ഐ.സി.എസ്.ഇ-ഐ.സി.എസ് ഫലം പ്രഖ്യാപിച്ചു; കേരളത്തിൽ മികച്ച വിജയം
text_fieldsന്യൂഡൽഹി: കൗൺസിൽ ഫോർ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (സി.ഐ.എസ്.സി.ഇ) നടത്തുന്ന ഐ.സി.എസ്.ഇ (പത്താം ക്ലാസ്), ഐ.സി.എസ് (12ാം ക്ലാസ്) പരീക്ഷാഫലങ്ങൾ തിങ്കളാഴ്ച പ്രഖ്യാപിച്ചു.
https://www.cisce.org എന്ന കൗൺസിൽ വെബ്സൈറ്റിലും കരിയേഴ്സ് പോർട്ടലിലും ഡിജിലോക്കറിലും ഫലം ലഭ്യമാകും.
കേരളത്തിലെ വിദ്യാർഥികൾ മികച്ച വിജയം കരസ്ഥമാക്കി. 10-ാം ക്ലാസിൽ 99.99 ശതമാനവും 12-ാം ക്ലാസിൽ 99.93 ശതമാനവുമാണ് വിജയം. ദേശീയ തലത്തിൽ ഐ.സി.എസ്.ഇയിൽ 99.47 ശതമാനവും ഐ.എസ്.സിയിൽ 98.19 ശതമാനവുമാണ് വിജയം.
ഈ വർഷം തന്നെ ഇംപ്രൂവ്മെന്റ് ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ജൂലൈയിൽ നടക്കുന്ന പരീക്ഷയിൽ പങ്കെടുക്കാം. പരമാവധി രണ്ട് വിഷയങ്ങൾക്കാണ് അവസരം.
ഈ സെഷൻ മുതൽ കമ്പാർട്ട്മെന്റ് പരീക്ഷ നിർത്തലാക്കാൻ ബോർഡ് തീരുമാനിച്ചതായി ബോർഡ് ചീഫ് എക്സിക്യൂട്ടിവും സെക്രട്ടറിയുമായ ജോസഫ് ഇമ്മാനുവൽ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.