ചേര്‍ത്തല: 10 വയസ്സുകാരിയെ ലൈംഗികാതിക്രമം നടത്തിയതിന് അർത്തുങ്കൽ കാക്കരിയിൽ പൊന്നനെ (തോമസ്-57) ചേർത്തല പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചു. വിവിധ വകുപ്പുകളിലായി 17 വർഷം തടവും മൂന്നു ലക്ഷം രൂപ പിഴയുമാണ് പോക്സോ കോടതി ജഡ്ജി കെ.എം. വാണി വിധിച്ചത്.
പിഴത്തുക ഇരയായ കുട്ടിക്ക് നൽകണം. പിഴ ഒടുക്കാത്ത പക്ഷം ഒരു വർഷം തടവ് കൂടി അനുഭവിക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. 2020 ലാണ് സംഭവം. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ടി.ബീന ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.