ബംഗളൂരു: ബംഗളൂരുവില്‍ ലഹരി ഇടപാടുകാരന്റെ 1.60 കോടിയുടെ സ്വത്ത് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിന്റെ (സി.സി.ബി) ആന്റി നാർകോട്ടിക്സ് വിഭാഗം കണ്ടുകെട്ടി. കഴിഞ്ഞ ജൂലൈയില്‍ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്ത മൃത്യുഞ്ജയയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. അറസ്റ്റിലായപ്പോള്‍ ഇയാളുടെ പക്കല്‍നിന്ന് 80 ലക്ഷം രൂപയുടെ ഹഷീഷ് ഓയിലും കഞ്ചാവും പിടിച്ചിരുന്നു. ബംഗളൂരുവിലും മറ്റു സ്ഥലങ്ങളിലുമായി മൃത്യുഞ്ജയക്കെതിരെ ഒമ്പതു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ലഹരി ഇടപാടില്‍നിന്ന് ലഭിക്കുന്ന പണം ഉപയോഗിച്ച് സ്വന്തം പേരിലും ഭാര്യയുടെ പേരിലുമായി മൃത്യുഞ്ജയ സ്ഥലവും വാണിജ്യ സമുച്ചയങ്ങളും വാങ്ങിയതായി പൊലീസ് പറഞ്ഞു. ഇവയാണ് കണ്ടുകെട്ടിയത്. വിവിധ ബാങ്ക് അക്കൗണ്ടുകളിലായി മൃത്യുഞ്ജയ അഞ്ചു കോടി രൂപ നിക്ഷേപിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.