എൻജിനീയറിങ്​: മുൻനിര റാങ്കിൽ ഇത്തവണയും കേരള സിലബസുകാർ പിന്നിൽ

തി​രു​വ​ന​ന്ത​പു​രം: എ​ൻ​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ ഉ​യ​ർ​ന്ന റാ​ങ്ക്​ നേ​ടി​യ​വ​രി​ൽ ഇ​ത്ത​വ​ണ​യും സം​സ്ഥാ​ന സി​ല​ബ​സി​ൽ പ​ഠി​ച്ച​വ​ർ പി​റ​കി​ൽ. ആ​ദ്യ 5000 റാ​ങ്ക്​ നേ​ടി​യ​വ​രി​ൽ 2034 പേ​രാ​ണ്​ സം​സ്ഥാ​ന സി​ല​ബ​സി​ലു​ള്ള​വ​ർ. സി.​ബി.​എ​സ്.​ഇ സി​ല​ബ​സി​ൽ പ​ഠി​ച്ച 2785 പേ​ർ ആ​ദ്യ 5000ത്തി​ൽ ഉ​ൾ​പ്പെ​ട്ടു. 162 പേ​രാ​ണ്​ ഐ.​സി.​എ​സ്.​ഇ സി​ല​ബ​സി​ൽ​നി​ന്നു​ള്ള​വ​ർ. പ​രീ​ക്ഷ​യെ​ഴു​തി​യ​വ​രി​ൽ 60 ശ​ത​മാ​ന​ത്തി​ല​ധി​കം പേ​രും സം​സ്ഥാ​ന സി​ല​ബ​സി​ൽ​നി​ന്നു​ള്ള​വ​രാ​യി​രി​ക്കെ​യാ​ണി​ത്.

സം​സ്ഥാ​ന സി​ല​ബ​സി​ൽ പ​ഠി​ച്ച 36,390 പേ​രാ​ണ്​ റാ​ങ്ക്​ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​ത്. സി.​ബി.​എ​സ്.​ഇ സി​ല​ബ​സി​ൽ പ​ഠി​ച്ച 14,541 പേ​രും ഐ.​സി.​എ​സ്.​ഇ​യി​ൽ പ​ഠി​ച്ച 1079 പേ​രും മ​റ്റ്​ സി​ല​ബ​സു​ക​ളി​ൽ പ​ഠി​ച്ച 490 പേ​രും റാ​ങ്ക്​ പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ചു.

സം​സ്ഥാ​ന സി​ല​ബ​സി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ നീ​റ്റ്, ജെ.​ഇ.​ഇ ഉ​ൾ​പ്പെ​ടെ മ​ത്സ​ര പ​രീ​ക്ഷ​ക​ളി​ൽ പി​ന്നി​ലാ​കു​ന്നെ​ന്ന ക​ണ​ക്കു​ക​ൾ വി​ദ്യാ​ഭ്യാ​സ വ​കു​പ്പു​ത​ന്നെ ശ​രി​വെ​ക്കു​ക​യും എ​സ്.​എ​സ്.​എ​ൽ.​സി ഉ​ൾ​പ്പെ​ടെ പ​രീ​ക്ഷ​ക​ളി​ൽ മി​നി​മം മാ​ർ​ക്ക്​ സ​മ്പ്ര​ദാ​യം തി​രി​കെ കൊ​ണ്ടു​വ​രാ​ൻ ശ്ര​മം ന​ട​ത്തി​വ​രു​ക​യു​മാ​ണ്. സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന കേ​ര​ള എ​ൻ​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ലും മു​ന്‍നി​ര റാ​ങ്ക്​ നേ​ട്ട​ത്തി​ൽ സം​സ്ഥാ​ന സി​ല​ബ​സി​ലു​ള്ള കു​ട്ടി​ക​ൾ പി​ന്നി​ലാ​കു​ന്ന​ത്​ സ​മീ​പ​കാ​ലം മു​ത​ലാ​ണ്.

2017ൽ ​ആ​ദ്യ 5000 റാ​ങ്കി​ൽ 2535 പേ​ർ സം​സ്ഥാ​ന സി​ല​ബ​സി​ലു​ള്ള​വ​രും 2280 പേ​ർ സി.​ബി.​എ​സ്.​ഇ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി​രു​ന്നു. 2018ൽ ​ഇ​ത്​ 2394 , 2377 എ​ന്ന നി​ല​യി​ലാ​യി​രു​ന്നു. 2019 മു​ത​ലാ​ണ്​ സം​സ്ഥാ​ന സി​ല​ബ​സി​ലു​ള്ള​വ​രെ​ക്കാ​ൾ മു​ൻ​നി​ര റാ​ങ്കി​ൽ സി.​ബി.​എ​സ്.​ഇ വി​ദ്യാ​ർ​ഥി​ക​ൾ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടു​തു​ട​ങ്ങി​യ​ത്.

2019ൽ 2341 ​പേ​ർ സം​സ്ഥാ​ന സി​ല​ബ​സി​ലു​ള്ള​രും 2464 പേ​ർ സി.​ബി.​എ​സ്.​ഇ​യി​ലു​മു​ള്ള​വ​രാ​യി​രു​ന്നു. പി​ന്നീ​ടു​ള്ള വ​ർ​ഷ​ങ്ങ​ളി​ലെ​ല്ലാം സം​സ്ഥാ​ന സി​ല​ബ​സി​ലു​ള്ള​വ​രു​ടെ എ​ണ്ണം ആ​ദ്യ 5000 പേ​രു​ടെ റാ​ങ്ക്​ പ​ട്ടി​ക​യി​ൽ കു​റ​ഞ്ഞു​വ​രു​ക​യാ​യി​രു​ന്നു.

Tags:    
News Summary - Engineering- This time again Kerala Syllabus students are behind in the top rank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.