തിരുവനന്തപുരം: സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകളിൽ ജില്ലയിലെ സ്കൂളുകൾക്ക് തിളക്കമാർന്ന വിജയം. മിക്ക സ്കൂളുകളും നൂറ് ശതമാനം വിജയം നേടി.
മുക്കോലയ്ക്കല്‍ സെന്റ് തോമസ് സെന്‍ട്രല്‍ സ്കൂൾ
218 കുട്ടികള്‍ പരീക്ഷയെഴുതിയ പത്താം ക്ലാസില്‍ 174 പേര് ഡിസ്റ്റിങ്ഷന്‍ നേടി. സ്കൂള്‍തലത്തില്‍ ലിയ എലിസബത്ത് വില്‍സണ്‍ (98.5) ഒന്നും സുധേഷ്ണ ബെഹ്റ (98.3) രണ്ടും സ്ഥാനങ്ങള്‍ നേടി. പന്ത്രണ്ടാം ക്ലാസ് പരീക്ഷയെഴുതിയ 292 പേരില്‍ 181 പേര്‍ക്കും ഡിസ്റ്റിങ്ഷന്‍ ലഭിച്ചു. സയന്‍സ് ബാച്ചില്‍ ജോഷിന് പോള്‍ സക്കറിയ ഒന്നും സൃഷ്ടി സിങ് രണ്ടും സ്ഥാനം നേടി. കോമേഴ്സില്‍ ഇവാനിയ എസ്. അജിത്ത് ഒന്നാമതെത്തി. അന്ന മേരി റോബര്‍ട്ടിനാണ് രണ്ടാംസ്ഥാനം. ഹ്യുമാനിറ്റീസില്‍ അക്സ മെറിന് അബ്രഹാം, ആമി ഹന്ന വിനു എന്നിവര്‍ ഒന്നും നിഹാരിക ടി. കുറുപ്പ് രണ്ടും സ്ഥാനങ്ങൾ നേടി.
കഴക്കൂട്ടം ജ്യോതിസ് സെന്‍ട്രല്‍ സ്കൂള്‍
പത്തിൽ 25 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും എ വൺ ലഭിച്ചു. 120 പേർക്ക് ഡിസ്റ്റിങ്ഷനും 144 പേർക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. നന്ദന എസ്. നായര്‍, അഫ്റ അന്‍വര്‍, സാറാ ജോണ്‍, ശ്രേയ ദിവ്യ എന്നിവര്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടി. പന്ത്രണ്ടാം ക്ലാസിൽ പരീക്ഷയെഴുതിയ 176 പേരും ഫസ്റ്റ് ക്ലാസ് നേടി. 134 പേര് ഡിസ്റ്റിങ്ഷനും 46 പേര് 90 ശതമാനത്തിന് മുകളിലും മാര്‍ക്ക് നേടി. ഹ്യുമാനിറ്റീസില്‍ എം.ബി. അനൗഷ്ക, കോമേഴ്സില്‍ ഗൗരി ബിന്ദു, സയന്‍സില്‍ വി. സനറ്റ് എന്നിവര്‍ സ്കൂളില്‍ ഒന്നാമതെത്തി.
നാലാഞ്ചിറ സര്‍വോദയ സെന്‍ട്രല്‍ വിദ്യാലയം
പത്താം ക്ലാസില്‍ പരീക്ഷയെഴുതിയ 160ൽ 134 പേരും ഡിസ്റ്റിങ്ഷന്‍ നേടി. എം.എ. ഹിദായത്ത്, എബിന് തോമസ് എന്നിവര്‍ സ്കൂളില്‍ ഒന്നാമതെത്തി. പന്ത്രണ്ടാം ക്ലാസില്‍ 152 പേര് പരീക്ഷയെഴുതിയതില്‍ 51 പേര്‍ക്ക് 90 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് ലഭിച്ചു. 123 പേര്‍ക്ക് ഡിസ്റ്റിങ്ഷനും ലഭിച്ചു. സ്കൂള്‍ തലത്തില്‍ മാളവിക തമ്പിയും മാത്യു ചെറിയാനും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.
