ബഹുമാനപ്പെട്ട കോട്ടയം മോട്ടോർ ആക്സിഡന്‍റ്​ ക്ലെയിംസ് ട്രിബ്യൂണൽ മുമ്പാകെ.

O.P (MV) No. 980/2020

ഹർജിക്കാർ

1. മീനച്ചിൽ താലൂക്കിൽ കൊണ്ടൂർ വില്ലേജിൽ കൊണ്ടൂർ കരയിൽ അരുവിത്തുറ പോസ്റ്റിൽ കണ്ടത്തിൽ വീട്ടിൽ കെ. ആർ. ശശിധരൻ @ ശശിധരൻ നായർ ഭാര്യ 66 വയസ്സുള്ള എം. ജി. സുലോചന

2. ചങ്ങനാശ്ശേരി താലൂക്കിൽ കറുകച്ചാൽ വില്ലേജിൽ ദേവരാഗം വീട്ടിൽ പരേതനായ കെ. ആർ ശശിധരൻ @ ശശിധരൻ നായർ മകൻ 40 വയസ്സുള്ള വൈശാഖ് ശശിധരൻ

3. മീനച്ചിൽ താലൂക്കിൽ കൊണ്ടൂർ വില്ലേജിൽ കൊണ്ടൂർ കരയിൽ അരുവിത്തുറ പോസ്റ്റിൽ കണ്ടത്തിൽ വീട്ടിൽ പരേതനായ കെ. ആർ ശശിധരൻ @ ശശിധരൻ നായർ മകൻ 35 വയസ്സുള്ള വിഷ്ണു

ശശിധരൻ

കൂടുതൽ 3-ാം എതൃകക്ഷി

ജെസിൻ ജോൺസി, S/o. ജോൺസി നോബിൾ, വാരാച്ചേരിൽ വീട്, കിഴതടിയൂർ പി. ഒ, പാലാ,

ഒന്നാം ഹർജിക്കാരിയുടെ ഭർത്താവും, രണ്ടും മൂന്നും ഹർജിക്കാരുടെ പിതാവുമായ കെ. ആർ ശശിധരൻ @ ശശിധരൻ നായർ, കണ്ടത്തിൽ വീട്, അരുവിത്തുറ പി. ഒ, കൊണ്ടൂർ കര, കൊണ്ടൂർ വില്ലേജ്, വാഹനാപകടത്തിൽ പരിക്കു പറ്റി മരിച്ചു പോയതിന് നഷ്ടപരിഹാരം ലഭിക്കുന്നതിലേക്കായി ഹർജിക്കാർ ബോധിപ്പിച്ചിട്ടുള്ള മേൽ നമ്പർ കേസിലെ ഒന്നാം എത്യകക്ഷിയായ താങ്കളുടെ പിതാവ് ജോൺസി നോബിൾ മരണപ്പെട്ടതിനെ തുടർന്ന് ടിയാന്‍റെ അവകാശി എന്ന നിലയിൽ കൂടുതൽ മൂന്നാം എതൃകക്ഷിയായി കക്ഷി ചേർത്തിള്ളതും, അസ്സൽ ഹർജിയിൽ താങ്കൾക്കുള്ള നോട്ടീസ് ട്രിബ്യൂണലിൽ നിന്നും അയച്ചിരുന്നതും, താങ്കൾ വിദേശത്താണ് എന്നു പറഞ്ഞ് ടി നോട്ടീസ് മടങ്ങിയിട്ടുള്ളതാണ്. മേൽ നമ്പർ കേസ് സംബന്ധിച്ച് താങ്കൾക്ക് എന്തെങ്കിലും ആക്ഷേപം ഉള്ള പക്ഷം ആയത് 03-12-2024 തീയതി പകൽ 11 മണിക്ക് ബഹുമാനപ്പെട്ട ട്രിബ്യൂണൽ മുമ്പാകെ നേരിട്ടോ, അഡ്വക്കേറ്റ് മുഖേനയോ ഹാജരായി ബോധിപ്പിച്ചു കൊള്ളേണ്ടതും, അല്ലാത്ത പക്ഷം താങ്കൾക്ക് ആക്ഷേപമില്ല എന്നു കണ്ട് കേസ് തീർച്ച ചെയ്യുന്നതാണെന്നും ഇതിനാൽ തെര്യപ്പെടുത്തിക്കൊള്ളൂന്നു.

ഉത്തരവിൻ പ്രകാരം

ജോബിൻ മാത്യു

ഹർജിക്കാർ ഭാഗം അഡ്വക്കേറ്റ്.

കോട്ടയം

15/10/2024

Tags:    
News Summary - court notice kottayam classifieds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-10-20 05:03 GMT
access_time 2023-06-20 09:55 GMT