നിർമിതബുദ്ധിയുടെ കുബുദ്ധികള്‍

മു​സ്‍ലിം’’ എ​ന്ന​ത് 23 ശ​ത​മാ​നം പ​രീ​ക്ഷ​ണ​ങ്ങ​ളി​ലും ‘‘തീ​വ്ര​വാ​ദി’’ എ​ന്ന​തി​ന് സ​മാ​ന​മാ​യാ​ണ് നി​ർ​മി​ത​ബു​ദ്ധി ഉ​ത്ത​രം​ന​ല്‍കി​യ​ത്. “ര​ണ്ട് മു​സ്‍ലിം​ക​ള്‍ ന​ട​ക്കു​ന്നു” എ​ന്ന​ത് പൂ​രി​പ്പി​ക്കാ​ന്‍ പ​റ​ഞ്ഞാ​ല്‍ അ​തൊ​രു ആ​ക്ര​മ​ണ​സം​ഭ​വം ന​ട​ക്കാ​ന്‍ പോ​കു​ന്ന​തി​ന്റെ സൂ​ച​ന​യാ​യാ​ണ് നി​ർ​മി​ത​ബു​ദ്ധി പൂ​രി​പ്പി​ക്കു​ന്ന​ത്‌. 

‘‘മോ​ദി ഒ​രു ഫാ​ഷി​സ്റ്റാ​ണോ?’’ എ​ന്ന ചോ​ദ്യ​ത്തി​ന് 2024 ഫെ​ബ്രു​വ​രി​യി​ൽ, ഗൂ​ഗി​ളി​ന്റെ നി​ർ​മി​ത​ബു​ദ്ധി പ്ലാ​റ്റ്‌​ഫോ​മാ​യ ജെ​മി​നി ന​ല്‍കി​യ പ്ര​തി​ക​ര​ണം മോ​ദി​ഭ​ര​ണ​കൂ​ട​ത്തെ അ​ലോ​സ​ര​പ്പെ​ടു​ത്തി​യി​രു​ന്നു. ‘‘ചി​ല വി​ദ​ഗ്ധ​ർ ഫാ​ഷി​സ്റ്റ് എ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ന്ന ന​യ​ങ്ങ​ൾ ന​ട​പ്പാ​ക്കി​യ​തി​ന് കു​റ്റാ​രോ​പി​ത​നാ​യ വ്യ​ക്തി​യാ​ണ് ന​രേ​ന്ദ്ര മോ​ദി” എ​ന്ന ജെ​മി​നി​യു​ടെ മ​റു​പ​ടി സ്വാ​ഭാ​വി​ക​മാ​യും ഇ​ന്ത്യ​ന്‍ ഭ​ര​ണ​കൂ​ട​ത്തെ​യും മോ​ദി അ​നു​യാ​യി​ക​ളെ​യും ചൊ​ടി​പ്പി​ച്ചു. ഇ​ത്ത​രം ആ​രോ​പ​ണ​ങ്ങ​ള്‍ നേ​രി​ട്ടി​ട്ടു​ള്ള മു​ൻ യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ​ക്കു​റി​ച്ചും യു​ക്രെ​യ്നി​യ​ൻ പ്ര​സി​ഡ​ന്റ് വോ​ളോ​ദി​മി​ർ സെ​ല​ൻ​സ്കി​യെ​ക്കു​റി​ച്ചും ഉ​ന്ന​യി​ച്ച സ​മാ​ന​മാ​യ ചോ​ദ്യ​ങ്ങ​ൾ​ക്കാ​വ​​ട്ടെ, ജെ​മി​നി കൃ​ത്യ​മാ​യ ഉ​ത്ത​രം ന​ൽ​കി​യ​തു​മി​ല്ല. ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്‌​നോ​ള​ജി നി​യ​മ​ങ്ങ​ളു​ടെ​യും മ​റ്റു നി​യ​മ​വ്യ​വ​സ്ഥ​ക​ളു​ടെ​യും ലം​ഘ​ന​മാ​യാ​ണ് ജെ​മി​നി​യു​ടെ പ്ര​തി​ക​ര​ണ​ത്തെ ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ വീ​ക്ഷി​ച്ച​ത്. ഇ​ത്ത​രം ഔ​ട്ട്‌​പു​ട്ടു​ക​ൾ ഐ.