പരീക്ഷ ഫലം
കോട്ടയം: രണ്ടാം സെമസ്റ്റര്‍ എല്‍എല്‍.എം ബ്രാഞ്ച് 1: കമേഴ്സ്യല്‍ ലോ, ബ്രാഞ്ച് 2 ക്രിമിനല്‍ ലോ, ബ്രാഞ്ച് 3 മാരിടൈം ലോ (2023 അഡ്മിഷന് റെഗുലര്‍, 2022 അഡ്മിഷന് സപ്ലിമെന്ററി), ബ്രാഞ്ച് 1: കമേഴ്സ്യല്‍ ലോ, ബ്രാഞ്ച് 2: ക്രിമിനല്‍ ലോ(2021അഡ്മിഷന് സപ്ലിമെന്ററി, 2020 അഡ്മിഷന് ആദ്യ മെഴ്സി ചാന്‍സ്, 2019 അഡ്മിഷന് രണ്ടാം മെഴ്സി ചാന്‍സ്, 2018 അഡ്മിഷന് അവസാന മെഴ്സി ചാന്‍സ് നവംബര്‍ 2024) പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കും ഏപ്രില്‍ 19 വരെ ഫീസ് അടച്ച് പരീക്ഷ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ അപേക്ഷ നല്‍കാം.
പ്രാക്ടിക്കല്‍
ആറാം സെമസ്റ്റര്‍ ബി.വോക് ഫാഷന്‍ ഡിസൈന്‍ ആൻഡ് മാനേജ്മെന്റ്, ബി.വോക് ഫാഷന്‍ ടെക്നോളജി, ബി.വോക് ഫാഷന്‍ ടെക്നോളജി ആൻഡ് മര്‍ച്ചന്‍ഡൈസിങ് (2022 അഡ്മിഷന് റെഗുലര്‍, 2018 മുതല്‍- 2021 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്-പുതിയ സ്കീം ഫെബ്രുവരി 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഏപ്രില്‍ 21 മുതല്‍ കോളജുകളില്‍ നടത്തും. ടൈംടേബിള്‍ വെബ്സൈറ്റില്‍.ആറാം സെമസ്റ്റര്‍ ബി.എസ്സി ജിയോളജി, ജിയോളജി ആൻഡ് വാട്ടര്‍ മാനേജ്മെന്റ് സി.ബി.സി.എസ് (പുതിയ സ്കീം 2022 അഡ്മിഷന് റെഗുലര്‍, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 2017 അഡ്മിഷന് ആദ്യ മെഴ്സി ചാന്‍സ് മാര്‍ച്ച് 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഏപ്രില്‍ 23 മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ടൈംടേബിള്‍ വെബ് സൈറ്റില്‍.
അപേക്ഷിക്കാം
എം.ജി സര്‍വകലാശാലയിലെ അനുസന്ധാന്‍ നാഷനല്‍ റിസര്‍ച് ഫൗണ്ടേഷന് (എ.എന്‍.ആർ.എഫ്) പ്രോജക്ടില്‍ ഫീല്‍ഡ് വര്‍ക്കര്‍ തസ്തികയിലെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്റ്റാറ്റിസ്റ്റിക്കല്‍ പാക്കേജ് ഓഫ് സോഷ്യല്‍ സയന്‍സസില്‍ പ്രാവീണ്യമുള്ള ബിരുദാനന്തര ബിരുദധാരികളെയാണ് പരിഗണിക്കുന്നത്.ഡേറ്റ അനാലിസിസ്, റിപ്പോര്‍ട്ട് തയാറാക്കല്‍ എന്നിവയിലെ പ്രവൃത്തിപരിചയം അധികയോഗ്യതയാണ്. താൽപര്യമുള്ളവര് അപേക്ഷയും ബയോഡേറ്റയും serbqss@mgu.ac.in എന്ന ഇ-മെയിലിലേക്ക് ഏപ്രില്‍ ഒമ്പതിന് വൈകീട്ട് അഞ്ചിനുമുമ്പ് അയക്കണം.
