കേന്ദ്ര സാമൂഹിക നീതി-ന്യായ ശാക്തീകരണ വകുപ്പ് ദേശീയതലത്തിൽ 26 ലക്ഷം പട്ടികജാതി വിദ്യാർഥികൾക്കും മറ്റും 2023-24 വർഷം പ്രീ മെട്രിക് സ്കോളർഷിപ്പുകൾ നൽകും. ഇതുസംബന്ധിച്ച വിശദാംശങ്ങൾ https//socialjustice.gov.in/Schemes/23ൽ ലഭിക്കും. ബന്ധപ്പെട്ട സംസ്ഥാന സ്കോളർഷിപ് പോർട്ടൽ മുഖാന്തരമാണ് അപേക്ഷിക്കേണ്ടത്.
കേരളത്തിലുള്ളവർക്ക് www.dcescholarship.kerala.gov.inൽ അപേക്ഷ സമർപ്പണത്തിനുള്ള സൗകര്യം ലഭ്യമാകും. അംഗീകൃത സ്കൂളുകളിൽ 9, 10 ക്ലാസുകളിൽ പഠിക്കുന്നവരാകണം. രക്ഷാകർത്താക്കളുടെ വാർഷിക കുടുംബവരുമാനം രണ്ടരലക്ഷം രൂപയിൽ കവിയരുത്. താഴ്ന്ന വരുമാനക്കാർക്കാണ് സ്കോളർഷിപ് ലഭിക്കാൻ സാധ്യത. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് വർഷത്തിൽ 3500 മുതൽ 7000 രൂപ വരെ അക്കാദമിക് അലവൻസ് /സ്കോളർഷിപ്പായി ലഭിക്കും.
മറ്റു വിഭാഗങ്ങളിൽ ശുചീകരണ-ആരോഗ്യ പ്രവർത്തനങ്ങളിലേർപ്പെടുന്ന തൊഴിലാളികളുടെ മക്കൾക്കും അപേക്ഷിക്കാവുന്നതാണ്. ഇവർക്ക് വരുമാനപരിധി ബാധകമല്ല. അംഗീകൃത സ്കൂളുകളിൽ ഒന്നുമുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് അവസരം.
താഴ്ന്ന വരുമാനക്കാർക്കാണ് സ്കോളർഷിപ് ലഭിക്കാൻ സാധ്യത. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് വർഷത്തിൽ 3500 മുതൽ 8000 രൂപ വരെ സ്കോളർഷിപ് ലഭിക്കും. ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് തുകയുടെ 10 ശതമാനംകൂടി അനുവദിക്കും.
സ്കോളർഷിപ്പിന് അപേക്ഷിക്കുന്നതിന് പ്രാബല്യത്തിലുള്ള മൊബൈൽ ഫോൺ നമ്പർ, ആധാർ നമ്പർ, ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ട്, വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ് എന്നിവ ആവശ്യമാണ്. കൂടുതൽ വിവരങ്ങളും അപ്ഡേറ്റുകളും അതത് സ്കോളർഷിപ് പോർട്ടലുകളിൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.