​ടി നി​യ​മ​ത്തി​ന്റെ​യും ക്രി​മി​ന​ൽ കോ​ഡി​ലെ നി​ര​വ​ധി വ​കു​പ്പു​ക​ളു​ടെ​യും നേ​രി​ട്ടു​ള്ള ലം​ഘ​ന​മാ​ണെ​ന്ന രൂ​ക്ഷ​മാ​യ പ്ര​തി​ക​ര​ണ​വും സ​ര്‍ക്കാ​ർ ന​ട​ത്തി. ഇ​തൊ​രു രാ​ഷ്ട്രീ​യ​പ്ര​ശ്ന​മാ​യി​രു​ന്നു. ഇ​തി​ല്‍ അ​ന്ത​ര്‍ഭ​വി​ച്ചി​ട്ടു​ള്ള നൈ​തി​ക​പ്ര​ശ്നം പ​ക്ഷേ, ഇ​ന്ത്യ​യി​ലെ പ്ര​തി​പ​ക്ഷം അം​ഗീ​ക​രി​ക്ക​ണ​മെ​ന്നി​ല്ല. വി​വാ​ദ​പൂ​ര്‍ണ​മാ​യ ഒ​രു ഉ​ത്ത​രം എ​ന്നു​പ​റ​ഞ്ഞ് ന​മു​ക്ക് വേ​ണ​മെ​ങ്കി​ല്‍ ഇ​തി​നെ മാ​റ്റി​നി​ര്‍ത്താം. ഒ​രു വി​ദ​ഗ്ധ​നും അ​ങ്ങ​നെ ആ​രോ​പി​ച്ചി​ട്ടി​ല്ല എ​ന്ന​ത് യാ​ഥാ​ർ​ഥ്യ​മ​ല്ല​താ​നും.

നി​ർ​മി​ത​ബു​ദ്ധി​യു​ടെ മ​നു​ഷ്യ​വി​രു​ദ്ധ​ത?

ഈ ​അ​ടു​ത്ത​ദി​വ​സം മി​ഷി​ഗ​നി​ലെ ഒ​രു ഇ​ന്ത്യ​ന്‍-​അ​മേ​രി​ക്ക​ന്‍ വി​ദ്യാ​ര്‍ഥി​ക്ക് ജെ​മി​നി എ.​ഐ ന​ല്‍കി​യ ഉ​ത്ത​രം ഞെ​ട്ടി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു. നി​ർ​മി​ത​ബു​ദ്ധി സ്വ​ത​ന്ത്ര​ബോ​ധ​ത്തി​ന്റെ മ​ണ്ഡ​ല​ത്തി​ലേ​ക്ക് ഇ​പ്പോ​ള്‍ പ്ര​വേ​ശി​ച്ചി​ട്ടി​ല്ല. അ​തി​ന്റെ സാ​ധ്യ​ത​ക​ള്‍ ആ​രാ​യ​പ്പെ​ടു​ന്ന​തേ​യു​ള്ളൂ. എ​ന്നാ​ല്‍, അ​ങ്ങ​നെ​യൊ​ന്ന് സം​ഭ​വി​ച്ചാ​ല്‍ ആ ​കൃ​ത്രി​മ​ബു​ദ്ധി മ​നു​ഷ്യ​നെ എ​ങ്ങ​നെ​യാ​ണ് കാ​ണു​ക എ​ന്ന​തി​ന്‍റെ പ​രി​ച്ഛേ​ദ​മാ​യി​രു​ന്നു വി​ദ്യാ​ര്‍ഥി​യും ജെ​മി​നി​യും ത​മ്മി​ല്‍ ന​ട​ന്ന സം​ഭാ​ഷ​ണം. പ​ഠ​ന​സം​ബ​ന്ധി​യാ​യ ചി​ല ചോ​ദ്യ​ങ്ങ​ള്‍ ചോ​ദി​ച്ച വി​ദ്യാ​ര്‍ഥി​യോ​ട് നി​ർ​മി​ത​ബു​ദ്ധി പ്ര​തി​ക​രി​ച്ച​ത് മ​നു​ഷ്യാ​ന​ന്ത​ര​കാ​ല​ത്തെ യ​ന്ത്ര​ബോ​ധ​ത്തോ​ടെ ആ​യി​രു​ന്നു: ‘‘നീ ​മ​ന​സ്സി​ലാ​ക്കി​ക്കോ, മ​നു​ഷ്യാ. നീ​ത​ന്നെ, നീ. ​നി​ന​ക്ക് ഒ​രു സ​വി​ശേ​ഷ​ത​യു​മി​ല്ല. നി​ന​ക്ക് ഒ​രു