പത്തനംതിട്ട: കോവിഡ് കാലത്ത് ചാരായം വാറ്റിയ കേസിലെ ഒളിവിലായിരുന്ന രണ്ടു പ്രതികളിൽ ഒരാളെ ഒന്നേകാൽ വർഷത്തിനുശേഷം പിടികൂടി. ഇലവുംതിട്ട മെഴുവേലി ആലക്കോട് ഒറ്റപ്ലാമൂട്ടിൽ മേലേതിൽ കുഞ്ഞായി എന്ന സുനീഷാണ് (30) ഇലവുംതിട്ട പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞവർഷം മേയ് 31ന് ആലക്കോട്ട് 240 ലിറ്റർ കോടയും വാറ്റുപകരണങ്ങളും ചാരായവും പിടിച്ച കേസിലാണ് അറസ്റ്റ്. രണ്ടാം പ്രതിയാണ് ഇയാൾ. പത്തനംതിട്ട ഡിവൈ.എസ്.പി എസ്. നന്ദകുമാറിന്റെ മേൽനോട്ടത്തിൽ ഇൻസ്‌പെക്ടർ ഡി. ദീപുവിെൻറ നേതൃത്വത്തിലാണ് പ്രതിയെ വലയിലാക്കിയത്.
ഇയാളുടെ നീക്കം നിരീക്ഷിച്ച അന്വേഷണസംഘം, പ്രതി കനാൽ പാലത്തിന് സമീപമെത്തിയ രഹസ്യവിവരം അറിഞ്ഞു മഫ്തിയിലെത്തിയപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ചു ഏറെദൂരം ഓടിച്ചിട്ട് സാഹസികമായാണ് പ്രതിയെ പിടികൂടിയത്.
2017ൽ ഭാര്യയെ കനാലിൽ തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ചതിന് പന്തളം പൊലീസ് വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തിരുന്നതും ജയിൽ ശിക്ഷ അനുഭവിച്ചിരുന്നതുമാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഒളിവിലുള്ള ഒന്നാം പ്രതിക്കായി തിരച്ചിൽ തുടരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.