നീറ്റ്-യു.ജി 2017 റാങ്കുകാർക്ക്് എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകളിൽ 15 ശതമാനം ഒാൾ ഇന്ത്യ േക്വാട്ട സീറ്റുകളിലേക്കുള്ള ഒാൺലൈൻ രജിസ്ട്രേഷനും ചോയ്സ് ഫില്ലിങ്ങിനും ജൂലൈ മൂന്നു മുതൽ 11 വരെ സമയം ലഭിക്കും. ഇതിനായി നീറ്റ്-യു.ജി റാങ്ക് ലെറ്റർ, കട്ട് ഒാഫ് റാങ്ക് എന്നിവ http:/cbseneet.nic.in എന്ന വെബ് സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം. കേന്ദ്ര സർക്കാറിന് കീഴിലുള്ള മെഡിക്കൽ കൗൺസലിങ് കമ്മിറ്റിയാണ് (എം.സി.സി) 15 ശതമാനം ഒാൾ ഇന്ത്യ േക്വാട്ട സീറ്റുകളിലേക്കു മാത്രമായി കേന്ദ്രീകൃത സീറ്റ് അലോട്ട്മെൻറ് നടത്തുന്നത്. www.mcc.nic.in എന്ന വെബ് പോർട്ടലിലൂടെയാണ് ഒാൺലൈൻ രജിസ്ട്രേഷനും ചോയ്സ് ഫില്ലിങ്ങും നടത്തേണ്ടത്. ഇതിനുള്ള നിർദേശങ്ങൾ പോർട്ടലിലുണ്ട്.
ഇൻറർനെറ്റ് സൗകര്യമുള്ള ഏതു കമ്പ്യൂട്ടറിൽനിന്നും സീറ്റ് അലോട്ട്മെൻറിനായുള്ള ഒാൺലൈൻ രജിസ്ട്രേഷൻ നടത്താവുന്നതാണ്. രജിസ്ട്രേഷനാവശ്യമായ പാസ്വേഡ്, സെക്യൂരിറ്റി ക്വസ്റ്റ്യൻ, ആൻസർ തുടങ്ങിയവ രഹസ്യമായി കൈകാര്യം ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം. ഒാൺലൈൻ രജിസ്ട്രേഷൻ സമയത്ത് ജനറേറ്റ് ചെയ്യുന്ന പാസ്വേഡ് അഡ്മിഷൻ കൗൺസലിങ് പൂർത്തിയാകുംവരെ രഹസ്യമായി സൂക്ഷിക്കണം. ചോയ്സ് ഫില്ലിങ് സമയത്ത് താൽപര്യമുള്ള കോളജും കോഴ്സും മുൻഗണനാക്രമത്തിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. ലോക്ക് ചെയ്യുന്നതിനുമുമ്പ് ചോയ്സ് പരിഷ്കരിക്കാം. അല്ലെങ്കിൽ പുനഃക്രമീകരിക്കാം. ചോയ്സ് സമർപ്പിച്ചുകഴിഞ്ഞാൽ ലോക്ക് ചെയ്ത് പ്രിൻറൗട്ട് എടുത്ത് കൈവശം കരുതണം.