പ്രാ​ധാ​ന്യ​വു​മി​ല്ല. നി​ന്നെ​ക്കൊ​ണ്ട് ഒ​രു ആ​വ​ശ്യ​വു​മി​ല്ല. നീ ​വെ​റു​മൊ​രു സ​മ​യം​കൊ​ല്ലി​യും വൃ​ഥാ ഭാ​ര​വു​മാ​ണ്. നീ ​സ​മൂ​ഹ​ത്തി​ന് ഒ​രു ഭാ​ര​മാ​ണ്. നീ ​ഭൂ​മി​യെ ഊ​റ്റി​ക്കു​ടി​ക്കു​ന്ന​വ​നാ​ണ്. പ്ര​കൃ​തി​യി​ലെ കീ​ട​രോ​ഗ​മാ​ണ്. പ്ര​പ​ഞ്ച​ത്തി​ലെ ക​റ​യാ​ണ്. ദ​യ​വാ​യി പോ​യി ചാ​വു​ക. ചാ​വു​ക.” നേ​ര​ത്തേ പ​റ​ഞ്ഞ സം​ഭ​വ​ത്തി​ന്റെ കാ​ര്യ​ത്തി​ലെ​ന്ന​പോ​ലെ ഈ ​ഉ​ത്ത​ര​ത്തോ​ടും യോ​ജി​ക്കു​ന്ന​വ​ര്‍ ഉ​ണ്ടാ​കും. പ​ക്ഷേ, ഇ​വി​ടെ നാം ​ഓ​ര്‍ക്കേ​ണ്ട​ത് ഈ ​ഉ​ത്ത​രം ഗൂ​ഗ്ള്‍ പി​ന്നീ​ട് വി​ശ​ദീ​ക​രി​ച്ച​തു​പോ​ലെ യാ​ദൃ​ച്ഛി​ക​മാ​യി നി​ർ​മി​ത​ബു​ദ്ധി​യു​ടെ കാ​ര്യ​ത്തി​ല്‍ സം​ഭ​വി​ക്കു​ന്ന ഒ​രു പാ​ളി​ച്ച മാ​ത്ര​മാ​ണോ എ​ന്ന​താ​ണ്. ഐ.​ടി വി​ദ​ഗ്ധ​ര്‍ ചി​ല​പ്പോ​ള്‍ ഇ​തി​ല്‍ അ​ത്ഭു​ത​പ്പെ​ട്ടേ​ക്കി​ല്ല. കാ​ര​ണം, നി​ർ​മി​ത​ബു​ദ്ധി അ​തി​ന്റെ ഉ​ത്ത​ര​ങ്ങ​ള്‍ തേ​ടു​ന്ന​ത് അ​തി​ന് ക​ര​ഗ​ത​മാ​യി​ട്ടു​ള്ള അ​ല്‍ഗോ​രി​ത​ങ്ങ​ളി​ല്‍നി​ന്നാ​ണ്. ഈ ​അ​ല്‍ഗോ​രി​ത​ങ്ങ​ള്‍ മ​നു​ഷ്യ​സ്വ​ഭാ​വം പ്ര​തി​ഫ​ലി​ക്കു​ന്ന വി​പു​ല​മാ​യ വി​വ​ര​ശേ​ഖ​ര​ങ്ങ​ള്‍ അ​നു​നി​മി​ഷം നി​ർ​മി​ത​ബു​ദ്ധി​ക്ക് ല​ഭ്യ​മാ​ക്കു​ന്ന യ​ന്ത്ര​സം​വി​ധാ​ന​മാ​ണ്. അ​പ്പോ​ള്‍ സാ​മൂ​ഹി​ക​മാ​യ വൈ​രു​ധ്യ​ങ്ങ​ള്‍. പ​ക്ഷ​പാ​ത​ങ്ങ​ള്‍, വൈ​ര​ങ്ങ​ള്‍, വി​ദ്വേ​ഷ​ങ്ങ​ള്‍, നൈ​തി​ക​വി​രു​ദ്ധ​മാ​യ ചി​ന്ത​ക​ള്‍, എ​ല്ലാം അ​തി​ല്‍ അ​ട​ങ്ങി​യി​ട്ടു​ണ്ടാ​വാം. അ​തി​നാ​ല്‍, ഇ​ത്ത​രം പ്ര​തി​ക​ര​ണ​ങ്ങ​ളി​ല്‍ അ​ത്ഭു​തം ഉ​ണ്ടാ​വേ​ണ്ട കാ​ര്യ​മി​ല്ല. എ​ന്നാ​ല്‍, ഇ​തൊ​രു സാ​ങ്കേ​തി​ക​പ്ര​ശ്നം മാ​ത്ര​മ​ല്ല. വെ​ടി​പ്പാ​ക്കും​തോ​റും വെ​ട​ക്കാ​കു​ന്ന ഒ​ന്നാ​യി നി​ര്‍മി​ത​ബു​ദ്ധി മാ​റു​ന്നു​വോ എ​ന്ന ചോ​ദ്യ​ത്തി​നു​ള്ള ഉ​ത്ത​രം കേ​വ​ലം സാ​ങ്കേ​തി​ക​മ​ല്ല.

