൂ​ടു​ത​ൽ ജോ​ലി ന​ൽ​കി​യ​ത്.

ഈ ​വ​ർ​ഷം ഏ​റ്റ​വു​മ​ധി​കം ഓ​ഫ​ർ ല​ഭി​ച്ച​ത് 50 ല​ക്ഷം രൂ​പ​യാ​ണ്. അ​റ്റ്ലാ​സി​യ​ൻ എ​ന്ന ക​മ്പ​നി ആ​ദ്യ​മാ​യി എ​ൻ‌.​ഐ‌.​ടി‌ സ​ന്ദ​ർ​ശി​ച്ചു. ഡി​ഇ ഷാ, ​ആ​മ​സോ​ൺ, മൈ​ക്രോ​സോ​ഫ്റ്റ്, ജ​ന​റ​ൽ ഇ​ല​ക്ട്രി​ക്, എ​ക്സോ​ൺ മൊ​ബീ​ൽ, ഇ​ൻ​റ​ൽ, എ​ൻ​വി​ഡി​യ, ഗോ​ൾ​ഡ്​​മാ​ൻ സാ​ച്ച്സ്, ജെ.​പി മോ​ർ​ഗ​ൻ, ആ​പ്പ്ഡൈ​നാ​മി​ക്​​സ്, ടാ​റ്റ മോ​ട്ടോ​ഴ്​​സ്, ബ​ജാ​ജ് ഓ​ട്ടോ, അ​സ്ട്ര സെ​നേ​ക്ക, എ​ച്ച്.​യു.​എ​ൽ, എ​സ്.​എ.​പി, സീ​മെ​ൻ​സ്, സാം​സ​ങ്, നോ​ക്കി​യ, വ​ൺ പ്ല​സ്, ഹു​വാ​യ്, എ​ച്ച്.​പി.​സി.​എ​ൽ, വെ​ൽ​സ് ഫാ​ർ​ഗോ തു​ട​ങ്ങി​യ​വ​യും സ​ന്ദ​ർ​ശി​ച്ചു.

എ​ൻ‌.​ഐ‌.​ടി​യെ ഇ​ൻ​സ്​​റ്റി​റ്റ ്യൂ​ട്ടു​ക​ളി​ലൊ​ന്നാ​യി തി​ര​ഞ്ഞെ​ടു​ത്ത ഇ​സ്‌​റോ ആ​റു വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​തു. വ്യോ​മ​സേ​ന​യും റി​ക്രൂ​ട്ട്‌​മെൻറി​നാ​യി കാ​മ്പ​സ് സ​ന്ദ​ർ​ശി​ച്ചു.

ബി.​ടെ​ക് ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നീ​യ​റി​ങ്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ്​ കൂ​ടു​ത​ൽ ഓ​ഫ​ർ. യോ​ഗ്യ​ത​യു​ള്ള 125 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ശ​രാ​ശ​രി 18 ല​ക്ഷം ശ​മ്പ​ള​മു​ണ്ട്.

ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക്​​സ് ശ​രാ​ശ​രി 10 ല​ക്ഷം ശ​മ്പ​ള​ത്തോ​ടെ 79 ശ​ത​മാ​നം പ്ലേ​സ്മെൻറ്​ നേ​ടി. കെ​മി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ 54 വി​ദ്യാ​ർ​ഥി​ക​ളി​ൽ 45 പേ​രും ശ​രാ​ശ​രി എ​ട്ടു ല​ക്ഷം ശ​മ്പ​ള​ത്തി​ൽ ജോ​ലി നേ​ടി. മെ​ക്കാ​നി​ക്ക​ൽ 75 ശ​ത​മാ​നം പ്ലേ​സ്മെൻറ്​ നി​ല​നി​ർ​ത്തി.

പോ​സ്​​റ്റ്​ ഗ്രാ​ജ്വേ​റ്റ് പ്രോ​ഗ്രാ​മു​ക​ൾ ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ 168 മു​ത​ൽ 186 ലേ​ക്ക്​ ജോ​ലി എ​ണ്ണം കൂ​ട്ടി. എം.​ടെ​ക് ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്, എം.​ടെ​ക് മൈ​ക്രോ ഇ​ല​ക്ട്രോ​ണി​ക്​​സ്, വി.​എ​ൽ.​എ​സ്.​ഐ സ്പെ​ഷ​ലൈ​സേ​ഷ​നു​ക​ളി​ലെ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ജോ​ലി ല​ഭി​ച്ചു. എം.​ടെ​ക്കി‍െൻറ ഏ​റ്റ​വും ഉ​യ​ർ​ന്ന ഓ​ഫ​ർ 34 ല​ക്ഷ​മാ​ണ്. മൂ​ന്നാം വ​ർ​ഷ ബി.​ടെ​ക് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഇ േ​ൻ​റ​ൺ​ഷി​പ് ല​ഭി​ച്ചു.

ര​ണ്ടു മാ​സ​ത്തെ ഇ േ​ൻ​റ​ൺ​ഷി​പ്പി​നാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​തി​മാ​സം 15,000 മു​ത​ൽ ഒ​രു ല​ക്ഷം വ​രെ സ്റ്റൈ​പ്പ​ൻ​ഡ് ല​ഭി​ച്ചു. 35 ഓ​ളം എം.​ടെ​ക് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​രു​ടെ അ​വ​സാ​ന വ​ർ​ഷ​ത്തെ തി​സീ​സ് ജോ​ലി​ക​ൾ​ക്കാ​യി ആ​ക​ർ​ഷ​ക​മാ​യ സ്​​റ്റൈ​പ്പ​ൻ​ഡു​ക​ളു​ള്ള വ്യ​വ​സാ​യ ഇ േ​ൻ​റ​ൺ​ഷി​പ്പു​ക​ളും ല​ഭി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.