സു​ധീ​ഷ് കു​മാ​ർ

ര​ണ്ട് കൊ​ല​പാ​ത​ക കേ​സു​ക​ളി​ലെ പ്ര​തി മോ​ഷ്ടി​ച്ച വാ​ഹ​ന​വു​മാ​യി പി​ടി​യി​ൽ

ഫ​റോ​ക്ക്: ര​ണ്ട് കൊ​ല​പാ​ത​ക​മ​ട​ക്കം നി​ര​വ​ധി മോ​ഷ​ണം, അ​ടി​പി​ടി കേ​സു​ക​ളി​ലെ പ്ര​തി മോ​ഷ്ടി​ച്ച വാ​ഹ​ന​വു​മാ​യി പി​ടി​യി​ൽ. പെ​രു​മു​ഖം ക​ള്ളി​ത്തൊ​ടി സ്വ​ദേ​ശി ചെ​ന​ക്ക​ൽ സു​ധീ​ഷ് കു​മാ​ർ (43) എ​ന്ന മ​ണ്ണെ​ണ്ണ സു​ധി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഫ​റോ​ക്ക് അ​സി. ക​മീ​ഷ​ണ​ർ എ.​എം. സി​ദ്ദീ​ഖി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഫ​റോ​ക്ക് ക്രൈം ​സ്ക്വാ​ഡും ഇ​ൻ​സ്പെ​ക്ട​ർ ടി.​എ​സ്. ശ്രീ​ജി​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സും ചേ​ർ​ന്ന് സൈ​ബ​ർ സെ​ല്ലി​ന്റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. മോ​ഷ്‌​ടി​ച്ച വാ​ഹ​ന​ത്തി​ൽ ക​റ​ങ്ങി​ന​ട​ന്ന് മോ​ഷ​ണം ന​ട​ത്തു​ന്ന​താ​ണ് പ​തി​വ്.

മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ മാ​റി​മാ​റി താ​മ​സി​ക്കു​ന്ന പ്ര​തി​യെ സൈ​ബ​ർ സെ​ല്ലി​ന്റെ സ​ഹാ​യ​ത്തോ​ടെ രാ​മ​നാ​ട്ടു​ക​ര വെ​ച്ചാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പൊ​ലീ​സ് പി​ടി​കൂ​ടു​ന്ന സ​മ​യ​ത്ത് പ്ര​തി ഉ​പ​യോ​ഗി​ച്ച ബൈ​ക്ക് മോ​ഷ്ടി​ച്ച​താ​ണെ​ന്ന് വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. ഇ​തി​നു മു​മ്പ് മോ​ഷ്ടി​ച്ചെ​ടു​ത്ത വാ​ഹ​ന​ങ്ങ​ൾ പ​ല​സ്ഥ​ല​ങ്ങ​ളി​ൽ ഉ​പേ​ക്ഷി​ച്ച​താ​യും സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. പ്ര​തി​ക്കെ​തി​രെ കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ സ്റ്റേ​ഷ​നു​ക​ളി​ൽ വാ​ഹ​ന​മോ​ഷ​ണ​ത്തി​നും അ​ടി​പി​ടി​ക്കും ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നും ഫ​റോ​ക്കി​ലും ത​മി​ഴ്നാ​ട് ഈ​റോ​ഡ് താ​ലൂ​ക്കി​ലെ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ കൊ​ല​പാ​ത​ക​ത്തി​നും കേ​സു​ക​ളു​ണ്ട്. ഫ​റോ​ക്ക് എ​സ്.​ഐ ആ​ർ.​എ​സ്. വി​ന​യ​ൻ, എ​സ്.​ഐ സു​ജി​ത്ത്, സി.​പി.​ഒ​മാ​രാ​യ സു​കേ​ഷ്, അ​ഷ​റ​ഫ് ഫ​റോ​ക്ക്, ക്രൈം ​സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ എ.​എ​സ്.​ഐ അ​രു​ൺ​കു​മാ​ർ മാ​ത്ത​റ, സീ​നി​യ​ർ സി.​പി.​ഒ​മാ​രാ​യ ഐ.​ടി. വി​നോ​ദ്, മ​ധു​സൂ​ദ​ന​ൻ മ​ണ​ക്ക​ട​വ്, അ​നൂ​ജ് വ​ള​യ​നാ​ട്, സി.​പി.​ഒ​മാ​രാ​യ സ​നീ​ഷ് പ​ന്തീ​രാ​ങ്കാ​വ്, അ​ഖി​ൽ ബാ​ബു, സു​ബീ​ഷ് വേ​ങ്ങ​രി, സൈ​ബ​ർ സെ​ല്ലി​ലെ സി.​പി.​ഒ സു​ജി​ത്ത്, ശൈ​ലേ​ഷ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ള്ള​ത്.

Tags:    
News Summary - Accused in two murder cases arrested with stolen vehicle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.