തിരുവനന്തപുരം: പി.എസ്.സി പരീക്ഷക്ക് കോപ്പിയടി ലക്ഷ്യമിട്ട് ഉദ്യോഗാർഥികളുടെ ഹൈടെക് തന്ത്രങ്ങൾ വീണ്ടും. ഹാൾടിക്കറ്റ് ജനറേറ്റ് ചെയ്യാൻ ഉദ്യോഗാർഥികൾ കൂട്ടത്തോടെ പി.എസ്.സിയുടെ വെബ്സൈറ്റിൽ പ്രവേശിച്ചാണ് ന്യൂജെൻ കോപ്പിയടിക്ക് കളമൊരുക്കുന്നത്. സിവിൽ പൊലീസ് ഒാഫിസർ, വനിതാ സിവിൽ പൊലീസ് ഒാഫിസർ തസ്തികയിലെ പരീക്ഷകളുടെ ഹാൾടിക്കറ്റ് തരപ്പെടുത്താൻ കൂട്ടത്തോടെ വെബ്സൈറ്റിൽ പ്രവേശിച്ചതിെൻറ ശബ്ദരേഖ പുറത്തുവന്നു. ഉദ്യോഗാർഥികളുടെ വാട്സ്ആപ് ഗ്രൂപ്പുകളിലാണ് ഇത്തരം തന്ത്രങ്ങൾ പയറ്റുന്നവരുടെ ശബ്ദരേഖയുള്ളത്.
മേയ് ആറിനകം ഹാൾടിക്കറ്റ് ജനറേറ്റ് ചെയ്യണമെന്ന് നിർദേശിച്ച് ഉദ്യോഗാർഥികൾക്ക് കഴിഞ്ഞ ദിവസമാണ് അറിയിപ്പ് വന്നത്. ഉദ്യോഗാർഥികളുടെ പ്രൊൈഫലിൽ പ്രവേശിച്ച് ഹാൾടിക്കറ്റ് ജനറേറ്റ് ചെയ്യുകയാണ് വേണ്ടത്. ഇതിനുേശഷമാണ് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ കഴിയുക. ജനറേറ്റ് ചെയ്യുന്നതിനനുസരിച്ചാണ് ഉദ്യോഗാർഥിയുടെ രജിസ്റ്റർ നമ്പറും പരീക്ഷാകേന്ദ്രവും നിശ്ചയിക്കുന്നത് എന്നതിനാൽ ഒരേ പരീക്ഷാകേന്ദ്രം ലഭിക്കുന്നതിനാണ് ഇൗ തട്ടിപ്പ്.
കോച്ചിങ് സെൻററുകളാണ് ഇത്തരമൊരു തട്ടിപ്പിെൻറ ആസൂത്രകർ. ഇവിടെ പഠിക്കുന്നവർ ഒരേ സമയം പി.എസ്.സി വെബ്സൈറ്റുകളിൽ പ്രവേശിക്കും. ഒരേസമയം ജനറേറ്റ് ബട്ടൺ അമർത്തുന്നതോടെ ഏകദേശം ഒരേ പരീക്ഷാകേന്ദ്രം ലഭിക്കും. ഫയർമാൻ പരീക്ഷയിൽ ഇതേ രീതി പയറ്റിയതിെൻറ പ്രയോജനം സാക്ഷ്യപ്പെടുത്തിയാണ് ഉദ്യോഗാർഥികളുടെ ശബ്ദരേഖകൾ പ്രചരിക്കുന്നത്. കോപ്പിയടിക്കും ചോദ്യങ്ങൾ ചർച്ച ചെയ്യാനും ഒരേ പരീക്ഷാഹാൾ ലഭിക്കുന്നതിലൂടെ സാധിക്കും. എൽ.ഡി.സി പരീക്ഷക്ക് ഇൗ രീതി സ്വീകരിച്ചതു വഴി ജോലി ലഭിച്ചവരുടെ പേരുവിവരവും ഗ്രൂപ്പിൽ തെളിവായി ചൂണ്ടിക്കാട്ടുന്നു. രാത്രി സമയങ്ങളിലാണ് വെബ്സൈറ്റിൽ കയറുന്നത്. ഉയർന്ന കട്ട്ഒാഫ് മാർക്ക് വരാനും പാവപ്പെട്ട ഉദ്യോഗാർഥികളുടെ സാധ്യതയുമാണ് ഇതുവഴി ഇല്ലാതാകുക.
പരീക്ഷാകേന്ദ്രങ്ങൾ അനുവദിക്കുന്നതിൽ പി.എസ്.സിക്ക് കൃത്യമായ മാനദണ്ഡമില്ലാത്തതാണ് തട്ടിപ്പിന് എളുപ്പമാകുന്നത്. ഉദ്യോഗാർഥിയുടെ പേരിെൻറ അക്ഷരമാലാക്രമം നോക്കിയാണ് മുൻകാലങ്ങളിൽ ഹാൾ അനുവദിച്ചിരുന്നത്. ഇതിനെചൊല്ലി വിവിധ പരാതികൾ ഉയർന്നശേഷം ജനനത്തീയതിയുടെ ദിവസത്തിെൻറ അടിസ്ഥാനത്തിലായി കേന്ദ്രം അനുവദിക്കൽ. ക്രമേണ ഇൗ രീതിയും പി.എസ്.സി ഉപേക്ഷിച്ചു. അടുത്തിടെയാണ് ഹാൾടിക്കറ്റ് ജനറേറ്റ് ചെയ്യാൻ ഉദ്യോഗാർഥിക്ക് അവസരം നൽകുന്ന രീതി നടപ്പാക്കിയത്. പരീക്ഷക്ക് അപേക്ഷിക്കുന്ന എല്ലാവർക്കും ഹാൾടിക്കറ്റ് എന്നതിനു പകരം ജനറേറ്റ് െചയ്യുന്നവർക്കു മാത്രം അവസരം എന്നാണ് ഇതുവഴി ഉദ്ദേശിച്ചത്. സോഫ്റ്റ്വെയർ പുനഃക്രമീകരിച്ച് തട്ടിപ്പ് ഒഴിവാക്കാൻ കഴിയുമെങ്കിലും ആ വഴിക്ക് പി.എസ്.സി ശ്രമിക്കുന്നില്ലെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.