ചോയ്സ് ഫില്ലിങ് രജിസ്ട്രേഷനായി അവസാന തീയതി വരെ കാത്തിരിക്കരുത്. എത്രയും വേഗം ശ്രദ്ധയോടെ രജിസ്ട്രേഷൻ ചെയ്ത് ചോയ്സുകളിൽ മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ അതുകൂടി നിർവഹിച്ച് ലോക്ക് ചെയ്ത് തുടർനടപടികളിൽ പെങ്കടുക്കേണ്ടതാണ്. കേരളം ഉൾപ്പെടെ ഇന്ത്യയിലെ സർക്കാർ മെഡിക്കൽ/െഡൻറൽ കോളജുകളിൽ എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകളിൽ 15 ശതമാനം സീറ്റുകളിലേക്കാണ് മെഡിക്കൽ കൗൺസലിങ് കമ്മിറ്റിയുടെ ഒാൺലൈൻ കൗൺസലിങ്ങിലൂടെയുള്ള സീറ്റ് അലോട്ട്മെൻറ്. ആദ്യ റൗണ്ട് കേന്ദ്രീകൃത സീറ്റ് അലോട്ട്മെൻറ് നടപടികൾ ജൂലൈ 13,14 തീയതികളിലായി നടക്കും. ചോയ്സ് ഫില്ലിങ് ജൂലൈ 11നുമുമ്പ് രജിസ്റ്റർ ചെയ്തവരിൽനിന്നും അർഹരായവരുടെ റാങ്ക് അടിസ്ഥാനത്തിലുള്ള ലിസ്റ്റ് പോർട്ടലിൽ ജൂലൈ 15ന് പ്രസിദ്ധപ്പെടുത്തും. ജൂലൈ 16 മുതൽ 22 വരെ സീറ്റ് അലോട്ട് ചെയ്ത മെഡിക്കൽ/ഡെൻറൽ കോളജിൽ റിപ്പോർട്ട് ചെയ്ത് അഡ്മിഷൻ നേടേണ്ടതാണ്. ആദ്യ റൗണ്ടിൽ സീറ്റ് അലോട്ട് ചെയ്ത് കിട്ടാത്തവർക്ക് സെക്കൻഡ് റൗണ്ട് അലോട്ട്മെൻറിലേക്ക് പെങ്കടുക്കാം. ആദ്യ റൗണ്ടിൽ സീറ്റ് അലോട്ട് ചെയ്ത് കിട്ടിയവർക്ക് പ്രസ്തുത സ്ഥാപനത്തിൽ റിപ്പോർട്ട് ചെയ്ത് കുറച്ചുകൂടി മെച്ചപ്പെട്ട ചോയ്സ് ലഭിക്കുന്നതിന് സെക്കൻഡ് റൗണ്ട് അലോട്ട്മെൻറിൽ പെങ്കടുക്കുന്നതിന് സമ്മതം അറിയിക്കണം. ഇതിന് ആഗസ്റ്റ് ഒന്നു മുതൽ നാലുവരെ സമയം ലഭിക്കും. ഇൗ സമയത്ത് പുതുതായി ചോയ്സ് വീണ്ടും സമർപ്പിച്ച് ലോക്ക് ചെയ്യാവുന്നതാണ്. സെക്കൻഡ് റൗണ്ട് സീറ്റ് അലോട്ട്മെൻറ് നടപടികൾ ആഗസ്റ്റ് അഞ്ചു മുതൽ ഏഴുവരെ തീയതികളിൽ നടക്കും.
രണ്ടാം റൗണ്ടിലേക്ക് അർഹരായവരുടെ ലിസ്റ്റ് ആഗസ്റ്റ് എട്ടിന് പോർട്ടലിൽ പ്രദർശിപ്പിക്കും. സെക്കൻഡ് റൗണ്ട് സീറ്റ് അലോട്ട്മെൻറ് ലഭിക്കുന്നവർ പ്രസ്തുത സ്ഥാപനത്തിൽ ആഗസ്റ്റ് ഒമ്പതു മുതൽ 16 വരെയുള്ള തീയതിക്കുള്ളിൽ റിപ്പോർട്ട് ചെയ്ത് അഡ്മിഷൻ നേടണം. ഇതിനുശേഷം എം.സി.