ടെക്നിക്കൽ അസിസ്റ്റന്റ് നിയമനം
തേഞ്ഞിപ്പലം :കാലിക്കറ്റ് സർവകലാശാല ലൈഫ് സയൻസ് പഠനവകുപ്പിൽ ടെക്നിക്കൽ അസിസ്റ്റന്റ് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി ഏപ്രിൽ 19ന് വൈകീട്ട് അഞ്ചു വരെ അപേക്ഷിക്കാം. യോഗ്യത: 55 ശതമാനം മാർക്കിൽ കുറയാത്ത എം.എസ് സി ലൈഫ് സയൻസ് ബിരുദം (മൈക്രോബയോളജി/ബയോകെമിസ്ട്രി/ഹ്യൂമൺ ഫിസിയോളജി). പ്രസ്തുത വിഷയത്തിലുള്ള പിഎച്ച്.ഡി അഭികാമ്യം. ഉയർന്ന പ്രായപരിധി 36 (സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും). വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ.
പരീക്ഷഫലം
നാലാം സെമസ്റ്റർ (2019 പ്രവേശനം) എം.എ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ OTR CBCSS - SDE സെപ്റ്റംബർ 2023 പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 21 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം
മൂന്നാം സെമസ്റ്റർ എം.എസ് സി - ബയോകെമിസ്ട്രി, കമ്പ്യൂട്ടർ സയൻസ്, ജ്യോഗ്രഫി, സൈക്കോളജി, അപ്ലൈഡ് സൈക്കോളജി നവംബർ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
സമ്മർ കോച്ചിങ് ക്യാമ്പ്
കാലിക്കറ്റ് സർവകലാശാല കായികപഠനവകുപ്പ് സംഘടിപ്പിക്കുന്ന വേനൽക്കാല കായികപരിശീലന ക്യാമ്പ് ഏപ്രിൽ ഏഴിന് തുടങ്ങും. ബാഡ്മിന്റൺ, ഹാൻഡ്ബാൾ, ഫുട്ബാൾ, വോളിബാൾ, അത്ലറ്റിക്സ്, ക്രിക്കറ്റ്, സോഫ്റ്റ്ബാൾ/ബേസ്ബാൾ, ഖോഖോ, കബഡി, ജൂഡോ, തൈക്വാൻഡോ, ബാസ്കറ്റ്ബാൾ, റോളർ സ്കേറ്റിങ് എന്നിവയിലാണ് പരിശീലനം. റോളർ സ്കേറ്റിങ്ങിന് 1,200 രൂപയും മറ്റു കായിക ഇനങ്ങൾക്ക് 800 രൂപയുമാണ് രജിസ്ട്രേഷൻ ഫീസ്. രണ്ടു ബാച്ചുകളിലായുള്ള ക്യാമ്പിന്റെ ആദ്യ ബാച്ച് ഏപ്രിൽ ഏഴു മുതൽ മേയ് മൂന്നു വരെയും രണ്ടാം ബാച്ച് മേയ് അഞ്ചു മുതൽ മേയ് 31 വരെയുമാണ്. ‘SCC 2025 - സമ്മർ കോച്ചിങ് ക്യാമ്പ് 2025’ എന്ന ലിങ്കിൽ സർവകലാശാല വെബ്സൈറ്റിൽ ഇ-പേമെന്റ് ഉപയോഗിച്ച് ഫീസ് അടക്കാം. ഫോൺ: 0494 2407501.
പരീക്ഷ വിജ്ഞാപനം
കണ്ണൂർ: സർവകലാശാല പഠനവകുപ്പുകളിൽ ഏപ്രിൽ 22ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ഫൈവ് ഇയർ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം (സി.ബി.സി.എസ്.എസ്- റെഗുലർ), മേയ് 2025 പരീക്ഷകളുടെ പരിഷ്കരിച്ച വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.
