കോവിഡിലും മികച്ച പ്ലേസ്മെൻറുമായി എൻ.െഎ.ടി കോഴിക്കോട്
text_fieldsചാത്തമംഗലം (കോഴിക്കോട്): ദേശീയ റാങ്കിങ്ങിൽ മുന്നേറിയ കോഴിക്കോട് നാഷനൽ ഇൻസ്റ്റിറ്റ ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി) വിദ്യാർഥികൾ മികച്ച കമ്പനികളിൽ ജോലി നേടുന്നതിലും മുന്നിൽ. 2019-20 ഡ്രൈവിെൻറ സമാപന ഘട്ടത്തിൽ കോഴിക്കോട്ടെ വിദ്യാർഥികൾക്ക് 647 ജോലികൾ ലഭിച്ചു. ശരാശരി വാർഷിക ശമ്പളം 11.58 ലക്ഷം. കഴിഞ്ഞ വർഷം ഓഫറുകളുടെ എണ്ണം 643 ആയിരുന്നു.
148 കമ്പനികൾ കാമ്പസ് സന്ദർശിച്ചു. ഒറാക്ക്ൾ (41 പേർക്ക് ജോലി), എൽ ആൻഡ് ടി (27), ക്വാൽകോം (21), റിലയൻസ് ഇൻഡസ്ട്രീസ് (17), സിസ്കോ (17), നോക്കിയ (15), ആംഡോക്സ് (20), കാപ്ഗെമിനി (20), ബോഷ് (13) തുടങ്ങിയവയാണ് കൂടുതൽ ജോലി നൽകിയത്.
ഈ വർഷം ഏറ്റവുമധികം ഓഫർ ലഭിച്ചത് 50 ലക്ഷം രൂപയാണ്. അറ്റ്ലാസിയൻ എന്ന കമ്പനി ആദ്യമായി എൻ.ഐ.ടി സന്ദർശിച്ചു. ഡിഇ ഷാ, ആമസോൺ, മൈക്രോസോഫ്റ്റ്, ജനറൽ ഇലക്ട്രിക്, എക്സോൺ മൊബീൽ, ഇൻറൽ, എൻവിഡിയ, ഗോൾഡ്മാൻ സാച്ച്സ്, ജെ.പി മോർഗൻ, ആപ്പ്ഡൈനാമിക്സ്, ടാറ്റ മോട്ടോഴ്സ്, ബജാജ് ഓട്ടോ, അസ്ട്ര സെനേക്ക, എച്ച്.യു.എൽ, എസ്.എ.പി, സീമെൻസ്, സാംസങ്, നോക്കിയ, വൺ പ്ലസ്, ഹുവായ്, എച്ച്.പി.സി.എൽ, വെൽസ് ഫാർഗോ തുടങ്ങിയവയും സന്ദർശിച്ചു.
എൻ.ഐ.ടിയെ ഇൻസ്റ്റിറ്റ ്യൂട്ടുകളിലൊന്നായി തിരഞ്ഞെടുത്ത ഇസ്റോ ആറു വിദ്യാർഥികൾക്ക് ജോലി വാഗ്ദാനം ചെയ്തു. വ്യോമസേനയും റിക്രൂട്ട്മെൻറിനായി കാമ്പസ് സന്ദർശിച്ചു.
ബി.ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിദ്യാർഥികൾക്കാണ് കൂടുതൽ ഓഫർ. യോഗ്യതയുള്ള 125 വിദ്യാർഥികൾക്ക് ശരാശരി 18 ലക്ഷം ശമ്പളമുണ്ട്.
ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ശരാശരി 10 ലക്ഷം ശമ്പളത്തോടെ 79 ശതമാനം പ്ലേസ്മെൻറ് നേടി. കെമിക്കൽ എൻജിനീയറിങ്ങിൽ 54 വിദ്യാർഥികളിൽ 45 പേരും ശരാശരി എട്ടു ലക്ഷം ശമ്പളത്തിൽ ജോലി നേടി. മെക്കാനിക്കൽ 75 ശതമാനം പ്ലേസ്മെൻറ് നിലനിർത്തി.
പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകൾ കഴിഞ്ഞവർഷത്തെ 168 മുതൽ 186 ലേക്ക് ജോലി എണ്ണം കൂട്ടി. എം.ടെക് കമ്പ്യൂട്ടർ സയൻസ്, എം.ടെക് മൈക്രോ ഇലക്ട്രോണിക്സ്, വി.എൽ.എസ്.ഐ സ്പെഷലൈസേഷനുകളിലെ മുഴുവൻ വിദ്യാർഥികൾക്കും ജോലി ലഭിച്ചു. എം.ടെക്കിെൻറ ഏറ്റവും ഉയർന്ന ഓഫർ 34 ലക്ഷമാണ്. മൂന്നാം വർഷ ബി.ടെക് വിദ്യാർഥികൾക്കും ഇ േൻറൺഷിപ് ലഭിച്ചു.
രണ്ടു മാസത്തെ ഇ േൻറൺഷിപ്പിനായി വിദ്യാർഥികൾക്ക് പ്രതിമാസം 15,000 മുതൽ ഒരു ലക്ഷം വരെ സ്റ്റൈപ്പൻഡ് ലഭിച്ചു. 35 ഓളം എം.ടെക് വിദ്യാർഥികൾക്ക് അവരുടെ അവസാന വർഷത്തെ തിസീസ് ജോലികൾക്കായി ആകർഷകമായ സ്റ്റൈപ്പൻഡുകളുള്ള വ്യവസായ ഇ േൻറൺഷിപ്പുകളും ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.