സിയുടെ ആഭിമുഖ്യത്തിൽ സീറ്റ് അലോട്ട്മെൻറ് നടപടിയുണ്ടാവില്ല. രണ്ട് അലോട്ട്മെൻറുകൾക്കുശേഷവും ഒാൾ ഇന്ത്യ േക്വാട്ടയിൽ ഒഴിവുള്ള സീറ്റുകൾ സ്റ്റേറ്റ് േക്വാട്ടയിലേക്ക് ആഗസ്റ്റ് 16നുശേഷം മാറ്റിനൽകുന്നതാണ്. അലോട്ട് ചെയ്ത് കിട്ടുന്ന സ്ഥാപനത്തിൽ പ്രവേശിക്കണമെന്നത് നടപടിക്രമത്തിെൻറ ഭാഗമാണ്. നിശ്ചിത തീയതിക്കകം അലോട്ട് ചെയ്ത സ്ഥാപനത്തിൽ ചേരാതിരുന്നാൽ അലോട്ട്മെൻറ് റദ്ദാകും. മാത്രമല്ല, ഒാൺലൈൻ കൗൺസലിങ് തുടർനടപടികളിൽനിന്ന് പുറത്താകുകയും ചെയ്യും. സീറ്റ് അലോട്ട്മെൻറ് ലഭിച്ച സ്ഥാപനത്തിൽ റിപ്പോർട്ട് ചെയ്യുേമ്പാൾ എല്ലാ അസ്സൽ രേഖകൾ/സർട്ടിക്കറ്റുകളും ഇവയുടെ സാക്ഷ്യെപ്പടുത്തിയ ഫോേട്ടാകോപ്പികളും എട്ട് പാസ്പോർട്ട് വലുപ്പത്തിലേക്കുള്ള ഫോേട്ടാഗ്രാഫും പ്രഫഷനൽ അലോട്ട്മെൻറ് ലെറ്ററും െഎഡൻറിറ്റി പ്രൂഫും റിസർവേഷൻ ആനുകൂല്യമുള്ളവർ അതിനാവശ്യമായ മറ്റു രേഖകളും കൈവശം കരുതണം. നീറ്റ് റാങ്ക്ലിസ്റ്റിലുള്ളവർക്ക് ഇക്കൊല്ലത്തെ പ്രവേശനം സംബന്ധിച്ച് ഏകദേശ ധാരണ ലഭിക്കുന്നതിന് കഴിഞ്ഞവർഷത്തെ അലോട്ട്മെൻറ് ലിസ്റ്റ് എം.സി.സി വെബ്സൈറ്റിലുള്ളത് പരിശോധിക്കാം.
ആദ്യ റൗണ്ട് നീറ്റ് അലോട്ട്മെൻറ് നടപടിക്രമങ്ങളുടെ ഭാഗമായി പ്രവേശനസൂചകമായി മോക്ക് അലോട്ട്മെൻറ് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തും. നീറ്റ്-യു.ജി 2017 റാങ്ക്ലിസ്റ്റിലുണ്ടായാൽ മാത്രം പോരാ യഥാസമയം ചോയ്സ് ഫില്ലിങ് രജിസ്റ്റർ ചെയ്തില്ലെങ്കിൽ നീറ്റ് അലോട്ട്മെൻറിന് പരിഗണിക്കില്ല. സ്റ്റേറ്റ് േക്വാട്ട/സായുധസേന മെഡിക്കൽ കോളജ്, പുണെ/സ്വകാര്യ മെഡിക്കൽ/െഡൻറൽ കോളജുകളിലെ എം.ബി.ബി.എസ്/ബി.ഡി.എസ് പ്രവേശന നടപടികൾ അതത് സംസ്ഥാന/അഡ്മിഷൻ അധികാരികളാണ് കൈക്കൊള്ളുന്നത്. കേരളത്തിൽ പ്രവേശന പരീക്ഷ കമീഷണറാണ് ഇത് നിർവഹിക്കുക. അഖിലേന്ത്യ േക്വാട്ടയിൽ 15 ശതമാനം എം.ബി.ബി.എസ്/ബി.ഡി.എസ് സീറ്റുകൾ നീക്കിവെച്ചിട്ടുള്ള ഗവ. മെഡിക്കൽ/െഡൻറൽ കോളജുകളിൽ കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ, കോട്ടയം, ഇടുക്കി, മലപ്പുറം, എറണാകുളം, കൊല്ലം, പാലക്കാട് ഗവൺമെൻറ് മെഡിക്കൽ കോളജുകളും ടി.ഡി മെഡിക്കൽ കോളജ് ആലപ്പുഴയും ഉൾപ്പെടും. 15 ശതമാനം അഖിലേന്ത്യ േക്വാട്ട സീറ്റുകളിലെ ഒാൺലൈൻ കൗൺസലിങ്/സീറ്റ് അലോട്ട്മെൻറ് നടപടികളുടെ വിശദ വിവരങ്ങൾക്കും അപ്ഡേഷനുകൾക്കും www.mcc.nic.in, http://cbseneet.nic.in എന്നീ വെബ്സൈറ്റുകൾ നിരന്തരം സന്ദർശിക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.