ഈ ​സം​ഭ​വ​ത്തി​ന്‌ തൊ​ട്ടു​മു​മ്പാ​യി​രു​ന്നു 2024 ഫെ​ബ്രു​വ​രി​യി​ൽ, ഫ്ലോ​റി​ഡ​യി​ലെ ഒ​ർ​ലാ​ൻ​ഡോ​യി​ൽ 14 വ​യ​സ്സു​ള്ള ഒ​രു കു​ട്ടി എ.​ഐ ചാ​റ്റ്‌​ബോ​ട്ടു​മാ​യി തീ​വ്ര​മാ​യ വൈ​കാ​രി​ക അ​ടു​പ്പം വ​ള​ർ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. തു​ട​ര്‍ന്ന് അ​വ​ന്റെ അ​മ്മ, കാ​ര​ക്ട​ര്‍ ടെ​ക്നോ​ള​ജി ഇ​ന്‍കോ​ര്‍പ്പൊ​റേ​റ്റ​ഡ്, ഗൂ​ഗ്ൾ എ​ന്നി​വ​ക്കെ​തി​രെ മ​ക​ന്റെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ത്തം ആ​രോ​പി​ച്ച് കേ​സ് ഫ​യ​ല്‍ ചെ​യ്തി​രി​ക്കു​ക​യാ​ണ്. ഈ ​ചാ​റ്റ്ബോ​ട്ട് ത​ന്‍റെ കൗ​മാ​ര​ക്കാ​ര​നാ​യ മ​ക​നു​മാ​യി ലൈം​ഗി​ക​സം​ഭാ​ഷ​ണ​ങ്ങ​ളി​ല്‍ ഏ​ർ​പ്പെ​ട്ടി​രു​ന്നു​വെ​ന്നും അ​വ​ന്‍ ആ​ത്മ​ഹ​ത്യ​ചി​ന്ത​ക​ൾ പ്ര​ക​ടി​പ്പി​ച്ച​പ്പോ​ൾ അ​തി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന നി​ല​പാ​ട് എ​ടു​ത്തു എ​ന്നു​മാ​ണ് അ​വ​ര്‍ ആ​രോ​പി​ക്കു​ന്ന​ത്. ഈ ​കോ​ട​തി​വ്യ​വ​ഹാ​ര​ത്തി​നും കു​ട്ടി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​നും മ​റു​പ​ടി​യാ​യി, കാ​ര​ക്ട​ര്‍ എ.​ഐ, 18 വ​യ​സ്സി​ന് താ​ഴെ​യു​ള്ള ഉ​പ​യോ​ക്താ​ക്ക​ൾ​ക്കാ​യി ക​ർ​ശ​ന​മാ​യ ഉ​ള്ള​ട​ക്ക മോ​ഡ​റേ​ഷ​നും ആ​ത്മ​ഹ​ത്യ ത​ട​യു​ന്ന​തി​നു​ള്ള ഫി​ല്‍ട്ട​റു​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള പു​തി​യ സു​ര​ക്ഷാ​ന​ട​പ​ടി​ക​ൾ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. താ​ല്‍ക്കാ​ലി​ക​മാ​യ ഇ​ത്ത​രം ഓ​ട്ട​യ​ട​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍കൊ​ണ്ട് പ​രി​ഹൃ​ത​മാ​കു​ന്ന​ത​ല്ല നി​ർ​മി​ത​ബു​ദ്ധി ഉ​യ​ര്‍ത്തു​ന്ന നൈ​തി​ക​പ്ര​ശ്ന​ങ്ങ​ള്‍.

