തിരുവനന്തപുരം: ജയിൽ വകുപ്പിൽ ഫീമെയിൽ അസിസ്റ്റന്റ് പ്രിസൺ ഓഫിസർ (കാറ്റഗറി നമ്പർ 652/2021, 495/2021, 496/2021, 626/2021 -ജനറൽ, എൻ.സി.എ ഒഴിവുകൾ) തസ്തികയിലേക്ക് കണ്ണൂർ ജില്ലയിൽ സർദാർ വല്ലബ്ഭായ് പട്ടേൽ സ്പോർട്സ് കോംപ്ലക്സ് ഗ്രൗണ്ടിൽ സെപ്റ്റംബർ 29, 30 തീയതികളിൽ നടത്താനിരുന്ന കായികക്ഷമത പരീക്ഷ വെള്ളിയാഴ്ച അതേ ഗ്രൗണ്ടിൽ നടത്തും. ഉദ്യോഗാർഥികൾ ഇതിനകം ലഭ്യമായ ഹാൾ ടിക്കറ്റുമായി നിർദേശിച്ച സമയത്ത് ഹാജരാകണം.
കേരള സെറാമിക്സ് ലിമിറ്റഡിൽ ഡ്രൈവർ കം ഓഫിസ് അറ്റൻഡന്റ് (മീഡിയം/ഹെവി/പാസഞ്ചർ/ഗുഡ്സ് വെഹിക്കിൾ) (കാറ്റഗറി നമ്പർ 189/2022) തസ്തികയുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ടവർക്ക് ഒക്ടോബർ 10, 11, 12 തീയതികളിൽ രാവിലെ ആറുമുതൽ തിരുവനന്തപുരം തൈക്കാട് പൊലീസ് ട്രെയിനിങ് കോളജ് ഗ്രൗണ്ടിൽ പ്രായോഗിക പരീക്ഷ നടത്തും. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ. കൂടുതൽ വിവരം പി.എസ്.സി ആസ്ഥാന ഓഫിസിലെ സി.ആർ 1 വിഭാഗത്തിൽ (0471 2546385).
കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപറേഷനിൽ ഗാർഡ് (കാറ്റഗറി നമ്പർ 655/2021) തസ്തികയിലേക്ക് ഒക്ടോബർ ഒമ്പതിന് രാവിലെ 10.30 മുതൽ പി.എസ്.സി ആസ്ഥാന ഓഫിസിൽ പ്രമാണ പരിശോധന നടത്തും.
ഗവ. ഹോമിയോപ്പതി മെഡിക്കൽ കോളജിൽ അസി. പ്രഫസർ (പ്രാക്ടീസ് ഓഫ് മെഡിസിൻ, കേസ് ടേക്കിങ് ആൻഡ് റിപെർടോറൈസേഷൻ) (കാറ്റഗറി നമ്പർ 55/2020, 56/2020) തസ്തികയിലേക്ക് ഒക്ടോബർ ഒമ്പതിന് രാവിലെ 10.30 മുതൽ പി.എസ്.സി ആസ്ഥാന ഓഫിസിൽ പ്രമാണപരിശോധന നടത്തും. പരിശോധന പൂർത്തിയാക്കിയവരെ ക്ഷണിച്ചിട്ടില്ല. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ 1 സി വിഭാഗവുമായി ബന്ധപ്പെടണം (0471 2546325).
ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ ആർട്ടിസ്റ്റ് (കാറ്റഗറി നമ്പർ 132/2021) തസ്തികയിലേക്കുള്ള ചുരുക്കപ്പട്ടികയിലുൾപ്പെട്ടവരിൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ പൂർത്തിയാക്കാത്തവർക്ക് ഒക്ടോബർ 10ന് പി.എസ്.സി ആസ്ഥാന ഓഫിസിൽ പ്രമാണപരിശോധന നടത്തും. അന്വേഷണങ്ങൾക്ക് (0471 2546440).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.