വട്ടിയൂര്‍ക്കാവ് സരസ്വതി വിദ്യാലയം
പന്ത്രണ്ടാം ക്ലാസ് പരീക്ഷയെഴുതിയ 323 കുട്ടികളില്‍ 314 പേര്‍ക്കും ഫസ്റ്റ് ക്ലാസ് ലഭിച്ചു. ഇതില്‍ 211 പേര്‍ക്ക് ഡിസ്റ്റിങ്ഷനുണ്ട്. ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ കെ.എസ്. മീനാക്ഷി, സയന്‍സില്‍ ഗൗരി എസ്. രമേശ്, മൃണാളിനി എസ്. കുറുപ്പ്, അശ്വിന് കൃഷ്ണ എന്നിവരും കോമേഴ്സില്‍ നേഹ സന്തോഷും ഒന്നാമതെത്തി.
തിരുവല്ലം ക്രൈസ്റ്റ് നഗർ സ്കൂൾ
നൂറ് ശതമാനം വിജയം നേടി. 146 പേർ പരീക്ഷയെഴുതിയതിൽ 120 പേർ ഡിസ്റ്റിങ്ഷനും 26 പേർ ഫസ്റ്റ് ക്ലാസും കരസ്ഥമാക്കി. എം.പി. അഞ്ജന 489 മാർക്കോടെ ബയോളജി വിഭാഗത്തിലും, മുഹമ്മദ് സാഫിർ, ആർ. ശ്രീലക്ഷ്മി എന്നിവർ 471 മാർക്കോടെ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിലും ജീവൻ എസ്. കുമാർ 489 മാർക്കോടെ കോമേഴ്സ് വിഭാഗത്തിലും ഒന്നാംസ്ഥാനം കരസ്ഥമാക്കി.
കൊടുങ്ങാനൂര്‍ ഭാരതീയ വിദ്യാഭവന് സീനിയര്‍ സെക്കന്‍ഡറി സ്കൂൾ
പന്ത്രണ്ടാം ക്ലാസിൽ 143 പേര് പരീക്ഷയെഴുതിയതില്‍ 102 പേര് ഡിസ്റ്റിങ്ഷന്‍ നേടി. എം. ഗൗരി സ്കൂളില്‍ ഒന്നാമതെത്തി. സംഗീത് സുരേഷിനാണ് രണ്ടാം സ്ഥാനം.
നെയ്യാറ്റിന്‍കര വിശ്വഭാരതി പബ്ലിക് സ്കൂൾ
പത്താം ക്ലാസില്‍ ജെ.എഫ്. അഭിഷേക സ്കൂളില്‍ ഒന്നാമതെത്തി. പരീക്ഷയെഴുതിയ 255 പേരില്‍ 109 പേര് ഡിസ്റ്റിങ്ഷന്‍ നേടി. പന്ത്രണ്ടാം ക്ലാസ് പരീക്ഷയെഴുതിയ 135 വിദ്യാര്‍ഥികളും മികച്ച വിജയം നേടി. 13 പേര് എല്ലാ വിഷയങ്ങളിലും എ വണ്‍ കരസ്ഥമാക്കി. 95 പേര്‍ക്ക് ഡിസ്റ്റിങ്ഷന്‍ ലഭിച്ചു. ജി.എസ്. തീർഥക്ക് സ്കൂൾ തലത്തിൽ ഉയർന്ന മാർക്ക് ലഭിച്ചു.
ആക്കുളം എം.ജി.എം സെന്‍ട്രല്‍ പബ്ലിക് സ്കൂൾ
പത്താം ക്ലാസ് പരീക്ഷയെഴുതിയ 346 വിദ്യാര്‍ഥികളില്‍ 234 പേര് ഡിസ്റ്റിങ്ഷനും 95 പേര് ഫസ്റ്റ് ക്ലാസും നേടി. പന്ത്രണ്ടാം ക്ലാസില്‍ 266 കുട്ടികള്‍ പരീക്ഷയെഴുതിയതില്‍ 123 കുട്ടികള്‍ ഡിസ്റ്റിങ്ഷനും 140 പേര് ഫസ്റ്റ് ക്ലാസും നേടി.