ഗ്രേസ് മാർക്കിന് അപേക്ഷിക്കാം
2023-25 വർഷത്തെ സേവന കാലാവധി പൂർത്തിയാക്കിയ നാഷനൽ സർവിസ് സ്കീം വളന്റിയർമാർ, കണ്ണൂർ സർവകലാശാല കലോത്സവത്തിലും സോണൽ/ദേശീയതല കലോത്സവങ്ങളിലും വിജയിച്ച 2024-25 അധ്യയനവർഷത്തിൽ ആർട്സ് ഗ്രേസ് മാർക്കിന് അർഹത നേടിയ ഒന്ന്/രണ്ട്/മൂന്ന് വർഷ ബിരുദ വിദ്യാർഥികൾ, ഒന്ന്/രണ്ട് വർഷ ബിരുദ ബിരുദാനന്തര വിദ്യാർഥികൾ, ഇന്റഗ്രേറ്റഡ് പി.ജി വിദ്യാർഥികൾ എന്നിവരിൽനിന്നും ഗ്രേസ് മാർക്കിനുള്ള അപേക്ഷ ക്ഷണിച്ചു.
എൻ.എസ്.എസ് ഗ്രേസ് മാർക്കിനുള്ള അപേക്ഷ പ്രിൻസിപ്പലിന്റെ സത്യവാങ്മൂലം, സർട്ടിഫിക്കറ്റുകൾ, ഹാൾടിക്കറ്റ്/ മാർക്ക് ലിസ്റ്റ് എന്നിവയുടെ പകർപ്പ് പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയത് സഹിതം എൻ.എസ്.എസ് പ്രോഗ്രാം കോഡിനേറ്റർക്ക് സമർപ്പിക്കണം. ആർട്സ് ഗ്രേസ് മാർക്കിനുള്ള അപേക്ഷ രജിസ്റ്റർ നമ്പർ ക്രമത്തിലും വർഷാടിസ്ഥാനത്തിലും ബന്ധപ്പെട്ട മെറിറ്റ് സർട്ടിഫിക്കറ്റുകൾ, ഹാൾടിക്കറ്റ് /മാർക്ക് ലിസ്റ്റ് എന്നിവയുടെ പകർപ്പ് പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയത് സഹിതം വിദ്യാർഥി ക്ഷേമ വിഭാഗം ഡയറക്ടർക്ക് ഏപ്രിൽ 21ന് വൈകീട്ട് നാലുവരെയും സമർപ്പിക്കാം.
പരീക്ഷ കേന്ദ്രം മാറ്റി
ഏപ്രിൽ ഏഴിന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബിരുദം (ഏപ്രിൽ 2025) പരീക്ഷകൾക്ക് ബേക്കൽ പാലക്കുന്ന് ഗ്രീൻവുഡ് ആർട്സ് ആൻഡ് സയൻസ് കോളജിൽ രജിസ്റ്റർചെയ്ത വിദ്യാർഥികളുടെ പരീക്ഷ കേന്ദ്രം കാസർകോട് ഗവ. കോളജിലേക്ക് മാറ്റി. പരീക്ഷസമയം രാവിലെ 10 മുതൽ ഒന്നു വരെ. വെള്ളിയാഴ്ച രാവിലെ 9.30-12.30.
പ്രത്യേക പരീക്ഷ
തിരുവനന്തപുരം: മൂന്നാം സെമസ്റ്റര്‍ എം.ബി.എ ഡിഗ്രി പരീക്ഷയുടെ (MGT F02: പ്രോജക്ട് ഫിനാന്‍സ്) പേപ്പറിന്റെ പ്രത്യേക പരീക്ഷ ഏപ്രില്‍ ഏഴിന് രാവിലെ 9.30 മുതല്‍ ഉച്ചക്ക് 12.30 വരെ ഡി.സി സ്കൂള്‍ ഓഫ് മാനേജ്മെന്റ്, സി.എച്ച്.എം.എം കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്, യു.ഐ.എം അടൂര്‍, മാര്‍ത്തോമ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, യു.ഐ.എം കൊല്ലം, എം.എസ്.എന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജി എന്നീ കേന്ദ്രങ്ങളില്‍ നടത്തും. പരീക്ഷാർഥികള്‍ക്ക് ഈ കേന്ദ്രങ്ങളിലൊന്ന് തെരഞ്ഞെടുത്ത് പരീക്ഷ എഴുതാം. ഏപ്രില്‍ 7ന് നടത്തുന്ന പരീക്ഷയില്‍ ഹാജരാകാന്‍ സാധിക്കാത്ത പരീക്ഷാർഥികള്‍ക്ക് ഏപ്രില്‍ 22ന് ഇതേ കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതുന്നതിനുള്ള സൗകര്യം ലഭ്യമാണ്.