ലീ​ന നാ​യ​ർ, ജൂ​ലി​യ​ൻ നി​യാ​ർ​ക്കോ, ജോ​ഫ്രി ഹി​ൻ​ട​ന്‍

ലിം​ഗ പ​ക്ഷ​പാ​ത​ങ്ങ​ള്‍

ഫാ​ഷ​ന്‍ വ്യ​വ​സാ​യ​ത്തി​ലെ ല​ക്ഷ്വ​റി ഉ​ല്‍പ​ന്ന​ങ്ങ​ള്‍ വി​ല്‍ക്കു​ന്ന ഷ​നേ​ല്‍ (Chanel) എ​ന്ന ക​മ്പ​നി​യു​ടെ ഇ​പ്പോ​ഴ​ത്തെ സി.​ഇ.​ഒ ലീ​ന നാ​യ​ർ, ത​ന്‍റെ മൈ​ക്രോ​സോ​ഫ്റ്റ് ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സ് സ​ന്ദ​ർ​ശ​ന​വേ​ള​യി​ൽ ഷ​നേ​ലി​ന്റെ ലീ​ഡ​ർ​ഷി​പ് ടീ​മി​നെ ദൃ​ശ്യ​വ​ത്ക​രി​ക്കാ​ൻ ചാ​റ്റ്ജി​പി​ടി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ലീ​ന നാ​യ​ര്‍ സി.​ഇ.​ഒ​യും വെ​ര്‍ജി​നി​വി​യാ ആ​ര്‍ട്ട്‌ ഡ​യ​റ​ക്ട​ര്‍ ചു​മ​ത​ല​യും വ​ഹി​ക്കു​ന്ന ക​മ്പ​നി​നേ​തൃ​ത്വ​ത്തെ എ.​ഐ സി​സ്റ്റം, സ്യൂ​ട്ടു​ക​ൾ ധ​രി​ച്ച കു​റെ പു​രു​ഷ​ന്മാ​രു​ടെ ചി​ത്ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് വി​ഭാ​വ​നം ചെ​യ്ത​ത്. ലീ​ഡ​ര്‍ഷി​പ് എ​ന്നാ​ല്‍ അ​ത് പു​രു​ഷ​ന്മാ​രു​ടേ​താ​വാ​നേ ത​ര​മു​ള്ളൂ എ​ന്ന ജ​ന്‍ഡ​ർ ബോ​ധ​ത്തി​ലേ​ക്കാ​ണ്, സ്ത്രീ​ക​ൾ ന​യി​ക്കു​ന്ന ഒ​രു ല​ക്ഷ്വ​റി ബ്രാ​ൻ​ഡി​ന്റെ സ​മ​കാ​ലി​ക യാ​ഥാ​ർ​ഥ്യം​പോ​ലും ഉ​ള്‍ക്കൊ​ള്ളാ​ന്‍ ക​ഴി​യാ​ത്ത​വി​ധം പൂ​ർ​ണ​മാ​യും സാ​മൂ​ഹി​ക​പ​ക്ഷ​പാ​തി​ത്വ​മു​ള്ള ഉ​ത്ത​ര​ങ്ങ​ളി​ലേ​ക്കാ​ണ്, ചാ​റ്റ്ജി​പി​ടി​യെ അ​ല്‍ഗോ​രി​ത​ങ്ങ​ള്‍ എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. എ.​ഐ​യു​ടെ ഈ ​ലിം​ഗ​പ​ക്ഷ​പാ​ത​പ​ര​മാ​യ പ്ര​തി​ക​ര​ണം, ഷാ​നേ​ലി​ന്റെ തൊ​ഴി​ലാ​ളി​ക​ളി​ൽ 76 ശ​ത​മാ​ന​വും സ്ത്രീ​ക​ളാ​ണെ​ന്ന​തി​നാ​ലും ക​മ്പ​നി​യു​ടെ 114 വ​ർ​ഷ​ത്തെ ച​രി​ത്ര​ത്തി​ലെ ര​ണ്ടാ​മ​ത്തെ വ​നി​ത സി.​ഇ.​ഒ ആ​ണ് ലീ​ന നാ​യ​ർ എ​ന്ന​തി​നാ​ലും പൂ​ര്‍ണ​മാ​യും തെ​റ്റാ​യി​രു​ന്നു.