നാലാഞ്ചിറ നവജീവന്‍ ബഥനി വിദ്യാലയം
പന്ത്രണ്ടാം ക്ലാസില്‍ കോമേഴ്സ് വിഭാഗത്തില്‍ ജ്യോതിക അനിലും സയന്‍സില്‍ ആദില്‍ അനസും ഒന്നാമതെത്തി.
കാഞ്ഞിരംകുളം മൗണ്ട് കാർമല്‍ റസിഡന്‍ഷ്യല്‍ സ്കൂൾ
നൂറ് ശതമാനം വിജയം. പന്ത്രണ്ടാം ക്ലാസില്‍ വി.എസ്. വര്‍ഷ, സൗപർണിക അനില്‍ എന്നിവര്‍ എല്ലാ വിഷയത്തിനും എ വണ്‍ നേടി.
പേരൂര്‍ക്കട കേന്ദ്രീയ വിദ്യാലയം
രണ്ട് പരീക്ഷകളിലും നൂറു ശതമാനം വിജയം നേടി. 122 പേരാണ് പരീക്ഷയെഴുതിയത്. ആനി ഹോമര്‍ ഒന്നും ഗൗതം കൃഷ്ണ രണ്ടും സ്ഥാനങ്ങള്‍ നേടി. പന്ത്രണ്ടാം ക്ലാസില്‍ സയന്‍സില്‍ ആര്.എം. പ്രണവും ശിവപ്രിയയും ഒന്നും രണ്ടും സ്ഥാനത്തെത്തി. കോമേഴ്സില്‍ അശ്വതി ദേവി, ജ്യോതിക സജീഷ് എന്നിവര്‍ സ്കൂള്‍ ടോപ്പറായി.
ആക്കുളം ഗുഡ് ഷെപ്പേര്‍ഡ് സ്കൂൾ
പത്താം ക്ലാസ് പരീക്ഷയെഴുതിയ 17ൽ 71 പേരും 90 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടി. രാഹുല്‍ ജോസഫ് ബിജോയിക്കാണ് ഒന്നാം സ്ഥാനം. പന്ത്രണ്ടാം ക്ലാസില്‍ 131ല്‍ 110 പേര്‍ക്ക് ഡിസ്റ്റിങ്ഷന്‍ ലഭിച്ചു. സയന്‍സില്‍ അന്വിത വിനോദ്, കോമേഴ്സില്‍ ഡെല്‍ന സൂസന് കുരുവിള, ഹ്യുമാനിറ്റീസില്‍ ആര്. കല്യാണി എന്നിവര്‍ ഒന്നാമതെത്തി.
വര്‍ക്കല ജ്യോതിസ് ഭാരത് പബ്ലിക് സ്കൂൾ
പത്താം ക്ലാസ് പരീക്ഷയെഴുതിയ 29 പേരും ഡിസ്റ്റിങ്ഷന്‍ നേടി. എസ്. മീനാക്ഷി, എം.ജെ. ഹൃദ്യ എന്നിവര്‍ സ്കൂളില്‍ ഒന്നാമതെത്തി.
മൺവിള ഭാരതീയ വിദ്യാഭവൻ
പത്താം ക്ലാസ് പരീക്ഷയിൽ 100 ശതമാനം വിജയം നേടി. 46ൽ 35 പേരും ഡിസ്റ്റിങ്ഷനോടെ വിജയിച്ചു. ഫാത്തിമ ഷെറിൻ 485 മാർക്കോടെ ഒന്നും എസ്.എസ് സതീഷ്മ 484 മാർക്കോടെ രണ്ടും നവനീത് സ്വരൂപ് 464 മാർക്കോടെ മൂന്നും സ്ഥാനങ്ങൾ നേടി.
അലൻഫെൽഡുമാൻ പബ്ലിക് സ്കൂൾ, കഴക്കൂട്ടം
പത്താം ക്ലാസിൽ നൂറുശതമാനം വിജയമുണ്ട്. 97 ശതമാനം മാർക്ക് നേടി അമീന അഷറഫ്, കൃഷ്ണ ജയൻ എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു. 72 പേർ പരീക്ഷയെഴുതിയതിൽ 39 കുട്ടികൾക്ക് ഡിസ്റ്റിങ്ഷന്‍ ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.