ന്യൂഡൽഹി: കൗൺസിൽ ഫോർ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (സി.ഐ.എസ്.സി.ഇ) നടത്തുന്ന ഐ.സി.എസ്.ഇ (പത്താം ക്ലാസ്), ഐ.സി.എസ് (12ാം ക്ലാസ്) പരീക്ഷാഫലങ്ങൾ തിങ്കളാഴ്ച പ്രഖ്യാപിച്ചു.
https://www.cisce.org എന്ന കൗൺസിൽ വെബ്സൈറ്റിലും കരിയേഴ്സ് പോർട്ടലിലും ഡിജിലോക്കറിലും ഫലം ലഭ്യമാകും.
കേരളത്തിലെ വിദ്യാർഥികൾ മികച്ച വിജയം കരസ്ഥമാക്കി. 10-ാം ക്ലാസിൽ 99.99 ശതമാനവും 12-ാം ക്ലാസിൽ 99.93 ശതമാനവുമാണ് വിജയം. ദേശീയ തലത്തിൽ ഐ.സി.എസ്.ഇയിൽ 99.47 ശതമാനവും ഐ.എസ്.സിയിൽ 98.19 ശതമാനവുമാണ് വിജയം.
ഈ വർഷം തന്നെ ഇംപ്രൂവ്മെന്റ് ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ജൂലൈയിൽ നടക്കുന്ന പരീക്ഷയിൽ പങ്കെടുക്കാം. പരമാവധി രണ്ട് വിഷയങ്ങൾക്കാണ് അവസരം.
ഈ സെഷൻ മുതൽ കമ്പാർട്ട്മെന്റ് പരീക്ഷ നിർത്തലാക്കാൻ ബോർഡ് തീരുമാനിച്ചതായി ബോർഡ് ചീഫ് എക്സിക്യൂട്ടിവും സെക്രട്ടറിയുമായ ജോസഫ് ഇമ്മാനുവൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.