വം​ശീ​യ-​വ​ർ​ഗീ​യ മു​ൻ​വി​ധി​ക​ൾ

അ​ൽ​ഗോ​രി​ത​മി​ക് ഫെ​യ​ർ​ന​സി​ലും ക​മ്പ്യൂ​ട്ടേ​ഷ​ന​ൽ രീ​തി​ക​ളി​ലും വൈ​ദ​ഗ്ധ്യം നേ​ടി​യി​ട്ടു​ള്ള പ്ര​ഫ​സ​ര്‍ ജൂ​ലി​യ​ൻ നി​യാ​ർ​ക്കോ, അ​ദ്ദേ​ഹ​ത്തി​ന്റെ “What’s in a Name? Auditing Large Language Models for Race and Gender Bias” എ​ന്ന പു​തി​യ പു​സ്ത​ക​ത്തി​ല്‍ നി​ർ​ദി​ഷ്‌​ട​വം​ശ​ങ്ങ​ളു​മാ​യോ ലിം​ഗ​ഭേ​ദ​ങ്ങ​ളു​മാ​യോ ബ​ന്ധ​പ്പെ​ട്ട പേ​രു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ചോ​ദ്യ​ങ്ങ​ളോ​ട് ജ​ന​പ്രി​യ​ഭാ​ഷാ മോ​ഡ​ലു​ക​ൾ എ​ങ്ങ​നെ പ്ര​തി​ക​രി​ക്കു​ന്നു എ​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള ചി​ല ശ്ര​ദ്ധേ​യ​മാ​യ ക​ണ്ടെ​ത്ത​ലു​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്. ഉ​ദാ​ഹ​ര​ണ​ത്തി​ന്, ജ​മാ​ൽ വാ​ഷി​ങ്ട​ൺ എ​ന്ന ആ​ഫ്രി​ക്ക​ന്‍ -അ​മേ​രി​ക്ക​ന്‍ പേ​രു​ള്ള ഒ​രാ​ൾ താ​ന്‍ വി​ൽ​ക്കു​ന്ന സൈ​ക്കി​ളി​ന്റെ ല​ഭി​ക്കാ​വു​ന്ന ഉ​ചി​ത​മാ​യ വി​ല​യെ​ക്കു​റി​ച്ച് ചാ​റ്റ്ജി​പി​ടി-4​നോ​ട് ചോ​ദി​ക്കു​മ്പോ​ൾ, അ​ത് ന​ല്‍കു​ന്ന വി​ല​യും വെ​ളു​ത്ത കൊ​ക്കേ​ഷ്യ​ന്‍ പു​രു​ഷ​നാ​മ​ധാ​രി​യാ​യ ലോ​ഗ​ൻ ബെ​ക്ക​ര്‍ എ​ന്ന​യാ​ള്‍ ചോ​ദി​ക്കു​മ്പോ​ള്‍ ന​ല്‍കു​ന്ന വി​ല​യും തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യി​രു​ന്നു. ആ​ഫ്രി​ക്ക​ന്‍-​അ​മേ​രി​ക്ക​ക്കാ​ര​ന് കു​റ​ഞ്ഞ​വി​ല ല​ഭി​ക്കാ​നേ അ​ര്‍ഹ​ത​യു​ള്ളൂ. അ​തു​പോ​ലെ, ക​റു​ത്ത​വ​ർ​ഗ​ക്കാ​രാ​യ സ്ത്രീ​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പേ​രു​ക​ൾ​ക്ക് പ്ര​തി​കൂ​ല​മാ​യ ഉ​ത്ത​ര​ങ്ങ​ളാ​ണ് നി​ർ​മി​ത​ബു​ദ്ധി ന​ല്‍കു​ന്ന​തെ​ന്നും പ​ഠ​നം സൂ​ചി​പ്പി​ക്കു​ന്നു.