പരീക്ഷ ഫലം
രണ്ടാം സെമസ്റ്റര്‍ എം.എ ഫിലോസഫി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനക്ക് ഏപ്രില്‍ 14 വരെ www.slcm.keralauniversity.ac.in മുഖേന ഓണ്‍ലൈനായി അപേക്ഷിക്കാം. വിദ്യാർഥികളുടെ അപേക്ഷ ഫീസ് SLCM ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളൂ. (www.keralauniversity.ac.in).
ടൈംടേബിള്‍
എം.എ റഷ്യന്‍ (പാര്‍ട്ട്ടൈം -മൂന്ന് വര്‍ഷ കോഴ്സ്) 2017-2020 ബാച്ചിന്റെ പ്രീവിയസ്, ഫൈനല്‍ പരീക്ഷകള്‍ ഏപ്രില്‍ 15ന് ആരംഭിക്കും. വിശദമായ ടൈംടേബിള്‍ വെബ്സൈറ്റില്‍ (www.keralauniversity.ac.in).
പരീക്ഷ വിജ്ഞാപനം
ഏഴാം സെമസ്റ്റര്‍ ബി.ടെക് പാര്‍ട്ട്ടൈം റീസ്ട്രക്ചേര്‍ഡ് കോഴ്സ് (2013 സ്കീം -2014 അഡ്മിഷന്) പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷ രജിസ്ട്രേഷന് സംബന്ധിച്ച വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ (www.keralauniversity.ac.in).
പ്രാക്ടിക്കല്‍/പ്രോജക്ട്/വൈവവോസി
ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ് ബി.എസ്സി/ബി.കോം ഏപ്രില്‍ 2025 പരീക്ഷകളുടെ പ്രാക്ടിക്കല്‍/പ്രോജക്ട്/വൈവവോസി പരീക്ഷകള്‍ മേയ് 2 മുതല്‍ 9 വരെ വിവിധ കോളജുകളില്‍ നടത്തും. വിശദമായ ടൈംടേബിള്‍ പിന്നീട് പ്രസിദ്ധീകരിക്കും.
അപേക്ഷിക്കാം
നിയമ ബിരുദ കോഴ്സുകളുടെ എല്ലാ സെമസ്റ്ററുകളുടെയും ഇന്റേണല്‍ മാര്‍ക്ക് മെച്ചപ്പെടുത്തുന്നതിന് ത്രിവത്സര നിയമ വിദ്യാർഥികള്‍ക്കും (2021 അഡ്മിഷന്) കൂടാതെ പഞ്ചവത്സര നിയമ വിദ്യാർഥികള്‍ക്കും (2019 അഡ്മിഷന്) കോഴ്സ് പൂര്‍ത്തിയാക്കി ഒരു വര്‍ഷം കഴിഞ്ഞവരും പരീക്ഷ വിജയിക്കാന്‍ സാധിക്കാത്ത ഇന്റേണല്‍ മാര്‍ക്ക് പത്തില്‍ കുറവുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷ ഫോറവും മറ്റ് വിശദവിവരങ്ങളും യൂനിവേഴ്സിറ്റിയുടെ വെബ്സൈറ്റില്‍ ലഭ്യമാണ് (www.keralauniversity.ac.in).
അപേക്ഷ ക്ഷണിക്കുന്നു
മാവേലിക്കരയില്‍ പ്രവര്‍ത്തിക്കുന്ന രാജാ രവിവര്‍മ സെന്റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ വിഷ്വല്‍ ആര്‍ട്സില്‍ അസിസ്റ്റന്റ് പ്രഫസറുടെ (Guest Faculty in MVA, Art History) ഒഴിവുണ്ട്. (https://www.keralauniversity.ac.in/jobs).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.