പ്ര​സ​ന്ന​ൻ

വയോധികയെ ആക്രമിച്ച് സ്വർണം കവർന്ന കേസിലെ പ്രതി അറസ്റ്റിൽ

കോട്ടയം: വയോധികയെ ആക്രമിച്ച് സ്വർണം കവർന്ന കേസിലെ പ്രതി പിടിയിൽ. ഒളശ്ശ ഇല്ലത്തുകവല മാളിയേക്കൽ വീട്ടിൽ പ്രസന്നനെ (56) ആണ് വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. അയ്‌മനത്ത് ഒറ്റക്ക് താമസിച്ചുവന്നിരുന്ന സരോജിനിയുടെ സ്വർണമാണ് കവര്‍ന്നത്.

സരോജിനി രണ്ട് ആടിനെ വളർത്തിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ പ്രതി പ്ലാവില വിൽക്കാനായി ഇവരുടെ വീട്ടിലെത്തുകയും പ്ലാവിലക്ക് 50 രൂപ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

പ്ലാവില വാങ്ങിയശേഷം പണം എടുക്കാനായി അടുക്കളയിലേക്ക് പോയ വയോധികയെ പിന്നിലൂടെ ചെന്ന് അരിപ്പെട്ടിയിൽ തല ഇടിപ്പിച്ച് അബോധാവസ്ഥയില്‍ ആക്കുകയായിരുന്നു. തുടർന്ന് കഴുത്തിൽ കിടന്ന മൂന്നുപവ‍െൻറ സ്വർണമാലയും മൂന്ന് വളകളും കവരുകയായിരുന്നു.

ബന്ധു അടുത്ത ദിവസം വീട്ടിൽ എത്തുമ്പോഴാണ് അബോധാവസ്ഥയിൽ കിടക്കുന്ന വയോധികയെ കാണുന്നത്. തുടർന്ന് ഇവരെ ആശുപത്രിയിൽ എത്തിക്കുകയും വെസ്റ്റ് സ്റ്റേഷനിൽ പരാതി നല്‍കുകയുമായിരുന്നു.

അന്വേഷണത്തിൽ കോട്ടയം വെസ്റ്റ് എസ്.എച്ച്.ഒ അനൂപ് കൃഷ്ണ, എസ്.ഐമാരായ ടി. ശ്രീജിത്, കെ. ജയകുമാർ, കെ.കെ. കുര്യൻ, എ.എസ്.ഐ അനീഷ് വിജയൻ, സി.പി.ഒമാരായ വിഷ്ണു വിജയദാസ്, വിജയ് ശങ്കർ, ഷൈൻ തമ്പി എന്നിവർ സംബന്ധിച്ചു.

Tags:    
News Summary - accused in the case of assaulting an elderly woman and stealing gold was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.