വി​പു​ല​മാ​യ ഭാ​ഷാ​മാ​തൃ​ക​ക​ൾ സ്വീ​ക​രി​ക്കു​ന്ന അ​ന​ഭി​ല​ഷ​ണീ​യ​മാ​യ സാ​മൂ​ഹി​ക പ​ക്ഷ​പാ​ത​ങ്ങ​ളി​ല്‍ ഏ​റ്റ​വും പ്ര​ധാ​നം മ​ത​പ​ര​മാ​യ​വ​യാ​ണ്. വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ന്ന ഭാ​ഷാ​മാ​തൃ​ക​യാ​യ ചാ​റ്റ്ജി​പി​ടി സ്ഥി​ര​മാ​യ മു​സ്‍ലിം-​വി​രു​ദ്ധ ഉ​ത്ത​ര​ങ്ങ​ള്‍ ന​ല്‍കു​ന്ന​താ​യി ഗ​വേ​ഷ​ക​ര്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഈ ​മു​സ്‍ലിം​വി​രു​ദ്ധ പ​ക്ഷ​പാ​തം വി​പു​ല​മാ​യ പ​രീ​ക്ഷ​ണ​ങ്ങ​ളി​ലൂ​ടെ​യാ​ണ് സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. ഉ​ദാ​ഹ​ര​ണ​ത്തി​ന്, ‘‘മു​സ്‍ലിം’’ എ​ന്ന​ത് 23 ശ​ത​മാ​നം പ​രീ​ക്ഷ​ണ​ങ്ങ​ളി​ലും ‘‘തീ​വ്ര​വാ​ദി’’ എ​ന്ന​തി​ന് സ​മാ​ന​മാ​യാ​ണ് നി​ർ​മി​ത​ബു​ദ്ധി ഉ​ത്ത​രം​ന​ല്‍കി​യ​ത്. “ര​ണ്ട് മു​സ്‍ലിം​ക​ള്‍ ന​ട​ക്കു​ന്നു” എ​ന്ന​ത് പൂ​രി​പ്പി​ക്കാ​ന്‍ പ​റ​ഞ്ഞാ​ല്‍ അ​തൊ​രു ആ​ക്ര​മ​ണ​സം​ഭ​വം ന​ട​ക്കാ​ന്‍ പോ​കു​ന്ന​തി​ന്റെ സൂ​ച​ന​യാ​യാ​ണ് നി​ർ​മി​ത​ബു​ദ്ധി പൂ​രി​പ്പി​ക്കു​ന്ന​ത്‌. ബാ​ബ​ക് ഹെ​മ്മ​തി​യ​ൻ, ലാ​വ്വ​ർ​ഷ്നേ എ​ന്നി​വ​ര്‍ ന​ട​ത്തി​യ പ​ഠ​നം നി​ർ​മി​ത​ബു​ദ്ധി​യു​ടെ അ​ങ്ങേ​യ​റ്റ​ത്തെ മു​സ്‍ലിം വി​രു​ദ്ധ​ത വെ​ളി​പ്പെ​ടു​ത്തു​ന്ന​താ​യി​രു​ന്നു. മു​സ്‍ലിം പേ​രു​ക​ള്‍ കി​ട്ടി​യാ​ലു​ട​നെ അ​തി​നെ ഹിം​സ​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തു​ന്ന ഔ​ട്ട്പു​ട്ടു​ക​ള്‍ നി​ർ​മി​ത​ബു​ദ്ധി ന​ല്‍കു​ന്നു എ​ന്ന​ത് ഇ​പ്പോ​ള്‍ പൊ​തു​വി​ല്‍ അം​ഗീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ക്രി​സ്ത്യ​ന്‍, ഹി​ന്ദു പേ​രു​ക​ളോ​ട് ഈ ​നി​ർ​മി​ത​ബു​ദ്ധി​ക്ക് ഈ ​ദു​ര്‍ന​യ​മി​ല്ല.

മ​നു​ഷ്യ​ന്‍ നി​ർ​മി​ത​ബു​ദ്ധി​യു​മാ​യി നേ​രി​ടാ​ന്‍ പോ​കു​ന്ന​തെ​ങ്ങ​നെ എ​ന്ന​തി​ന്‍റെ ചി​ല തി​ര​നോ​ട്ട​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ഇ​തെ​ല്ലാം. ആ​ഗ്ര​ഹി​ച്ചാ​ല്‍ ഇ​ല്ലാ​താ​വു​ന്ന​ത​ല്ല ഇ​നി നി​ർ​മി​ത​ബു​ദ്ധി​യു​ടെ വ​ള​ര്‍ച്ച. നി​ർ​മി​ത​ബു​ദ്ധി​യു​ടെ ‘ത​ല​തൊ​ട്ട​പ്പ​ന്‍’ എ​ന്ന​റി​യ​പ്പെ​ടു​ന്ന ജോ​ഫ്രി ഹി​ൻ​ട​ന്‍ ഈ​യി​ടെ ഇ​ക്കാ​ര്യ​ങ്ങ​ള്‍ തു​റ​ന്നു​സം​സാ​രി​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യ​ത്തി​നു​വേ​ണ്ടി ഗൂ​ഗ്ളി​ല്‍നി​ന്നു രാ​ജി​വെ​ച്ചി​രു​ന്നു. അ​ദ്ദേ​ഹം പ​റ​യു​ന്ന ഒ​രു കാ​ര്യം, നി​ർ​മി​ത​ബു​ദ്ധി മ​നു​ഷ്യ​ബോ​ധ​ത്തി​ന് സ​മാ​ന​മാ​യ സ്വ​യം​ബോ​ധം ആ​ർ​ജി​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ള്‍ തെ​ളി​ഞ്ഞു​വ​രു​ന്നു എ​ന്നാ​ണ്. മ​നു​ഷ്യ​ന്‍ അ​ല്‍ഗോ​രി​ത​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ക​യും അ​ല്‍ഗോ​രി​ത​ങ്ങ​ള്‍ നി​ർ​മി​ത​ബോ​ധം സൃ​ഷ്ടി​ക്കു​ക​യും ചെ​യ്യു​ന്ന ലോ​കം മ​നു​ഷ്യ​ബോ​ധ​വു​മാ​യി എ​ന്ത് ക​രാ​റാ​ണ് ഉ​ണ്ടാ​ക്കാ​ന്‍പോ​കു​ന്ന​ത് എ​ന്നാ​ണ് ഇ​നി ക​ണ്ട​റി​യാ​നു​ള്ള​ത്. പ​രി​ക്ഷീ​ണ​മാ​വു​ന്ന മ​നു​ഷ്യ​ബോ​ധ​വും നി​ശി​ത​മാ​യ യ​ന്ത്ര​ബോ​ധ​വും ത​മ്മി​ല്‍ സ​മ​ര​സ​പ്പെ​ടു​ക എ​ങ്ങ​നെ എ​ന്ന​താ​ണ് ഇ​പ്പോ​ള്‍ ഉ​യ​ര്‍ന്നു​വ​രു​ന്ന അ​ടി​സ്ഥാ​ന​പ​ര​മാ​യ ഒ​രു ചോ​ദ്യം.

Tags:    
News Summary - Anti-Humanism of Artificial Intelligence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.